എ.ഡി. 260 മുതൽ 268 വരെ മാർപ്പാപ്പയായി സേവനം അനുഷ്ഠിച്ച വിശുദ്ധനായിരുന്നു വിശുദ്ധ ഡയണീഷ്യസ്. ഇദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ല. 260 ജൂലൈ 22-ന് ഇദ്ദേഹം മാർപ്പാപ്പയായി അവരോധിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. വലേറിയൻ ചക്രവർത്തിയുടെ മതപീഡനകാലഘട്ടത്തിനു ശേഷം ക്രൈസ്തവ സഭയുടെ പുനരുദ്ധാരണത്തിനു നേതൃത്വംനൽകിയത് ഇദ്ദേഹമാണ്. ത്രിത്വ (the Trinity)[1]ത്തിനെക്കുറിച്ച് അലക്സാൻഡ്രിയയിലെ വൈദികർക്കിടയിൽ നിലനിന്നിരുന്ന സംശയങ്ങൾ ദൂരീകരിച്ച് വ്യക്തമായ വ്യാഖ്യാനം നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ത്രിത്വത്തിനെക്കുറിച്ച് അലക്സാൻഡ്രിയയിലെ ബിഷപ്പായ മഹാനായ ഡയണിസിയസ് നൽകിയ വ്യാഖ്യാനത്തോട് ഇദ്ദേഹം യോജിച്ചിരുന്നില്ല. 268 ഡിസംബർ 26-ന് വിശുദ്ധ ഡയണീഷ്യസ് കാലം ചെയ്തു. ഡിസംബർ 30-ന് ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിച്ചുവരുന്നു.

വിശുദ്ധ ഡയണീഷ്യസ്
സ്ഥാനാരോഹണം259 ജൂലൈ 22
ഭരണം അവസാനിച്ചത്268 ഡിസംബർ 26
മുൻഗാമിSixtus II
പിൻഗാമിFelix I
വ്യക്തി വിവരങ്ങൾ
ജനന നാമംഡയണീഷ്യസ്
ജനനം???
Greece ?
മരണം268 ഡിസംബർ 26
റോം, റോമാ സാമ്രാജ്യം
  1. http://www.columbia.edu/cu/augustine/arch/sbrandt/trinity.htm Archived 2012-09-06 at the Wayback Machine. The Trinity is the foundational doctrine of God in the Christian faith

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയണീഷ്യസ് വിശുദ്ധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ഡയണീഷ്യസ്&oldid=3899306" എന്ന താളിൽനിന്ന് ശേഖരിച്ചത്