കേരളത്തിലെ ഒരു പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്നു വിക്ടർ ലീനസ്[1] (സെപ്റ്റംബർ 2 1946-ഫെബ്രുവരി 1992). വിക്ടർ ലീനസ് കുറച്ചു കഥകൾ മാത്രമേ എഴുതിയിരുന്നുള്ളൂ. എന്നാലവയത്രയും, മലയാള സാഹിത്യത്തിൽ അമൂല്യമായ സ്ഥാനമലങ്കരിക്കുന്നവയാണ്.

വിക്ടർ ലീനസ്
ജനനം1946 സെപ്റ്റംബർ 2
മരണം1992 ഫെബ്രുവരി
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകൻ, കഥാകൃത്ത്

ജീവിതരേഖ

തിരുത്തുക

1946 സെപ്റ്റംബർ 2 ന് എറണാകുളത്തെ വൈറ്റിലയിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും സമുദ്രശാസ്ത്രത്തിൽ ഉപരിബിരുദവും നേടിയശേഷം മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം ചെയ്തു. 1976-ൽ പത്രപ്രവർത്തനമേഖലയിലെത്തി. ഇസബെല്ല, സോഷ്യലിസ്റ്റ് ലേബർ എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. തുടർന്ന് ബ്ലിറ്റ്സ്, ഓൺലുക്കർ മാസികകളുടെ കേരള ലേഖകനായി ജോലി നോക്കി. ഇടയിൽ രാമുകാര്യാട്ടിന്റെ സഹകാരിയായി സിനിമാരംഗത്തും. റബ്ബർ ഏഷ്യ എന്ന മാസികയുടെ സഹപത്രാധിപരായും മലയാളമനോരമയിലുംജോലിചെയ്തിട്ടുണ്ട്.

വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളും അമിതമദ്യപാനവും വിക്ടറുടെ ജീവിതത്തെ പൂർവ്വാധികം സംഘർഷഭരിതമാക്കിയിരുന്നു. 1991 ൽ ഭാര്യ ബേഡി ആത്മഹത്യ ചെയ്തു. 1992 ഫെബ്രുവരിയിൽ മദ്യത്തിൽ വിഷം കലർത്തി വിക്ടർ ലീനസ് ആത്മഹത്യ ചെയ്തു. എറണാകുളം മനോരമ ഓഫീസിന്റെ വടക്കുവശത്ത് അമിതമായി മദ്യപിച്ച നിലയിൽ വിക്ടർ വീണു കിടക്കുകയായിരുന്നുവെന്ന് ചിലർ സാക്ഷ്യപ്പെടുത്തിയിരുന്നു. ആരോ ആശുപത്രിയിലെത്തിച്ചെങ്കിലും വിക്ടർ ലീനസ് പകലിൽ മരണപ്പെട്ടു. മരിച്ചതോടെ വിക്ടർ അജ്ഞാതജഡമാകുകയും ചെയ്തു. ഒടുവിൽ തിരിച്ചറിയപ്പെടാതെ കലൂർ ശ്മശാനത്തിലേക്ക് എടുക്കുമ്പോൾ പത്രവാർത്ത കണ്ടറിഞ്ഞ് അജ്ഞാത ജഡത്തിന്റെ ഫോട്ടോ തിരിച്ചറിഞ്ഞ് സുഹൃത്തുക്കൾ ഓടിയെത്തി തൈക്കൂടം പള്ളിയിൽ അദ്ദേഹത്തെ സംസ്‌കരിക്കുകയും ചെയ്തു. മകൾ അമലാ ലീനസ് വിവാഹിതയായി കൊച്ചിയിൽ കഴിയുന്നു.

എഴുതിയ കഥകൾ

തിരുത്തുക
 • മഴമേഘങ്ങളുടെ നിഴലിൽ
 • ജ്ഞാനികളുടെ സമ്മാനം
 • ഒരു ഗോപികയുടെ കഥ
 • പരിദാനം
 • ഒരു ധീരോദാത്ത നായകൻ
 • ഒരു സമുദ്രപരിണാമം
 • 53-ലൊരു പകൽ
 • കവർസ്റ്റോറി
 • വിരുന്ന്
 • നീണ്ട നിശ്ശബ്ദതക്കുശേഷം
 • വിട
 • യാത്രാമൊഴി
 1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 699. 2011 ജൂലൈ 18. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

2.http://www.keralabhooshanam.com/%E0%B4%95%E0%B4%A5%E0%B4%BE%E0%B4%B5%E0%B4%B6%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D/


https://www.mathrubhumi.com/literature/features/writer-francis-noronha-writes-about-writer-victor-leenus-1.5859421

"https://ml.wikipedia.org/w/index.php?title=വിക്ടർ_ലീനസ്&oldid=3760875" എന്ന താളിൽനിന്ന് ശേഖരിച്ചത്