മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ നിലമ്പൂർ നഗരപ്രാന്തത്തിൽ തന്നെ ആണ് വിരാഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പഞ്ചായത്തിലാണ് വിരാഡൂർ ക്ഷേത്രത്തിൽ ഒരു മതിലകത്ത് തന്നെ വെത്യസ്ത നാലമ്പലങ്ങളായി ശിവൻ, ഭഗവതി എന്നിവർ പ്രധാന മൂർത്തികളായും അയ്യപ്പൻ, പാർത്ഥസാരത്ഥി എന്നിവർ ഉപദേവന്മാരായും ശ്രീകോവിലുകളുണ്ട്. നിലമ്പൂർ കോവിലകത്തിന്റെ വകയാണ് ഈ ക്ഷെത്രം. കേരളത്തിൽ ആദ്യമായി ക്ഷേത്രപ്രവേശനം നടപ്പായത് ഇവിടെ ആണ്.[1]

വിരാഡൂർ ക്ഷേത്രം
വിരാഡൂർ ക്ഷേത്രം
വിരാഡൂർ ക്ഷേത്രം
വിരാഡൂർ ക്ഷേത്രം is located in Kerala
വിരാഡൂർ ക്ഷേത്രം
വിരാഡൂർ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°16′42″N 76°13′23″E / 11.27833°N 76.22306°E / 11.27833; 76.22306
പേരുകൾ
ദേവനാഗിരി:विरादूर मन्दिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:വണ്ടൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭഗവതി , ശിവൻ അയ്യപ്പൻ

പടിഞ്ഞാട്ട് അഭിമുഖമായി കുമാരി ഭാവത്തിൽ ഭഗവതി ആണ് കയറിചെല്ലുമ്പോൾ ആദ്യം കാണുന്ന നാലമ്പലം. നിലമ്പൂർ കോവിലകത്തിന്റെ പൂർവികരായ കുടൽമണ്ണ കോവിലകത്തിന്റെയും സാമൂതിരിയുടെ യും പരദേവതയായ തിരുവിളയനാട് ദേവിയാണ് ഇവിടെ എന്ന് കരുതപ്പെടുന്നു.

അമ്പലത്തിലേക്ക് കയറി ഇടത് തിരിഞ്ഞാൽ വേറൊരു നാലമ്പലം ഭഗവതിയുടെ ചുറ്റമ്പലത്തിന് സമാന്തരമായി കാണാം. അവിടെ കിഴക്കോട്ട് അഭിമുഖമായി ശിവൻ കുടികൊള്ളുന്നു.

പാർത്ഥസാരഥി, അയ്യപ്പൻ.

തിരുത്തുക

ശിവക്ഷേത്രത്തിനും ഭഗവതിക്ഷേത്രത്തിനും ഇടയിൽ കിഴക്ക് അഭിമുഖമായി പാർത്ഥസാരഥി രൂപത്തിൽ മഹാവിഷ്ണുവിന്റെ ശ്രീകോവിലുണ്ട്. തിരിച്ച് പടിഞ്ഞാട്ടഭിമുഖമായി അയ്യപ്പന്റെ ശ്രീകോവിലും ഉണ്ട്.

ഐതിഹ്യം

തിരുത്തുക

മറ്റു പല ക്ഷേത്രങ്ങളേയും പോലെ പാണ്ഡവരുമായി ബന്ധിപ്പിച്ച് ഒരു കഥ ഇവിടെ നിലവിലുണ്ട്. പാണ്ഡവർ വനവാസകാലത്ത് ബകനെ കൊന്നത് നിലമ്പൂർ ഭാഗത്താണെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. ബകന്റെ പുരിയായ ഏകചക്രയെ എടക്കരയായും കൊന്നസ്ഥലമാണ് ചുങ്കത്തറ പഞ്ചായത്തിലെ കൊന്നമണ്ണയെന്നും വിരാഡൂർ എന്ന പേരു പാണ്ഡവർ അജ്ഞാതകാലത്ത് താമസിച്ച വിരാടപുരിയുമായി ബന്ധിപ്പിക്കുന്നു.

എത്തിചേരാൻ

തിരുത്തുക
  • നിലമ്പൂർ നഗരത്തിൽ കോവിലകത്തെക്ക് പോകുന്ന വഴിയിൽ നഗരഹൃദയത്തിൽ നിന്നും 500 മീറ്റർ മാറിയാണ് ചരിത്രപ്രസിദ്ധമായ വിരാഡൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണീകൾ

തിരുത്തുക
  1. നിലമ്പൂർ ചരിത്രം പേജ് 37. നിലമ്പൂർ പരിസ്ഥിതി സംരക്ഷണ സമിതി. 2016
"https://ml.wikipedia.org/w/index.php?title=വിരാഡൂർ_ക്ഷേത്രം&oldid=4095180" എന്ന താളിൽനിന്ന് ശേഖരിച്ചത്