ഫ്രാൻസെസ് അഡെലൈൻ (ഫാന്നി) സിവാർഡ്

ഫ്രാൻസെസ് അഡലൈൻ "ഫാന്നി" സിവാർഡ് (ജീവിതകാലം : ഡിസംബർ 9, 1844 - ഒക്ടോബർ 29, 1866) അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സിവാർഡിന്റേയും അദ്ദേഹത്തിന്റെ പത്നി ഫ്രാൻസെസ് അഡെലൈൻ മില്ലറുടേയും പുത്രിയായിരുന്നു. ദമ്പതികൾക്ക് ജനിച്ച അഞ്ചു മക്കളിൽ അവസാനത്തേതും പ്രായപൂർത്തി പ്രാപിച്ച അവരുടെ ഏക മകളുമായിരുന്നു ഫാന്നി.

ഫ്രാൻസെസ് അഡെലൈൻ (ഫാന്നി) സിവാർഡ്
ഫാന്നിയും വില്യം സിവാർഡും, c. 1861
ജനനം
Frances Adeline Seward

December 9, 1844
മരണംഒക്ടോബർ 29, 1866(1866-10-29) (പ്രായം 21)
അന്ത്യ വിശ്രമംFort Hill Cemetery
മാതാപിതാക്ക(ൾ)William H. Seward
Frances Adeline Miller

ജീവിതരേഖ തിരുത്തുക

1844 ഡിസംബർ 9 ന് ന്യൂയോർക്കിലെ ആബണിലാണ് ഫ്രാൻസെസ് സിവാർഡ് ജനിച്ചത്.[1] ഫ്രാൻസെസിന്റെ പിതാവ് പ്രമുഖനായ ഒരു വിഗ് പാർട്ടിക്കാരനും ന്യൂയോർക്കിലെ ഗവർണറായി സേവനമനുഷ്ഠിച്ചയാളും റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ സെനറ്റർ ആയിത്തീരുകയും പ്രസിഡന്റ് എബ്രഹാം ലിങ്കന്റേയും ആൻഡ്രൂ ജോൺസണന്റേയും കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയും ചെയ്തയാളായിരുന്നു.[2] ഒരു ജഡ്ജിയുടെ മകളും കരുത്തയായ അടിമത്ത വിരുദ്ധ പോരാളിയുമായിരുന്ന മാതാവിന്റെ പേരാണ് അവർക്കു നൽകപ്പെട്ടത്.[3]

അവലംബം തിരുത്തുക


  1. Walter Stahr, Seward: Lincoln's Indispensable Man, 2013, page 89
  2. U.S. Senate Historian, Biography, William H. Seward, retrieved December 23, 2013
  3. John M. Taylor, William Henry Seward: Lincoln's Right Hand, 1996