വിതുര ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വിതുര .[1] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
വിതുര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°40′20″N 77°7′31″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | ചെറ്റച്ചൽ, മണലി, ഗണപതിയാംകോട്, പൊന്നാംചുണ്ട്, ആനപ്പാറ, കല്ലാർ, മരുതാമല, ബോണക്കാട്, മണിതൂക്കി, തേവിയോട്, പേപ്പാറ, മേമല, തള്ളച്ചിറ, മുളയ്ക്കോട്ടുകര, കൊപ്പം, വിതുര, ചേന്നൻപാറ |
ജനസംഖ്യ | |
ജനസംഖ്യ | 26,613 (2001) |
പുരുഷന്മാർ | • 13,165 (2001) |
സ്ത്രീകൾ | • 13,448 (2001) |
സാക്ഷരത നിരക്ക് | 87.7 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221823 |
LSG | • G010504 |
SEC | • G01036 |
ചരിത്രം
തിരുത്തുകഗിരിവർഗക്കാരായ കാണിക്കാരായിരുന്നു ഇവിടത്തെ ആദ്യ നിവാസികൾ. വളരെക്കാലം മുൻപ് ഈ പ്രദേശം ഏതാണ്ട് ഇരുപതോളം പ്രമാണിമാരുടെ കൈകളിലായിരുന്നു. മഹാരാജാവിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇരുപതോളം പേർക്ക് മഹാരാജാവ് അനുവദിച്ചു കൊടുത്തതാണ് വിതുര തൊളിക്കോട് പ്രദേശങ്ങൾ.
സ്ഥലനാമോൽപത്തി
തിരുത്തുകമലയോര കാർഷികോത്പന്നങ്ങൾ സുലഭമായി ലഭിച്ചിരുന്ന വിദൂര സ്ഥലമായിരുന്നു ഇത്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് വിതുരയെന്ന് പേര് ലഭിച്ചതെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
സ്വാന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
തിരുത്തുകസ്വാതന്ത്ര്യ സമര രംഗത്ത് വിതുരയിൽ നിന്ന് കുറച്ചു പേർ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ ഗോവിന്ദൻകുട്ടി മുതലാളിയായിരുന്നു സമര കമ്മിറ്റിയുടെ പ്രസിദ്ധ 1938 നവംബർ മാസത്തിലാണ് വിതുരയിൽ നിന്ന് സ്വാതന്ത്യ്ര സമര സേനാനികൾ കവടിയാർ കൊട്ടാരത്തിലേക്ക് മാർച്ചു ചെയ്തത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
തിരുത്തുകവിതുരയിലെ സാംസ്കാരിക രംഗത്ത് കാര്യമായ പങ്കുവഹിക്കാൻ 1926 ൽ സ്ഥാപിച്ച കെ.പി.എസ്.എം. ലൈബ്രറിക്ക് കഴിഞ്ഞിട്ടുണ്ട്. വിതുരയിൽ ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് 1902 ലാണ്
വാണിജ്യ-ഗതാഗത പ്രാധാന്യം
തിരുത്തുകതിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവ് പൊന്മുടിയിലേക്ക്, വിശ്രമത്തിന് പോയിരുന്ന പാതയാണ് ഇന്നത്തെ തിരുവനന്തപുരം-പൊന്മുടി പാത. 1934 ലാണ് ആദ്യത്തെ ബസ് സർവീസ് ഈ പഞ്ചായത്തിൽ ആരംഭിച്ചത്. ഓപ്പൺ ബോഡിയുള്ള ജേണി ഫുട്ട് വാഹനമായിരുന്നു ആദ്യത്തെ സർവീസ് നടത്തിയത്
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുക1961 ഡിസംബർ 28-ാം തീയതിയാണ് വിതുര പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യത്തെ കമ്മിറ്റി നിലവിൽ വന്നത് 1963 ഡിസംബർ 17 ആദ്യത്തെ പ്രസിഡന്റ് സ്രീ കെ. തങ്കപ്പൻപിള്ള 11 വാർഡുകളോടുകൂടിയ വിതുര പഞ്ചായത്ത് 1963-ാം വർഷം വരെ ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. ആര്യനാട് ബി വില്ലേജാണ് ഇന്നത്തെ വിതുര.
ഭൂമിശാസ്ത്രം
തിരുത്തുകഅതിരുകൾ
തിരുത്തുക- തെക്ക്: ആര്യനാട്, തൊളിക്കോട് പഞ്ചായത്തുകൾതിരുനെൽവേലി
- വടക്ക്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ
- പടിഞ്ഞാറ്: തൊളിക്കോട് പഞ്ചായത്ത്
ഭൂപ്രകൃതി
തിരുത്തുകകുന്നുകളും താഴ്വരകളും നിറഞ്ഞതാണ് ഈ പ്രദേശം. മണ്ണ് ചുമന്ന നിറത്തിൽപെട്ടതാണ്. വയലുകൾ, താഴ്വാരങ്ങൾ എന്നീ ഭാഗങ്ങളിൽ കറുത്ത മണ്ണാണ്. ചെമ്മണ്ണ്, കരിമണ്ണും കളിമണ്ണും ചേർന്ന മണ്ണ്, കറുത്ത മണ്ണ് എന്നിവയാണ് പ്രധാന മൺതരങ്ങൾ
ജലപ്രകൃതി
തിരുത്തുകവാമനപുരം നദി, കരമനയാർ എന്നീ നദികൾ ഈ പഞ്ചായത്തു പ്രദേശത്തു നിന്നും ഉത്ഭവിച്ചു ഒഴുകുന്നു. ഈ നദികൾ ഉൾപ്പെടെ നിരവധി തോടുകളും, കുളങ്ങളും, കിണറുകളും ഈ പഞ്ചായത്തിലുണ്ട്.
ആരാധനാലയങ്ങൾ
തിരുത്തുകവിതുരയിലെ ആദ്യത്തെ ദേവാലയം മക്കി ശാസ്താ ക്ഷേത്രവും മരുത്വമല മഹാഗണപതി ക്ഷേത്രവുമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുകഈ പഞ്ചായത്തിലെ ബോണക്കാട് പ്രദേശം വളരെയധികം സന്ദർശകരെ ആകർഷിക്കുന്ന പ്രദേശമാണ്.
- ചെറ്റച്ചൽ
- ഗണപതിയാംകോട്
- പൊന്നാൻചുണ്ട്
- മണലി
- കല്ലാർ
- ആനപ്പാറ
- ബോണക്കാട്
- മരുതാമല
- തേവിയോട്
- മണിതൂക്കി
- പേപ്പാറ
- മേമല
- തള്ളച്ചിറ
- മുളയ്ക്കോട്ടുകര
- വിതുര
- കൊപ്പം
- ചേന്നൻപാറ
അവലംബം
തിരുത്തുക- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (വിതുര ഗ്രാമപഞ്ചായത്ത്)
- ↑ http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=258&ln=ml
തളളചിറ