വില്ല്യം എച്ച്. സിവാർഡ് 1861 മുതൽ 1869 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു. മുമ്പ് അദ്ദേഹം ന്യൂയോർക്ക് ഗവർണ്ണറായും യു.എസ്. സെനറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നയിച്ച അടിമ വ്യാപാരത്തെ അദ്ദേഹം എതിർത്തിരുന്നു. 1860 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം എബ്രഹാം ലിങ്കണോട് പരാജയപ്പെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച വർഷങ്ങളിൽ അടിമത്തത്തിനെതിരെ നിശ്ചയദാർ‌ഡ്യത്തോടെ നിലയുറപ്പിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടിയുടെ രൂപീകരണ വർഷങ്ങളിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്ന അദ്ദേഹം അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് യൂണിയന്റെ പ്രതിനിധിയായി, സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിലും പ്രശംസിക്കപ്പെട്ടിരുന്നു.

വില്ല്യം എച്ച്. സിവാർഡ്
24th United States Secretary of State
ഓഫീസിൽ
March 5, 1861 – March 4, 1869
രാഷ്ട്രപതിഅബ്രഹാം ലിങ്കൺ
ആൻഡ്രൂ ജോൺസൺ
മുൻഗാമിJeremiah S. Black
പിൻഗാമിElihu B. Washburne
United States Senator
from ന്യൂയോർക്ക്
ഓഫീസിൽ
March 4, 1849 – March 3, 1861
മുൻഗാമിJohn Adams Dix
പിൻഗാമിIra Harris
12th ന്യൂയോർക്ക് ഗവർണ്ണർ
ഓഫീസിൽ
January 1, 1839 – December 31, 1842
LieutenantLuther Bradish
മുൻഗാമിWilliam L. Marcy
പിൻഗാമിWilliam C. Bouck
വ്യക്തിഗത വിവരങ്ങൾ
ജനനം
വില്ല്യം ഹെൻട്രി സിവാർഡ്

(1801-05-16)മേയ് 16, 1801
ഫ്ലോറിഡ, ന്യൂയോർക്ക്
മരണംഒക്ടോബർ 10, 1872(1872-10-10) (പ്രായം 71)
ഔബൺ, ന്യൂയോർക്ക്
രാഷ്ട്രീയ കക്ഷിAnti-Masonic, Whig, Republican
പങ്കാളിഫ്രാൻസെസ് അഡെലൈൻ സിവാർഡ്
കുട്ടികൾ
അൽമ മേറ്റർയൂണിയൻ കോളജ്
തൊഴിൽLawyer, Land Agent, Politician
ഒപ്പ്
സിവാർഡിന്റെ പത്നി ഫ്രാൻസെസ് അഡലൈൻ സിവാർഡ്

ന്യൂയോർക്കിൽ ഓറഞ്ച് കൗണ്ടിയിലെ ഫ്ലോറിഡയിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് അടിമകളുടെ ഉടമയായ ഒരു കൃഷിക്കാരനായിരുന്നു. പിൽക്കാലത്ത് ഒരു അഭിഭാഷകനായിത്തീർന്ന അദ്ദേഹം മദ്ധ്യ ന്യൂയോർക്ക് നഗരമായ ഔബണിലേയ്ക്കു താമസം മാറി. 1830 ൽ ആന്റി മേസൺ പാർട്ടിയുടെ പ്രതിനിധിയായി അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷം കഴിഞ്ഞ് അദ്ദേഹം വിഗ് പാർട്ടിയുടെ സംസ്ഥാന ഗവർണ്ണർ നോമിനിയായിത്തീർന്നു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു വിജയിക്കാനായില്ലെങ്കിലും 1838 ൽ സെവാർഡ് ഗവർണറായി തിരഞ്ഞെടുക്കപ്പെടുകയും 1840 ൽ വീണ്ടുമൊരു രണ്ടാം വർഷ കാലയളവിലേയ്ക്കുകൂടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിൽ, കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങളും അവസരങ്ങളും ഉയർത്തിപ്പിടിക്കുന്ന അനേകം നിയമങ്ങളിൽ അദ്ദേഹം ഒപ്പുവച്ചതുകൂടാതെ, പാലായനം ചെയ്യുന്ന അടിമകളുടെ ജൂറി വിചാരണകളും സംസ്ഥാനത്ത് ഉറപ്പു വരുത്തി. നിയമനിർമ്മാണസഭ അടിമത്ത വിരുദ്ധ പോരാളികളെ സംരക്ഷിക്കുകയും ദക്ഷിണ മേഖലകളിൽ അടിമകളാക്കപ്പെട്ട കറുത്തവർഗ്ഗക്കാരെ മോചിച്ചിപ്പിക്കാനുള്ള സംഭവങ്ങളിൽ ഇടപെടുന്നതിന് തന്റെ പദവി ഉപയോഗിക്കുകയും ചെയ്തു.

ഔബണിൽ അനേക വർഷങ്ങൾ നിയമ രംഗത്ത് പ്രായോഗികപരിജ്ഞാനം നേടിയ അദ്ദേഹം ഒടുവിൽ 1849 ൽ യുഎസ് സെനറ്റിന്റെ സംസ്ഥാന നിയമസഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അടിമത്തത്തിനെതിരായുള്ള ശക്തമായ നിലപാടുകളും പ്രകോപനപരമായ വാക്കുകളും അദ്ദേഹത്തെ തെക്കൻ സംസ്ഥാനങ്ങളുടെ വെറുപ്പിനിടയാക്കി. 1855 ൽ അദ്ദേഹം വീണ്ടും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും താമസിയാതെ പ്രാരംഭ ദശയിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗവും മുൻനിരനേതാവുമായിത്തീർന്നു. 1860-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമാഗതമായപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശ പത്രികയിലെ പ്രധാന സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിച്ചിരുന്നു. അടിമത്തത്തോടുള്ള അദ്ദേഹത്തിന്റെ വാചികമായ തുറന്ന എതിർപ്പും കുടിയേറ്റക്കാർക്കും കത്തോലിക്കർക്കുമുള്ള പിന്തുണയും എഡിറ്ററും രാഷ്ട്രീയ ഗുരുവുമായിരുന്ന തുർലോ വീഡുമായുള്ള സംസർഗ്ഗവും എല്ലാം ചേർ‌ന്ന് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു എതിരായി പ്രവർത്തിക്കുകയും അബ്രഹാം ലിങ്കണ് പ്രസിഡന്റ് നാമനിർദ്ദേശം നേടിക്കൊടുക്കുകയും ചെയ്തു.

തനിക്കുണ്ടായ നഷ്ടത്തിൽ മനഃക്ലേശമുണ്ടായെങ്കിലും അദ്ദേഹം ലിങ്കണുവേണ്ടി വേണ്ടി പ്രചാരണം നടത്തുകയും അദ്ദേഹം വിജയംവരിച്ചതിനുശേഷം സിവാർഡ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു. തെക്കൻ സംസ്ഥാനങ്ങൾ വേർപിരിയുന്നത് അവസാനിപ്പിക്കാൻ സെവാർഡ് തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അത് ഒരിക്കൽ പരാജയത്തിൽ കലാശിച്ചപ്പോൾ ഒരു യൂണിയൻകാരനെന്ന നിലയിൽ അദ്ദേഹം പൂർണ്ണമനസോടെ തന്നെത്തന്നെ രാജ്യത്തിന് അർപ്പിച്ചു. ആഭ്യന്തരയുദ്ധത്തിലെ വിദേശ ഇടപെടലിനെതിരായ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്, കോൺഫെഡറേറ്റ് സ്റ്റേറ്റുകളുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന യുനൈറ്റഡ് കിംഗ്ഡത്തെയും ഫ്രാൻസിനെയും സംഘർഷത്തിൽ പ്രവേശിക്കുന്നതിനു തടയിടാൻ സഹായിച്ചിരുന്നു. ഏബ്രഹാം ലിങ്കൺ കൊല്ലപ്പെട്ട 1865 ലെ ഗൂഢാലോചനയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരുന്ന സിവാർഡിന്, ഉപജാപകനായ ലൂയിസ് പവലിനാൽ ഗുരുതരമായി മുറിവേറ്റിരുന്നു. ആൻഡ്രൂ ജോൺസൺ പ്രസിഡണ്ടായിരിക്കുന്ന കാലത്തും സിവാർഡ് വിശ്വസ്തനായിത്തന്നെ തുടരുകയും 1867 ലെ അലാസ്ക വിലയ്ക്കു വാങ്ങൽ പ്രക്രിയയിലെ ഇടനിലക്കാരനായി പ്രവർത്തിക്കുകയും ആൻഡ്രൂ ജോൺസണെ അദ്ദേഹത്തിന്റെ ഇംപീച്ച്മെന്റ് സമയത്ത് പിന്തുണക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമകാലികനായ കാൾ ഷൂഴ്സ് സിവാർഡിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത് "ചിലപ്പോഴൊക്കെ പൊതുജനാഭിപ്രായത്തിന്റെ കാലടിപ്പാടുകളെ വിധേയത്വത്തോടെ പിന്തുടരുന്നതിനു പകരം, അതിനു മുന്നോടിയായി സഞ്ചരിക്കുന്ന പൗരുഷങ്ങളിലൊരാൾ" എന്നാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ജീവിതരേഖ

തിരുത്തുക

1801 മെയ് 16 ന് ന്യൂയോർക്കിലെ ഫ്ളോറിഡയിൽ ഓറഞ്ച് കൗണ്ടിയിലെ ഒരു ചെറു സമൂഹത്തിലാണ് അദ്ദേഹം ജനിച്ചത്. സാമുവൽ സ്വീസേ സെവാർഡിന്റേയും അദ്ദേഹത്തിന്റെ പത്നി മേരിയുടേയും (ജെന്നംഗ്സ്) നാലാമത്തെ പുത്രാനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സാമുവൽ സിവാർഡ് ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു സമ്പന്നനായ ഭൂവുടമയും അടിമകളുടെ ഉടമസ്ഥനുമായിരുന്നു. 1827 വരെ അടിമത്തം സംസ്ഥാനത്ത് പൂർണമായി അസാധുവാക്കിയിരുന്നില്ല.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ന്യൂയോർക്ക് നഗരത്തിന്റെ വടക്കുഭാഗത്ത് ഏതാണ്ട് 60 മൈൽ (97 കിലോമീറ്റർ) അകലെ ഹഡ്സൺ നദിക്ക് പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന ഒരു ഡസനോളം വീടുകളുള്ള ഒരു ചെറിയ ഗ്രാമപ്രദേശമായിരുന്നു അക്കാലത്തു ഫ്ലോറിഡ. യുവാവായ സിവാർഡ് അവിടെയുള്ള വിദ്യാലയത്തിലും അടുത്തുള്ള ഓറഞ്ച് കൗണ്ടി സീറ്റായ ഗോഷെനിലുമാണ് പഠനം നടത്തിയത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പഠനം ആസ്വദിച്ച ഒരു സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. പിന്നീടുള്ള വർഷങ്ങളിൽ, കുടുംബത്തിലെ മുൻകാല അടിമകളിലൊരാൾ ഇതു ബന്ധപ്പെടുത്തി വിവരിച്ചത്, സിവാർഡ് സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് ഓടിപ്പോകുന്നതിന് പകരം വീട്ടിൽ നിന്ന് സ്കൂളിലേയ്ക്ക് ഓടിപ്പോകാൻ തിടുക്കപ്പെടുന്ന ഒരാളായിട്ടാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

15 വയസ്സുള്ളപ്പോൾ, ഹെൻറി എന്ന മദ്ധ്യനാമത്തിലറിയപ്പെട്ടിരുന്ന ഈ കുട്ടി, ന്യൂ യോർക്കിലെ ഷെനക്റ്റഡിയിലെ യൂണിയൻ കോളേജിലേക്ക് അയക്കപ്പെട്ടു. രണ്ടാംവർഷ കോളേജ് വിദ്യാർത്ഥിയായി ഇവിടെ പ്രവേശിച്ച സിവാർഡ് ഒരു അങ്ങേയറ്റം മികച്ച വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം ഫൈ ബെറ്റ കാപ്പയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിവാർഡിന്റെ സഹപാഠികളിലുൾപ്പെട്ടിരുന്ന റിച്ചാർഡ് എം. ബ്ലാച്ച്ഫോർഡ്, പിൽക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതകാലത്തുടനീളം നിയമ, രാഷ്ട്രീയ സഹപ്രവർത്തകനായിത്തീർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സാമുവൽ സിവാർഡ് തന്റെ മകന് പണം ചുരുക്കി മാത്രം നൽകുകയും 1818 ഡിസംബറിൽ യൂണിയനിലെ അദ്ദേഹത്തിന്റെ അന്തിമവർഷത്തിന്റെ മധ്യത്തിൽ രണ്ടു പേരും പണത്തെച്ചൊല്ലി കലഹിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാരനായ സീവാർഡ് ഷെനക്റ്റഡിയിലേക്ക് മടങ്ങിയെത്തിയെങ്കിലും താമസിയാതെ ഒരു സഹ വിദ്യാർഥിയായിരുന്ന അൽവാ വിൽസണുമായി സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു പോയി. രണ്ടുപേരും ന്യൂയോർക്കിൽ നിന്നും ജോർജിയയിലേക്ക് കപ്പൽ കയറുകയും അവിടെ വിൽസണ് പുട്ട്നാം കൗണ്ടിയിലെ ഗ്രാമീണ പ്രദേശത്തെ ഒരു പുതിയ അക്കാഡമിയിൽ റെക്ടർ അഥവാ പ്രിൻസിപ്പൽ ആയി ജോലി വാഗ്ദാനം ചെയ്യപ്പെട്ടു. വഴിമദ്ധ്യേ, വിൽസൺ മറ്റൊരു സ്കൂളിൽ ജോലി കണ്ടെത്തുകയും സിവാർഡിനെ പുട്ട്നാം കൗണ്ടിയിലെ ഈറ്റൺടണിൽത്തന്നെ തുടരാൻ വിടുകയും ചെയ്തു. ട്രസ്റ്റിമാർ 17 വയസ്സുള്ള സിവാർഡുമായി അഭിമുഖം നടത്തുകയും അയാളുടെ യോഗ്യതകൾ സ്വീകാര്യമാണെന്നു കണ്ടെത്തുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

തന്റെ ജീവിതത്തിൽ ആദ്യമായി മുതിർന്നയാളായി അംഗീകരിക്കപ്പെട്ട സിവാർഡ്, ജോർജിയയിലെ തന്റെ താമസകാലം ആസ്വദിച്ചു. അദ്ദേഹത്തിന് ആതിഥ്യമര്യാദയുള്ള പെരുമാറ്റം ലഭിച്ചുവെങ്കിലും അടിമത്തത്തിന്റെ ദുരുപയോഗത്തിന് അദ്ദേഹം സാക്ഷ്യംവഹിച്ചിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ന്യൂയോർക്കിൽ തന്റെ കുടുംബത്തിലേയ്ക്കു മടങ്ങിപ്പോകുവാൻ അദ്ദേഹത്തിൽ പ്രേരണയുണ്ടാകുകയും 1819 ജൂണിൽ അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു. തന്റെ ക്ലാസ്സിൽ ബിരുദ പഠനത്തിനുള്ള സമയം വൈകിയതിനാൽ യൂണിവേഴ്സിറ്റി കോളേജിൽ മടങ്ങിയെത്തുന്നതിനു മുമ്പ് അദ്ദേഹം ഗോഷെനിലെ ഒരു ഗോസ്ഫെണിൽ അറ്റോർണി ഓഫീസിൽ നിയമപഠനം നടത്തുകയും 1820 ജൂൺ മാസത്തിൽ ഉന്നത നിലയിൽ തന്റെ ബിരുദം ഉറപ്പിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അഭിഭാഷകൻ, സംസ്ഥാന സെനറ്റർ

തിരുത്തുക

ആദ്യകാല ഔദ്യോഗിക ജീവിതവും രാഷ്ട്രീയത്തിലെ പങ്കുചേരലും

തിരുത്തുക

ബിരുദ പഠനത്തിന് ശേഷം തുടർന്നുള്ള രണ്ടു വർഷങ്ങളിൽ കൂടുതലായും ജോൺ ഡൂർ, ജോൺ ആന്റൺ, ഓഗ്ഡൻ ഹോഫ്മാൻ എന്നിവരോടൊപ്പം ഗോഷെനിലും ന്യൂയോർക്ക് നഗരത്തിലുമായി നിയമം പഠിക്കുന്നതിനായിട്ടാണ് അദ്ദേഹം ചെലവഴിച്ചത്. 1822 അവസാനസമയത്ത് അദ്ദേഹം ബാർ പരീക്ഷ പാസായി.[1] അദ്ദേഹത്തിനു ഗോഷാനിൽ പ്രായോഗിക പരിശീനത്തിനുള്ള അവസരമുണ്ടായിരുന്നിരിക്കാമെങ്കിലും, അദ്ദേഹം ഈ നഗരത്തെ ഇഷ്ടപ്പെടാതിരിക്കുകയും അഭിവൃദ്ധിയിലേയക്ക് ഉയർന്നുകൊണ്ടിരുന്ന പടിഞ്ഞാറൻ ന്യൂയോർക്കിൽ പരിശീലത്തനം നടത്താൻ ഇച്ഛിക്കുകയു ചെയ്തു. ഗോഷാന് 200 മൈലുകൾ (320 കിലോമീറ്റർ) അകലെയുള്ളതും അൽബാനിയക്ക് 150 മൈലുകൾ (240 കിലോമീറ്റർ) പടിഞ്ഞാറുള്ളതുമായ കയൂഗ കൗണ്ടിയിലെ ഔബോണിലേയ്ക്കു പോകാൻ സിവാർഡ് തീരുമാനിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കോടതിയിൽനിന്നു വിരമിച്ച ഒരു ജഡ്ജിയായിരുന്ന എലിജാ മില്ലറുടെ കീഴിൽ അദ്ദേഹം പരിശീലനത്തിനു ചേർന്നു. അദ്ദേഹത്തിന്റെ മകളായിരുന്ന ഫ്രാൻസെസ് അഡലൈൻ മില്ലർ എമ്മ വില്ലാർഡ്സിന്രെ ട്രോയ് ഫീമെയിൽ സെമിനാരിയിൽ അദ്ദേഹത്തിന്റെ സഹോദരി കോർമെല്ല്യയുടെ സഹപാഠിയായിരുന്നു. 1824 ഒക്ടോബർ 20 ന് സിവാർഡ് ജഡ്ജിയുടെ മകളായിരുന്ന ഫ്രാൻസിസ് മില്ലറിനെ വിവാഹം കഴിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1824-ൽ അദ്ദേഹം തന്റെ പത്നിയോടൊപ്പം നയാഗ്രാ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ റോച്ചസ്റ്ററിലൂടെ കടന്നുപോകുന്ന സമയത്ത്, അവർ സഞ്ചരിച്ചിരുന്ന ചക്രവണ്ടിയുടെ ഒരു ചക്രം തകരാരാറിലാവുകയും സഹായിക്കാൻ വന്നവരിലൊരാൾ പ്രാദേശിക ദിനപത്രത്തിന്റെ പ്രസാധകൻ തർലോ വീഡ് ആയിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) റോഡുകളും കനാലുകളും പോലെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് ഗവൺമെന്റിന്റെ നയങ്ങൾ പങ്കുവെക്കുന്നതായി അവർ കണ്ടെത്തിയതിനെത്തുടർന്ന് വർഷങ്ങളോളം സീവാർഡും കളയും അടുത്തുകൊണ്ടിരിക്കുകയാണ്. സിവാർഡും, വീഡും പിൽക്കാലത്ത് അടുത്ത സുഹൃത്തുക്കളായി മാറുകയും റോഡുകളും കനാലുകളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനമെന്ന നയമാണ് സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതെന്ന പൊതുവായ വിശ്വാസം തങ്ങൾ പങ്കുവെക്കുന്നുവെന്ന തിരിച്ചറിവുണ്ടാകുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സിവാർഡിന്റെ ആദ്യകാല രാഷ്ട്രീയ ഗുരുക്കന്മാരിലൊരാളായ വീഡ്, സിവാർഡിൻറെ ഒരു പ്രധാന സഹായിയായി മാറി. വീഡിന്റെ പിന്തുണയിൽ നിന്നു സിവാർഡിന്റെ കരിയറിൽ പ്രയോജനങ്ങൾ ഉണ്ടായെങ്കിലും, 1860 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദശ പത്രികയിൽ സിവാർഡ് പരാജയപ്പെടാനുള്ള പ്രധാന ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന് വീഡിന്റെമേലുള്ള അതിയായി വിധേയത്വമാണെന്നതു സ്പഷ്ടമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഔബണിൽ താമസമാക്കിയതുമുതൽ ഏതാണ്ട് മുഴുവൻ സമയവും അദ്ദേഹം രാഷ്ട്രീയത്തിൽ ഉൾപ്പെട്ടിരുന്നു. പുതിയ പാർടികൾ രൂപവത്കരിക്കപ്പെട്ടിരുന്ന അക്കാലത്ത് രാഷ്ട്രീയ സംവിധാനങ്ങൾ വളരെ അയവുള്ളതായിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്ത് അക്കാലത്ത് വ്യത്യസ്ത പേരുകളിലൂടെ അറിയപ്പെട്ടതും പൊതുവായുള്ളതുമായ രണ്ടു വിരുദ്ധ പക്ഷങ്ങളുണ്ടായിരുന്നു. ഇവയിലൊരു ഘടകം മാർട്ടിൻ വാൻ ബ്യൂറൻ നയിച്ചിരുന്നതും മറ്റേത് അദ്ദേഹത്ത എതിർത്തിരുന്നതുമായിരുന്നു. മാർട്ടിൻ വാൻ ബ്യൂറൻ ഏതാണ്ട് കാൽ നൂറ്റാണ്ടോളമായി പൊതുവേ ഫെഡറൽ ഗവൺമെന്റിലുൾപ്പെടെ സീനിയർ തസ്തികകളുടെ ഒരു പരമ്പരതന്നെ കൈകാര്യം ചെയ്തിരുന്നയാളായിരുന്നു. വാൻ ബ്യൂറന്റെ കൂട്ടാളികൾ അദ്ദേഹം സംസ്ഥാനത്തുനിന്ന് അകലെയുള്ള സമയത്ത് അൽബാനി റീജൻസിയെന്ന രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ വാൻ ബ്യൂറനുവേണ്ടി സർക്കാരിനെ നിയന്ത്രിച്ചിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

സിവാർഡ് യഥാർത്ഥത്തിൽ ആദ്യമൊക്കെ റീജൻസിക്ക് പിന്തുണ നൽകിയിരുന്നു, എന്നാൽ 1824 ആയപ്പോഴേക്കും ഇതിൽനിന്നു വിട്ടുപോകുകയും, ഇത് ഒരു അഴിമതിയാണെന്ന് എന്ന് ഉപസംഹരിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അപ്സ്റ്റേറ്റ് ന്യൂയോർക്കിലെ (ന്യൂയോർക്ക് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ വടക്കുള്ള പ്രദേശം) ഒരു മേസൺ അംഗമായിരുന്ന വില്യം മോർഗന്റെ അപ്രത്യക്ഷമാകലും തുടർന്നുള്ള മരണത്തിനും ശേഷം 1826 ൽ വ്യാപകമായി പ്രചാരം സിദ്ധിച്ച ആന്റി-മെസോണിക് പാർട്ടിയുടെ ഭാഗമായി അദ്ദേഹം മാറി. തങ്ങളുടെ ആചാര രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പേരിൽ‌ സഹ മേസണുകൾ മിക്കവാറും അദ്ദേഹത്തെ കൊല്ലപ്പെടുത്തുകമായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസിനെ എതിർത്ത പ്രമുഖ സ്ഥാനാർഥി, എതിരാളികളെ പരിഹസിച്ച ഒരു മേസണായ ജനറൽ ആൻഡ്രൂ ജാക്സൺ ആയിരുന്നതുമുതൽ ആന്റി-മേസണറി ജാക്സണോടുള്ള എതിർപ്പായി മാറുകയും അദ്ദേഹത്തിന്റെ നയങ്ങളുടെ ഫലമായി ആൻഡ്രൂ ജാക്സൺ 1828 ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1827-ന് ഒടുവിലോ അല്ലെങ്കിൽ 1828-ൻറെ തുടക്കത്തിലോ ഗവർണർ ഡെവിറ്റ് ക്ലിന്റൻ, ക്യൂഗെ കൗണ്ടി പ്രതിനിധിയായി സിവാർഡിനെ നാമനിർദ്ദേശം ചെയ്തിരുന്നു. എന്നാൽ സിവാർഡ് ആൻഡ്രൂ ജാക്ക്സണെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതുപോലെ തോന്നിയതിനാൽ, സ്റ്റേറ്റ് സെനറ്റ് അദ്ദേഹത്തെ നിയമനം സ്ഥിരീകരിച്ചിരുന്നില്ല.

1828 ലെ പ്രചാരണത്തിനിടെ, പ്രസിഡന്റ് ആഡംസിനെ വീണ്ടും തെരഞ്ഞെടുക്കുന്നതിനുള്ള പിന്തുണയ്ക്കായി സിവാർഡ് പ്രഭാഷണങ്ങൾ നടത്തിയിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ആന്റി-മേസണുകളുടെ പ്രതിനിധിയായി ഫെഡറൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേയ്ക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും പോരാട്ടം ഫലപ്രദമാകുകയില്ല എന്നു നിരൂപിക്കുകയും പിൻവലിക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1829-ൽ ന്യുയോർക്ക് സംസ്ഥാന നിയമസഭയിലേയ്ക്ക് പ്രാദേശിക നാമനിർദ്ദേശത്തിനു സീവാർഡിനെ പരിഗണിക്കുകയും വിജയിക്കുവാൻ സാധ്യതയില്ലെന്ന തോന്നൽ വീണ്ടുമുണ്ടാകുകയും ചെയ്തു. 1830-ൽ വീഡിന്റെ സഹായത്തോടെ, പ്രാദേശിക ജില്ലയിൽനിന്നുള്ള സംസ്ഥാന സെനറ്ററായി ആൻഡി-മെസോണിക്കിന്റെ നാമനിർദ്ദേശം അദ്ദേഹം നേടി. സെവാർഡ് ജനപ്രീതിയുള്ള ഒരു വിഷയമായ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾക്ക് സർക്കാർ പിന്തുണ തേടിക്കൊണ്ട് ജില്ലയിലുടനീളമുള്ള കോടതികളിൽ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. വീഡ് തന്റെ പ്രവർത്തനങ്ങൾ അൽബാനിയിലേക്ക് മാറ്റുകയും അവിടെ, തന്റെ പത്രമായ അൽബാനി ഈവനിംഗ് ജേർണലിലൂടെ സിവാർഡിനു വേണ്ടി വാദിക്കുകയും ഏതാണ്ട് 2,000 വോട്ടുകൾക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

സംസ്ഥാന സെനറ്റർ, ഗവർണർ സ്ഥാനാർത്ഥി എന്നിവ

തിരുത്തുക

1831 ജനുവരിയിൽ സിവെർഡ് സ്റ്റേറ്റ് സെനറ്റർ ആയി സത്യപ്രതിജ്ഞ ചെയ്തു. അബേർണിലെ ഫ്രാൻസെസിനേയും അവരുടെ കുട്ടികളേയും അദ്ദേഹം ഔബണിൽത്തന്നെ താമസിപ്പിക്കുകയും തന്റെ പുതിയ അനുഭവങ്ങളേക്കുറിച്ച് അവർക്ക് എഴുതുകയും ചെയ്തു. ഈ കുറിപ്പുകളിൽ, അലക്സാണ്ടർ ഹാമിൽട്ടണുമായി നടത്തിയ ഒരു ദ്വന്ദ യുദ്ധത്തിനുശേഷം രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുകയും തനിക്കുമേൽ സ്വയമേവ ചാർത്തിയ വനവാസ ജീവിതത്തിനുശേഷം യൂറോപ്പിൽനിന്നു ന്യൂ യോർക്കിലേയ്ക്ക് നിയമം പരിശീലിക്കുവാനായി മടങ്ങിയെത്തിയ മുൻ വൈസ് പ്രസിഡന്റ് ആരൺ ബറുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെട്ടിരുന്നു. റീജൻസി (അഥവാ ഡെമോക്രാറ്റുകൾ, ജാക്ക്സൺ നയിച്ചതും വാൻ ബ്യൂറൻ പിന്തുണച്ചതുമായ ദേശീയ പാർട്ടിയെന്നറിയപ്പെട്ടിരുന്നത്) സെനറ്റിനെ നിയന്ത്രിച്ചിരുന്നു. സിവാർഡും അദ്ദേഹത്തിന്റെ പാർട്ടിയും സിവാർഡ് ഏറെ അറിയപ്പെട്ട വിഷയമായ പീനൽ പരിഷ്കരണ നടപടികൾ ഉൾപ്പെടെയുള്ള ചില നിയമങ്ങൾ പാസാക്കുവാനായി വിമതരായ ഡെമോക്രാറ്റുകളോടും മറ്റുള്ളവരോടും ഒത്തുചേർന്നിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

സംസ്ഥാന സെനറ്റർ ആയിരുന്ന കാലത്ത് സിവാർഡ് വ്യാപകമായ സഞ്ചരിക്കുകയും മുൻ പ്രസിഡന്റ് ആഡംസ് ഉൾപ്പെടെയുള്ള മറ്റ് ജാക്ക്സൺ വിരുദ്ധ നേതാക്കളെ സന്ദർശിക്കുകയും ചെയ്തിരുന്നു. യൂറോപ്പിലേക്കുള്ള ഒരു യാത്രയിൽ പിതാവ് സാമുവൽ സീവാർഡിനൊപ്പം സഞ്ചരിക്കുകയും അവിടെ അവർ സമകാലികരായ നിരവധി രാഷ്ട്രീയക്കാരുമായി കണ്ടുമുട്ടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1832 ൽ ജാക്സന്റെ പുനർ തെരഞ്ഞെടുപ്പ് ആവശ്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുപ്രീം കോടതി ജസ്റ്റീസായിരുന്ന ജോൺ മക്ലീനെ ആന്റി-മേസൻ പാർട്ടി നാമനിർദ്ദേശം ചെയ്യുമെന്നായിരുന്നു സിവാർഡ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മുൻ അറ്റോർണി ജനറൽ വില്യം വർട്ട് ആസ്ഥാനത്തേയ്ക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജാക്ക്സന്റെ ഒരു എതിരാളിയായിരുന്ന കെന്റക്കി സെനറ്റർ ഹെൻറി ക്ലേ ഒരു മേസൺ ആയിരുന്നതിനാൽ പാർട്ടി പതാകാവാഹകനാകുന്നതിന് അസ്വീകാര്യനായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ജാക്സന്റെ ലളിതമായ വിജയത്തിനുശേഷം എതിർത്തവരിൽ ബഹുഭൂരിപക്ഷം പേരും ഡെമോക്രാറ്റുകളെ പരാജയപ്പെടുത്താൻ യോജിച്ച ഒരു മുന്നണിയിൽ വിശ്വസിക്കുകയും വിഗ് പാർട്ടി ക്രമേണ നിലവിൽ വരുകയും ചെയ്തു. രാജ്യത്തെ വികസിപ്പിക്കുന്നതിനു നിയമനിർമ്മാണത്തിൽ വിഗ്സ് പാർട്ടി വിശ്വസിക്കുകയും ജാക്സന്റെ ഒരു പ്രസിഡന്റ് എന്ന നിലയിലുള്ള ഏകപക്ഷീയമായ പ്രവർത്തനങ്ങളെ എതിർക്കുകയും അവ അവർ സാമ്രാജ്യത്വപരമെന്നു നിരൂപിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സിവാർഡും വീഡും ഉൾപ്പെടെയുള്ള പല ആന്റി-മേസനുകളും പുതിയ പാർട്ടിയിൽ ഉടനടി ചേർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1834 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി, ന്യൂയോർക്കിലെ വിഗ്സ് നേതാക്കൾ ഒരു സംസ്ഥാനഗവർണ്ണർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി യുട്ടിക്കയിൽ ഒത്തുകൂടി. ഡെമോക്രാറ്റിക് ഗവർണറായിരുന്ന വില്യം മഴ്സി വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഏതാനും ചില പ്രമുഖ വിഗ്ഗ്സ് നേതാക്കൾ ഒരുപക്ഷേ നഷ്ടമാകാനിടയുള്ള ഒരു കാമ്പയിൻ നടത്തുന്നതിനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. തന്റെ നിയമസംബന്ധിയായ ജോലിയിൽനിന്നു വരുമാനം വർദ്ധിപ്പിക്കുവാനായി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നു സെവാഡിന്റെ പത്നിയും പിതാവും അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സ്റ്റേറ്റ് സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വീഡ് അദ്ദേഹത്തിൽ പ്രേരണ ചെലുത്തി. എന്നിരുന്നാലും മറ്റുള്ളവരുടെ വിമുഖത സിവാർഡിനെ ഒരു പ്രധാന സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടയാക്കി. യുട്ടിക്ക കൺവെൻഷനിൽ  സീവാർഡിന്റെ സ്ഥാനാർത്ഥിത്വം വീഡ് വിജയകരമായി നേടിയെടുത്തു. തിരഞ്ഞെടുപ്പിൽ പ്രത്യേകമായി പ്രസിഡന്റ് ജാക്സന്റെ നയങ്ങൾ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇതു വളരെ ജനപ്രിയമായിരുന്നു. ഡെമോക്രാറ്റുകൾ ശക്തരായ ആ വർഷത്തിൽ സെവാർഡ് 11,000 വോട്ടുകൾക്കു തോൽവിയടഞ്ഞു. നിയമവിരുദ്ധമായി കാസ്റ്റുചെയ്യപ്പെട്ട വോട്ടുകൾ വിഗുകളെ സംഭ്രമിപ്പിച്ചുവെന്ന് വീഡ് എഴുതി.

ഗവർണർ തെരഞ്ഞെടുപ്പിൽ പരാജയം രുചിക്കുകയും സംസ്ഥാന സെനറ്റിലെ തന്റെ കാലാവധി അവസാനിക്കുകയും ചെയ്ത സമയത്ത് സിവാർഡ് ഔബണിലേയ്ക്കു തിരിച്ചുപോകുകയും 1835 ന്റെ ആരംഭത്തിൽ നിയമ സംബന്ധിയായ ജോലിയിലേയ്ക്കു മടങ്ങിയെത്തുകയും ചെയ്തു. ആ വർഷം സെവാർഡും പത്നിയും ദീർഘദൂര യാത്രകൾ നടത്തുകയും, തെക്ക്  വിർജീനിയക്ക് അപ്പുറത്തേയ്ക്കുവരെ സഞ്ചരിക്കുകയും ചെയ്തു. തെക്കൻ സംസ്ഥാനക്കാർ അവർക്ക് ഹൃദ്യമായ ആതിഥ്യമരുളിയെങ്കിലും അടിമത്തത്തിന്റെ ദൃശ്യങ്ങൾ, അവരെ ഈ സമ്പ്രദായത്തിന്റെ എതിരാളികളാക്കുകയെന്ന കൃത്യത്തെ സ്ഥിരീകരിച്ചു. അടുത്ത വർഷം, പടിഞ്ഞാറൻ ന്യൂയോർക്കിലെ പല ഭൂപ്രദേശങ്ങളും സ്വന്തമാക്കിയിരുന്ന ഹോളണ്ട് ലാൻഡ് കമ്പനിയുടെ പുതിയ ഉടമസ്ഥരുടെ ഏജന്റ് എന്ന ജോലി സെവാർഡ് സ്വീകരിച്ചു. അക്കാലത്ത് അനേകം കുടിയേറ്റക്കാർ റിയൽ എസ്റ്റേറ്റ് ഉടമകളിൽനിന്ന് ഭൂമി തവണ വ്യവസ്ഥയിൽ വാങ്ങിയിരുന്നു. പഴയ ഭൂവുടമകളേക്കാൾ കർക്കശക്കാരായി കാണപ്പെട്ട പുതിയ ഭൂവുടമകൾ  അസ്വാസ്ഥ്യങ്ങൾ പുകയുന്ന സമയത്ത് പ്രശ്നങ്ങളെ പരിഹരിക്കാമെന്നുള്ള പ്രതീക്ഷയിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ അക്കാലത്തു ജനശ്രദ്ധ നേടിയിരുന്ന സിവാർഡിനെ ജോലിക്കെടുത്തു. അദ്ദേഹം ഈ ജോലിയിൽ ശോഭിക്കുകയും 1837-ലെ സാമ്പത്തികപ്രതിസന്ധിയുടെ തുടക്കത്തിൽ സാധ്യമായ ഇടങ്ങളിൽ ഏറ്റെടുക്കൽ നടപടികൾ ഒഴിവാക്കാൻ ഉടമകളെ പ്രേരിപ്പിക്കുകയും ചെയ്തു. 1838 ൽ ഈ കമ്പനിയുടെ കൈവശമുള്ള ഭൂമികളും ഓഹരകളും താനുംകൂടി ഉൾപ്പെട്ട ഒരു കൺസോർട്ടിയം മുഖേന വാങ്ങുന്നതിനും അദ്ദേഹമായിരുന്നു ഏർപ്പാടുകൾ ചെയ്തിരുന്നത്.

1836 ൽ വാൻ ബ്യൂറൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനൊപ്പംതന്നെ സെവാർഡ് അദ്ദേഹത്തെതിരെ പ്രചാരണം നടത്തുന്നതിനും സമയം കണ്ടെത്തി. ഉദ്ഘാടനത്തിനുശേഷം അധികം താമസിയാതെ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയും ന്യൂയോർക്ക് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന റീജൻസിയുടെ നിലനിൽപ്പിനു ഭീഷണി ഉയർത്തുകയും ചെയ്തു. 1836 ലെ ഗവർണർ തെരഞ്ഞെടുപ്പിൽ സീവാർഡ് പങ്കെടുത്തില്ല. എന്നാൽ ഡെമോക്രാറ്റുകളുടെ ജനപ്രീതി ഇടിഞ്ഞതോടെ 1838 ൽ വിജയത്തിലേയ്ക്കുള്ള പാത തിരിച്ചറിഞ്ഞു (തെരഞ്ഞടുപ്പു നടന്നിട്ടു അപ്പോൾ രണ്ട് വർഷമേ ആയിരുന്നുള്ളൂ). മറ്റ് പ്രമുഖ വിഗ്സ് നേതാക്കളും നാമനിർദ്ദേശം ആവശ്യപ്പെട്ടിരുന്നു. 1834-ൽ സീവേഡ് മറ്റ് വിഗ് സ്ഥാനാർത്ഥികളെക്കാൾ മുന്നിലാണെന്ന് കൺവെൻഷനിലെ പ്രതിനിധികളെ ബോധ്യപ്പെടുത്തുന്നതിൽ വീഡ് വിജയം കണ്ടു. നാലാം ബാലറ്റിൽ സീവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സെവാർഡിന്റെ എതിരാളി വീണ്ടും മാർസിതന്നെ ആയിരുന്നു, സമ്പദ് വ്യവസ്ഥ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയവുമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദികൾ ഡെമോക്രാറ്റുകളാണെന്ന് വിഗ്സ് വാദിച്ചു. പ്രധാന ഓഫീസുകളിൽ സ്ഥാനാർഥികൾ വ്യക്തിപരമായി പ്രചാരണം നടത്തുന്നത് അനുചിതമാണെന്നു കരുതിയിരുന്നതിനാൽ, സെവാർഡ് അതിൽ അധികവും വീഡിന്റെ ഉത്തരവാദിത്തത്തിനുവിട്ടു. 400,000 വോട്ടുകൾ കാസ്റ്റു ചെയ്തതിൽനിന്ന് ഏകദേശം പതിനായിരത്തിലേറെ വോട്ടുകളുടെ ഒരു മാർജിനിൽ സെവാർഡ് തിരഞ്ഞെടുക്കപ്പെട്ടു. വിഗ്പാർട്ടിക്ക് ഏറ്റവും പരമപ്രധാനമായിരുന്ന ആ വിജയത്തോടെ  ന്യൂയോർക്ക് സംസ്ഥാനത്തെ റീജൻസിയുടെ  അധികാരസ്ഥാനത്തെ പൂർണ്ണമായി തൂത്തെറിയുന്നതിനും വിഗ് പാർട്ടിക്കു സാധിച്ചു.

ന്യൂയോർക്കിലെ ഗവർണ്ണർ

തിരുത്തുക

1839 ജനുവരി 1-ന് ജയാരവം മുഴക്കിയ വിഗ് അംഗങ്ങളുടെ മുമ്പാകെ ന്യൂയോർക്കിലെ ഗവർണറായി വില്യം സെവാർഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ആ കാലഘട്ടത്തിൽ, ന്യൂയോർക്ക് ഗവർണറുടെ വാർഷിക സന്ദേശം ഒരു പ്രസിഡന്റേതെന്നതുപോലെ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. "അദ്ദേഹത്തിന്റെ തിളയ്ക്കുന്ന യുവത്വം, ഊർജം, ഉൽക്കർഷേച്ഛ, ശുഭാപ്തിവിശ്വാസം എന്നിവയോടുള്ള പ്രകടനമാണ്"  ഈ സന്ദേശത്തിലൂടെ വെളിവാക്കപ്പെട്ടതെന്ന് സിവാർഡിന്റെ ജീവചരിത്രകാരൻ എഴുതി. അമേരിക്കയുടെ ഇനിയും ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത വിഭവങ്ങളെ സെവാർഡ് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ഇവ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് കുടിയേറ്റം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിന്റെ തീരത്തെത്തുന്നവർക്ക് പൌരത്വവും മതപരമായ സ്വാതന്ത്ര്യവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്കാലത്ത്, ന്യൂ യോർക്ക് നഗരത്തിലെ പൊതുവിദ്യാലയങ്ങൾ പ്രൊട്ടസ്റ്റൻറുകളടെ മേൽനോട്ടത്തിലും വിദ്യാഭ്യാസത്തിനായി കിംഗ് ജയിംസ് ബൈബിൽ ഉൾപ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് പാഠപുസ്തകങ്ങൾ ഉപയോഗിച്ചുമാണ്  നടത്തിയിരുന്നത്. നിലവിലെ സമ്പ്രദായം കുടിയേറ്റക്കാരുടെ കുട്ടികളുടെ സാക്ഷരതയ്ക്ക് തടസ്സമാകുമെന്നുവിശ്വസിച്ച സെവാർഡ്, അത് മാറ്റാൻ നിയമനിർമ്മാണം നിർദ്ദേശിച്ചിരുന്നു. “വിദ്യാഭ്യാസം, സമ്പന്നനും ദരിദ്രനും, യജമാനനും അടിമയും തമ്മിലുള്ള വിവേചനം ഒഴിവാക്കുന്നു, അത് അജ്ഞതയെ അകറ്റുകയും കുറ്റകൃത്യങ്ങളുടെ വേരറുക്കുകയും ചെയ്യുന്നു” എന്നദ്ദേഹം പറഞ്ഞു. സോർവാർഡിന്റെ നിലപാടുകൾ കുടിയേറ്റക്കാർക്കിടയിൽ ഏറെ പ്രചാരം ലഭിച്ചു, എന്നാൽ ഇത് നാട്ടുകാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ ഈ എതിർപ്പ് അന്തിമമായി 1860 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന്റെ നാമനിർദ്ദേശം അദ്ദേഹം നേടിയെടുക്കുന്നതിനെ പരാജയപ്പെടുത്താൻ സഹായിക്കുമായിരുന്നു.

  1. Seward, William H. (1891). William H. Seward: An Autobiography; Volume 1 (1801–1834). Derby and Miller. pp. 47–48. Retrieved September 7, 2014.
New York State Senate
മുൻഗാമി Member of the New York Senate
from the 7th district

1831–1834
പിൻഗാമി
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി Whig nominee for Governor of New York
1834
പിൻഗാമി
മുൻഗാമി Whig nominee for Governor of New York
1838, 1840
പിൻഗാമി
പദവികൾ
മുൻഗാമി Governor of New York
1839–1842
പിൻഗാമി
മുൻഗാമി United States Secretary of State
1861–1869
പിൻഗാമി
United States Senate
മുൻഗാമി U.S. Senator (Class 3) from New York
1849–1861
Served alongside: Daniel S. Dickinson, Hamilton Fish, Preston King
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വില്ല്യം_എച്ച്._സിവാർഡ്&oldid=3600501" എന്ന താളിൽനിന്ന് ശേഖരിച്ചത്