വിക്കിപീഡിയ സംവാദം:വിക്കി സമൂഹം താൾ എങ്ങനെയായിരിക്കണം

Latest comment: 18 വർഷം മുമ്പ് by Praveenp

സഹൃദയരേ,

മലയാളം വിക്കിപീഡിയയിൽ ലേഖകരുടെയും വായനക്കാരുടെയും എണ്ണം ഏറിവരികയാ‍ണല്ലോ. വിക്കിപീഡിയയിലെ ഉപയോക്താക്കളെ കൂട്ടിയിണക്കുന്ന പ്രധാനവേദിയാണ് വിക്കി സമൂഹം എന്ന താൾ( കമ്മ്യൂണിറ്റി പോർട്ടൽ). ലേഖകരോ വായനക്കാരോ അധികമില്ലാതിരുന്ന കാലത്ത് രൂപകല്പന ചെയ്തതാണ് ഇപ്പോഴുള്ള നമ്മുടെ സമൂഹം താൾ. ഇതു കാലികമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. പ്രധാനമായും വിക്കി സമൂഹത്തിന്റെ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.

  • വിക്കിപീഡിയയിലെ ഉപയോക്താക്കളെ കൂട്ടിയിണക്കുക.
  • ലേഖനങ്ങളുടെ നിലാവരമുയർത്താനുള്ള വേദിയാക്കുക
  • പൊതുവായ അറിയിപ്പുകൾ നൽ‌കുക

നിലവിൽ വിക്കിപീഡിയയിൽ ഓരോ ലേഖകനും ഓരോ ദ്വീപു പോലെയാണെന്നു പറയാതെവയ്യ. ലേഖകർ അധികമില്ലാത്തതിനാൽ വന്നുചേരുന്ന അവസ്ഥാവിശേഷമാണിത്, നമ്മുടെയാരുടെയും കുറ്റമല്ല. ലേഖകരുടെയും ഉപയോക്താക്കളുടെയും എണ്ണമേറുമ്പോൾ ഈ ശൈലിക്കു മാറ്റം വരേണ്ടിയിരിക്കുന്നു. ലേഖനങ്ങൾ കൂട്ടായി എഴുതുക, കൂട്ടായ തീരുമാനങ്ങളെടുക്കുക, വിക്കിയുടെ നിലവാരമുയർത്താൻ പരസ്പരം ആശയവിനിമയം നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നാം ഇനിയും ബദ്ധശ്രദ്ധരാകേണ്ടിയിരിക്കുന്നു. വിക്കിപ്രവർത്തകരിൽ ഇത്തരമൊരു സംസ്കാരം വളർത്തിയെടുക്കുക എന്ന ധർമ്മമാണ് കമ്മ്യൂണിറ്റി പോർട്ടലിനുള്ളത്.

നമ്മുടെ സമൂഹം താളിൽ എന്തൊക്കെ ഉൾപ്പെടുത്തണം? എങ്ങനെയുൾപ്പെടുത്തണം?. ഈ രണ്ടു ചോദ്യങ്ങളിൽ നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. അതനുസരിച്ച് വേണ്ടമാറ്റങ്ങൾ വരുത്താം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി. --മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)03:56, 2 ഒക്ടോബർ 2006 (UTC)Reply


വെൽകം റ്റെമ്പ്ലേറ്റ് ഇംഗ്ലീഷിൽ കൂടി ഒരു ചേറീയ പാരാഗ്രാഫ് ചേർത്തുകൂടെ? പലരും മലയാളം വായിക്കാൻ പറ്റായ്കയാലും(ബ്രൌസർ മിസ്മാച് കാരണം) ഉത്സുകത കാണിക്കാറില്ല. ഫ്രാൻസിസിന്റേ നിർദേശം നല്ലാതാണ്. പ്രധാന താളിൽ ശ്രദ്ധ ക്ഷ്ണിക്ക തക്കവണ്ണം പോസിഷൻ ചെയ്യാവുന്നതാണ്.മുരാരി (സംവാദം) 06:06, 4 ഒക്ടോബർ 2006 (UTC)Reply



മലയാളം വാക്കുകൾ spell ചെയ്യുന്നതിൽ ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതു നന്നായിരിക്കും. വിക്കിപോർട്ടലിൽ ഇങ്ങനെ conflict ഉള്ള വാക്കുകളുടെ ഒരു ലിസ്റ്റും പ്രസിദ്ധീകരിക്കാം.

ഉദാ: * en - September :: ml- സപ്തംബർ,സെപ്തംബർ,സെപ്റ്റംബർ

  • en - Software :: ml -സോഫ്റ്റ്‌വേർ, സോഫ്റ്റ്‌വെയർ, സോഫ്ട്‌വെയർ

ഇതു cross reference കൊടുക്കുമ്പോൾ ഇതുപ്രശ്നമുണ്ടാക്കുമല്ലോ.

പിന്നെ മറ്റൊരു പ്രധാന കാര്യം ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ പകർപ്പവകാശനിയമങ്ങൾ പലരും കാറ്റിൽ പറത്തുന്നില്ലേ എന്നൊരു സംശയമുണ്ട്‌. ഇമേജ്‌ ടാഗിംഗ്‌ നിർബന്ധമക്കുന്നതിനും ടാഗ്‌ ചെയ്യാത്തവ നീക്കം ചെയ്യുകയും ചെയ്യേണ്ടിവരും ഇതു പരിഹരിക്കാൻ. പിന്നെ വിക്കിമീഡിയ കോമൺസിൽ നിന്നും ചിത്രങ്ങൾ ഉപയോഗിക്കാം എന്നത്‌ പലർക്കും അറിയില്ല എന്നു തോന്നുന്നു.കോമൺസിൽ നിന്നും ചിത്രങ്ങൾ ഉപയോഗിക്കുകയും, upload ചെയ്യുമ്പോൾ കോമൺസിലേക്ക്‌ ചെയ്യുകയും ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ ?

ഇത്തരം ചോദ്യോത്തരങ്ങളടങ്ങിയ ഒരു FAQ നമുക്കു വിക്കി പോർട്ടലിൽ എന്തായാലും വേണം

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 12:23, 4 ഒക്ടോബർ 2006 (UTC)Reply


വിക്കിസമൂഹം താൾ എല്ലാവർക്കും പുതിയ ഉപയോക്താക്കൾക്കും പഴയവർക്കും എല്ലാം ഉപയോഗപ്രദമാകത്തക്കവണ്ണമാവണം, അതിൽ തീർച്ചയായും രൂപകല്പനയിലെ ഭംഗിയും അതിലേറെയായി നല്ലസന്ദേശങ്ങളുമടങ്ങിയിരിക്കണം എന്നു കരുതുന്നു. അറിയിപ്പുകൾക്കു പുറമേ എല്ലാ വഴികാട്ടികളിലേക്കുമുള്ള ലിങ്കുകളുമുണ്ടാവുന്നത് നല്ലതായിരിക്കും. എല്ലാവരുടേയും ആശയങ്ങൾ വരികയാണെങ്കിൽ നല്ലൊരു സമൂഹം താൾ ഉരുത്തിരിയുമെന്നു കരുതാം. ‘വിക്കി സമൂഹം താൾ എങ്ങനെയായിരിക്കണം?‘ എന്നത് ‘വിക്കിപീഡിയ talk:വിക്കി സമൂഹം‘ താളിന്റെ ഉപതാൾ ആക്കിമാറ്റുകയാണെങ്കിൽ അത് എല്ലാക്കാലത്തേക്കും ഉപയോഗപ്രദമായിരിക്കും--പ്രവീൺ:സംവാദം 18:35, 6 ഒക്ടോബർ 2006 (UTC)Reply




മഞ്ജിത്ത് ജിയുടെ പണിപ്പുര കണ്ടിരുന്നില്ല അതുകൊണ്ട് ഞാനും എന്റെ വഴിക്ക് പണിയാൻ തുടങ്ങിയാരുന്നു. പണിപ്പുരയിൽ കയറി പണിയുന്നത് ശരിയല്ലാത്തതിനാൽ ഇവിടെയിടുന്നു നല്ലതെങ്കിൽ ഉൾക്കൊള്ളിക്കുക, കൂടുതൽ മെച്ചപ്പെടുത്തുന്നെങ്കിൽ അപ്രകാരം ചെയ്യുക, ഒടുവിൽ മായ്ച്ചുകളയുക. സ്റ്റൈൽ മാത്രം ഉദ്ദേശിച്ചിരിക്കുന്നതിനാൽ ടേബിൾ വിക്കീകൃതമല്ല ;-)



ഉള്ളടക്കം

#അറിയിപ്പുകൾ
#വിക്കി യജ്ഞം‍
#വിക്കിപീഡിയ നാഴികക്കല്ലുകൾ
#വഴികാട്ടി
#Lorem Ipsem

:വിക്കി സമൂഹത്തിലേക്കു സ്വാഗതം. സ്വതന്ത്രവും സമ്പൂർണ്ണവുമായ വിജ്ഞാനകോശത്തിനു രൂപം നൽകാനുള്ള കൂട്ടായ ശ്രമത്തിൽ നിങ്ങളും പങ്കാളിയാവുക. മലയാളം വിക്കിപീഡിയ അതിന്റെ പ്രാരംഭദശയിലാണ്‌. മറ്റ്‌ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ ഒട്ടേറെ മുന്നേറിക്കഴിഞ്ഞു. മലയാളം പതിപ്പിലെ ലേഖനങ്ങളുടെ എണ്ണം കൂട്ടുവാൻ നിങ്ങളുടെ സേവനം അത്യാവശ്യമാണെന്ന കാര്യം ഓർക്കുക. വിക്കിപീഡിയയെക്കുറിച്ച്‌ നിങ്ങളുടെ സുഹൃത്തുക്കളോടും പറയുക. വരൂ നമുക്കൊന്നിച്ച്‌ അറിവിന്റെ അത്ഭുത ലോകം തീർക്കാം.
===അറിയിപ്പുകൾ===
വിക്കിമീഡിയ ബോർഡിലേക്ക് വോ‍ട്ടെടുപ്പ്

വിക്കിമീഡിയ ഫൌണ്ടേഷൻ ബോർഡിലേക്ക് ഉപയോക്താക്കളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. രണ്ടംഗങ്ങളാണ് ഉപയോക്താക്കളുടെ പ്രതിനിധികളായി ബോർഡിലുള്ളത്. ഇവരിലൊരാളായിരുന്ന ഏൻ‌ജല ബീസ്ലി രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോൾ ഇടക്കാല വോട്ടെടുപ്പു നടക്കുന്നത്.

2006 ഓഗസ്റ്റ് 1 നു മുൻപ് ഏതെങ്കിലും വിക്കിമീഡിയ സംരംഭങ്ങളിൽ 90 ദിവസവും നാനൂറോ അതിലധികമോ എഡിറ്റുകളും പൂർത്തിയാക്കിയവർക്കാണ് ബോർഡംഗങ്ങളെ തിരഞ്ഞെടുക്കാൻ അർഹതയുള്ളത്.

എല്ലാ ദേശങ്ങളെയും ഭാഷകളെയും പ്രതിനിധീകരിക്കുന്ന വിക്കിമീഡിയ സംരംഭത്തിൽ നമ്മുടെ സാന്നിധ്യമറിയിക്കാനുള്ള അവസരമാണ് വോട്ടെടുപ്പ് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ.

2006 സെപ്റ്റംബർ ഒന്നു മുതൽ 21 വരെയാണ് വോട്ടെടുപ്പ്.

  • വോട്ടു ചെയ്യാൻ ഈ താൾ സന്ദർശിക്കുക.
  • സ്ഥാനാർത്ഥികളെ പരിചയപ്പെടാൻ ഈ താൾ സന്ദർശിക്കുക.
===വിക്കിയജ്ഞം‍===
വിക്കിപീഡിയയ്ക്ക് അതിന്റെ വിജ്ഞാനകോശ സ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ കൂടുതൽ വിപുലീകരിക്കേണ്ടതും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുമായ പത്ത് ലേഖനങ്ങൾ വീതം ഇവിടെ നൽകിയിരിക്കുന്നു ഈ ലേഖനങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുവാൻ താങ്കളുടെ സേവനം വിക്കിപീഡിയയ്ക്ക് അനിവാര്യമാണ്. താഴെക്കൊടുത്തിരിക്കുന്നവയ്ക്ക് പുറമേ അപൂർണ്ണലേഖനങ്ങൾ എന്ന വിഭാഗത്തിലെ ലേഖനങ്ങളും മെച്ചപ്പെടുത്തേണ്ടവയാണ്.
കൂടുതൽ മെച്ചപ്പെടുത്തേണ്ടവ
  1. പഴശ്ശിരാജാ
  2. സ്വാമി വിവേകാനന്ദൻ
  3. ശ്രീരാമകൃഷ്ണ പരമഹംസൻ
  4. ശാരദാദേവി
  5. സ്വാമിനി നിവേദിത
  6. രാജാ രവിവർമ്മ
  7. ഡോ. സാലിം അലി
  8. വൈലോപ്പിള്ളി ശ്രീധരമേനോൻ
  9. കാവാലം നാരായണപണിക്കർ
  10. ബിനോയ് വിശ്വം
  11. ഡോ. സാലിം അലി
കൂടുതൽ വിക്കിവത്കരിക്കേണ്ടവ
  1. പഴശ്ശിരാജാ
  2. സ്വാമി വിവേകാനന്ദൻ
  3. ശ്രീരാമകൃഷ്ണ പരമഹംസൻ
  4. ശാരദാദേവി
  5. സ്വാമിനി നിവേദിത
  6. രാജാ രവിവർമ്മ
  7. ഡോ. സാലിം അലി
  8. വൈലോപ്പിള്ളി ശ്രീധരമേനോൻ
  9. കാവാലം നാരായണപണിക്കർ
  10. ബിനോയ് വിശ്വം
  11. ഡോ. സാലിം അലി

===അറിയിപ്പുകൾ===

വിക്കിമീഡിയ ബോർഡിലേക്ക് വോ‍ട്ടെടുപ്പ്

വിക്കിമീഡിയ ഫൌണ്ടേഷൻ ബോർഡിലേക്ക് ഉപയോക്താക്കളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. രണ്ടംഗങ്ങളാണ് ഉപയോക്താക്കളുടെ പ്രതിനിധികളായി ബോർഡിലുള്ളത്. ഇവരിലൊരാളായിരുന്ന ഏൻ‌ജല ബീസ്ലി രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോൾ ഇടക്കാല വോട്ടെടുപ്പു നടക്കുന്നത്.

2006 ഓഗസ്റ്റ് 1 നു മുൻപ് ഏതെങ്കിലും വിക്കിമീഡിയ സംരംഭങ്ങളിൽ 90 ദിവസവും നാനൂറോ അതിലധികമോ എഡിറ്റുകളും പൂർത്തിയാക്കിയവർക്കാണ് ബോർഡംഗങ്ങളെ തിരഞ്ഞെടുക്കാൻ അർഹതയുള്ളത്.

എല്ലാ ദേശങ്ങളെയും ഭാഷകളെയും പ്രതിനിധീകരിക്കുന്ന വിക്കിമീഡിയ സംരംഭത്തിൽ നമ്മുടെ സാന്നിധ്യമറിയിക്കാനുള്ള അവസരമാണ് വോട്ടെടുപ്പ് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ.

2006 സെപ്റ്റംബർ ഒന്നു മുതൽ 21 വരെയാണ് വോട്ടെടുപ്പ്.

   * വോട്ടു ചെയ്യാൻ ഈ താൾ സന്ദർശിക്കുക.
   * സ്ഥാനാർത്ഥികളെ പരിചയപ്പെടാൻ ഈ താൾ സന്ദർശിക്കുക.
===Lorem Ipsem===
കൂടുതൽ മെച്ചപ്പെടുത്തേണ്ടവ
  1. പഴശ്ശിരാജാ
  2. സ്വാമി വിവേകാനന്ദൻ
  3. ശ്രീരാമകൃഷ്ണ പരമഹംസൻ
  4. ശാരദാദേവി
  5. സ്വാമിനി നിവേദിത
  6. രാജാ രവിവർമ്മ
  7. ഡോ. സാലിം അലി
  8. വൈലോപ്പിള്ളി ശ്രീധരമേനോൻ
  9. കാവാലം നാരായണപണിക്കർ
  10. ബിനോയ് വിശ്വം
  11. ഡോ. സാലിം അലി
കൂടുതൽ വിക്കിവത്കരിക്കേണ്ടവ
  1. പഴശ്ശിരാജാ
  2. സ്വാമി വിവേകാനന്ദൻ
  3. ശ്രീരാമകൃഷ്ണ പരമഹംസൻ
  4. ശാരദാദേവി
  5. സ്വാമിനി നിവേദിത
  6. രാജാ രവിവർമ്മ
  7. ഡോ. സാലിം അലി
  8. വൈലോപ്പിള്ളി ശ്രീധരമേനോൻ
  9. കാവാലം നാരായണപണിക്കർ
  10. ബിനോയ് വിശ്വം
  11. ഡോ. സാലിം അലി


--പ്രവീൺ:സംവാദം 16:07, 9 നവംബർ 2006 (UTC)Reply

"വിക്കി സമൂഹം താൾ എങ്ങനെയായിരിക്കണം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.