വിവേക് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദൻ എന്ന വിവേക് (തമിഴ്: விவேக்) (ജനനം:19 നവംബർ 1961 - മരണം 2021 ഏപ്രിൽ 17). 1987-ൽ കെ. ബാലചന്ദറിന്റെ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് പ്രവേശിച്ച വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.

വിവേക്
തൂലികാനാമംചിന്ന കലൈവാണർ,
ജനഗളിൻ കലൈഗ്നൻ
പേര്വിവേകാനന്ദൻ
ജനനം(1961-11-19)നവംബർ 19, 1961
മധുര, തമിഴ്നാട്, ഇന്ത്യ
മരണംഏപ്രിൽ 17, 2021(2021-04-17) (പ്രായം 59)[1]
ചെന്നൈ, തമിഴ്നാട് [1]
മാധ്യമംStand-up comedy, ചലച്ചിത്രം
സ്വദേശംഇന്ത്യൻ
ജീവിത പങ്കാളിഅരുൾസെൽവി വിവേകാനന്ദൻ

മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.[2]

2021 ഏപ്രിൽ 17-ന് വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഇദ്ദേഹം. ഷൂട്ടിംഗ് സെറ്റിൽവച്ചു കുഴഞ്ഞു വീണതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.[1]

  1. 1.0 1.1 1.2 "തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു". Archived from the original on 2021-04-18. Retrieved 2021-04-18. {{cite web}}: |archive-date= / |archive-url= timestamp mismatch; 2021-04-17 suggested (help)
  2. A crown on my head: Vivek – Tamil Movie News Archived 2009-01-27 at the Wayback Machine.. IndiaGlitz. Retrieved on 26 May 2011.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിവേക്_(നടൻ)&oldid=3906329" എന്ന താളിൽനിന്ന് ശേഖരിച്ചത്