വിക്കിപീഡിയ:ചർച്ച:വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാവിപരിപാടികൾ

(വിക്കിപീഡിയ:STRATEGY17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിമീഡിയ സംരംഭങ്ങൾ പരിപാലിക്കുന്ന സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവി എന്തായിരിക്കണം എന്നതിനെക്കുറിച്ച് അനേകം ചർച്ചകൾ പലയിടങ്ങളിലായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 2017 മുതൽ 2030 വരെയുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഈ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. വിക്കിമീഡിയ സംരംഭങ്ങളിലെ സന്നദ്ധസേവകരുടെയും വായനക്കാരുടെയും ആവശ്യങ്ങൾക്കും, താല്പര്യങ്ങൾക്കുമനുസരിച്ചുള്ള ഭാവി തീരുമാനങ്ങളാകും വിക്കിമീഡിയ ഫൗണ്ടേഷൻ എടുക്കേണ്ടതെന്നതിനാൽ, നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്റ്റ്രാറ്റജി പ്രക്രിയയെപ്പറ്റി കൂടുതൽ ഇവിടെ (ഇംഗ്ലിഷ്) വായിക്കാം.

വിക്കിമീഡിയ ഏത് ദിശയിലേക്ക് സഞ്ചരിക്കണം?

മലയാളം വിക്കിമീഡിയ സമൂഹത്തിൽ നിന്നും ഈ ചർച്ച നയിക്കാനായി ഒരു ഉപയോക്താവിനെ കോണ്ട്രാക്ടർ ആയി നിയമിക്കാനും, ഈ ഉപയോക്താവിന്റെ നേതൃത്വത്തിൽ ചർച്ചയുടെ സാരാംശം ഇംഗ്ലിഷിൽ റിപ്പോർട്ട് ആയി സമർപ്പിക്കാനും വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഈ ജോലിക്ക് യോഗ്യരായ ഉപയോക്താക്കളെ മലയാളം വിക്കിസമൂഹത്തിൽ നിന്നും കണ്ടെത്താൻ വിക്കിമീഡിയ ഫൗണ്ടേഷനു സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഉപയോക്താവ്: നത ഈ ജോലി സന്നദ്ധസേവനമായി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും, വിക്കിമീഡിയ ഫൗണ്ടേഷനു വേണ്ടി മലയാളം വിക്കിമീഡിയ സമൂഹത്തിൽ ചർച്ച ആസൂത്രണം ചെയ്യാൻ തയ്യാറാകുകയും ചെയ്യുകയായിരുന്നു.

ആരുടെയൊക്കെ അഭിപ്രായങ്ങളാണ് പരിഗണിക്കപ്പെടുക?

തിരുത്തുക

വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന ആർക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്. കൂടാതെ, അഭ്യുദയകാംക്ഷികൾക്കും, വായനക്കാർക്കും തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാം.

2015-വരെ പ്രയോഗത്തിലുണ്ടായിരുന്ന ആസൂത്രണ റിപ്പോർട്ട്. വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാവി പരിപാടികൾ ഈ റിപ്പോർട്ടിനെ ആധാരമാക്കിയാണ് 2015-വരെ നടപ്പിലാക്കിയിരുന്നത്.

വിക്കിമീഡിയ വഴി

തിരുത്തുക

ഈ താളിൽ (ചുവടെ) താങ്കൾക്ക് അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്. ലോഗിൻ ചെയ്ത ഉപയോക്താക്കൾ അഭിപ്രായത്തോടൊപ്പം ദയവായി ഒപ്പു വയ്ക്കുക. തിരഞ്ഞെടുത്ത അഭിപ്രായങ്ങൾ ഇംഗ്ലിഷിലേക്ക് തർജ്ജമ ചെയ്ത് ഉദ്ധരണിയായി റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കുന്നതാണ്.

ഈ-മെയിൽ വഴി

തിരുത്തുക

താങ്കൾക്ക് ഈ-മെയിലിലൂടെയും അഭിപ്രായം പങ്കുവയ്ക്കാവുന്നതാണ്. ഈ മെയിൽ അയയ്ക്കേണ്ട വിലാസം nethahussain@gmail.com എന്നാണ്. ഈ-മെയിലിന്റെ തലക്കെട്ട് വിക്കിമീഡിയ സംരഭങ്ങളിലെ ഭാവിപരിപാടികൾ എന്നായിരിക്കണം. ഈ-മെയിൽ അഭിപ്രായങ്ങൾ അയയ്ക്കുന്നവരുടെ വ്യക്തിവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതല്ല.

സോഷ്യൽ മീഡിയ വഴി

തിരുത്തുക

ഫേസ്ബുക്ക്, റ്റ്വിറ്റർ എന്നിവിടങ്ങളിൽ #wmfstrategyml എന്ന ഹാഷ്ടാഗ് ഉപയോഗിച്ചും നിങ്ങൾക്ക് ചർച്ചയിൽ പങ്കുചേരാം. ഈ-മെയിൽ അഥവാ സോഷ്യൽ മീഡിയ മുഖാന്തരം അഭിപ്രായങ്ങൾ അയയ്ക്കുന്നവരുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതല്ല. എന്നാൽ എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും ചർച്ചയുടെ റിപ്പോർട്ടിലെ 'സംഭരണി'യിൽ ഉൾപ്പെടുത്തുന്നതാണ്.

എന്തൊക്കെ മേഖലകളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സ്വീകരിക്കപ്പെടുക?

തിരുത്തുക

വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്ന എല്ലാ അഭിപ്രായങ്ങളും പങ്കുവയ്ക്കാവുന്നതാണ്. പ്രധാനമായും സാങ്കേതികവിദ്യ, സാമൂഹ്യസമ്പർക്കം (community engagement), ഉല്പാദനമികവ് (Product), വിവരവിനിമയം, നിയമപരിപാലനം, സഹകരണം (Partnerships), ഭരണനിർവ്വഹണം എന്നീ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളാണ് ക്ഷണിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്റെ ധനവിനിമയവും ഉദ്യോഗസ്ഥ വിന്യാസവും ഭാവിയിൽ എങ്ങനെയായിരിക്കണം എന്നത് നിർണ്ണയിക്കാനാണ് വിക്കിമീഡിയ ഫൗണ്ടേഷൻ ഈ ചർച്ചയ്ക്കായി വിവിധ ഭാഷാ സന്നദ്ധസേവകരെ സമീപിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹം മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച പരിഹാരങ്ങൾക്കാകും റിപ്പോർട്ടിൽ മുൻഗണന നൽകുക. അഭിപ്രായങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 15 ആണ്. മെയ് രണ്ടാം വാരത്തോടു കൂടി ഉപയോക്താവ്:നത റിപ്പോർട്ട് തയ്യാറാക്കുന്നതാണ്. റിപ്പോർട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ സംവാദതാളിൽ പങ്കുവയ്ക്കാവുന്നതാണ്.

അഭിപ്രായങ്ങൾ

തിരുത്തുക

താങ്കളുടെ അഭിപ്രായങ്ങൾ ചുവടെ ചേർക്കുക. പോരായ്മകൾ വിശദമാക്കുന്നതിനോടൊപ്പം അവയ്ക്കുള്ള പരിഹാരവും നിർദ്ദേശിക്കാൻ ശ്രമിക്കുമല്ലോ. അഭിപ്രായങ്ങൾ വിശദമായും, സ്പഷ്ടമായും എഴുതാൻ ശ്രമിക്കുക. വിഷയവുമായി ബന്ധപ്പെട്ടതല്ലാത്ത തിരുത്തലുകൾ നീക്കം ചെയ്യുന്നതാണ്. മലയാളം/ഇംഗ്ലിഷ് ഭാഷകളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്.

  • എന്റെ അഭിപ്രായങ്ങൾ വർഗ്ഗീകരിച്ച് ചുവടെ കൊടുത്തിരിക്കുന്നു :
  1. മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരുത്തുന്ന ഉപയോക്താക്കൾക്കായി മികച്ച ലിപ്യന്തരണ ടൂളുകൾ, തർജ്ജമ സഹായി എന്നിവ ലഭ്യമാക്കുക.
  2. മലയാളം പോലെയുള്ള ചെറിയ വിക്കിസമൂഹങ്ങളിൽ പഠനശിബിരങ്ങൾ, സമ്മേളനങ്ങൾ എന്നിവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നോ, അനുബന്ധ സംഘടനകളിൽ നിന്നോ ഗ്രാന്റുകൾ വാങ്ങുമ്പോൾ പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത് സന്നദ്ധ പ്രവർത്തകർ തന്നെയാണ്. വളരെ കുറച്ച് ആളുകൾ ചേർന്ന് നടത്തുന്ന പരിപാടിയായതുകൊണ്ടും, റിപ്പോർട്ടുകൾ ഇംഗ്ലിഷിൽ എഴുതാൻ ഭാഷാപരിജ്ഞാനം ആവശ്യമുള്ളതിനാലും, റിപ്പോർട്ട് സമർപ്പിക്കലും, ധനവിനിമയ കണക്കുകൾ തയ്യാറാക്കലും ഏറെക്കാലത്തേക്ക് നീണ്ടുപോകുന്ന സ്ഥിതിവിശേഷമുണ്ട്. തൽഫലമായി, ഇതേ സംഘടനകളിൽ നിന്നും വീണ്ടും ഗ്രാന്റുകൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. ചെറിയ വിക്കിസമൂഹങ്ങൾ നടത്തുന്ന പരിപാടികൾക്കുള്ള റിപ്പോർട്ടിങ്ങിനു സഹായിക്കാൻ വിക്കിമീഡിയ ഫൗണ്ടേഷന്റെ ജീവനക്കാർ സഹായിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ. പരിപാടി കഴിഞ്ഞതിനു ശേഷം സംഘാടകർ ഫൗണ്ടേഷൻ ജീവനക്കാരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി, വിവരങ്ങൾ വാചികമായി ബോധ്യപ്പെടുത്തുകയും, ബില്ലുകളും മറ്റും ഉടനെത്തന്നെ കൈമാറുകയും ചെയ്യാനാവുന്ന പക്ഷം റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഫൗണ്ടേഷൻ ജീവനക്കാരുടെ സഹായവും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് സാധ്യമല്ലെങ്കിൽ ചാപ്റ്റർ/മറ്റ് അഫിലിയേറ്റുകൾ മുഖാന്തരം റിപ്പോർട്ട് എഴുതാനുള്ള സഹായങ്ങൾ നൽകേണ്ടതാണ്.
  3. പ്രാദേശിക സംഘടനകളുമായി സഹകരണത്തിനു ശ്രമിക്കുന്ന സന്നദ്ധസേവകർക്ക്, തങ്ങൾ വിക്കിപീഡിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് ഈ സംഘടനകളെ ബോധ്യപ്പെടുത്തേണ്ടി വരാറുണ്ട്. പലപ്പോഴും വിക്കിമീഡിയ അഫിലിയേറ്റുകളിൽ അംഗത്വമില്ലാത്തവരോ (അംഗത്വമെടുക്കാൻ താല്പര്യമില്ലാത്തവരോ) ആണ് ഈ സന്നദ്ധസേവകർ എന്നതിനാൽ, വിക്കിമീഡിയയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ഇവർക്ക് വിഷമമുണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇടപെടലുകൾ സാധ്യമാകുമെങ്കിൽ, സന്നദ്ധസേവകർക്ക് പല പ്രാദേശിക സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കും. കൂടാതെ, സർക്കാർ സംരംഭങ്ങളോടൊത്ത് പ്രവർത്തിക്കുന്നതിന് നിയമസഹായവും, ധനസഹായവും ലഭ്യമാക്കുകയാണെങ്കിൽ ഏറെ വിജ്ഞാനസ്രോതസ്സുകൾ സിസി-ബൈ-എസ്.എ ലൈസൻസിലേക്ക് കൊണ്ടുവരാനും സാധിക്കും.
  4. വിക്കിമീഡിയയിൽ വളരെ ഉത്സാഹിച്ചു പ്രവർത്തിക്കുന്ന പല സന്നദ്ധസേവകരും കുറച്ച് വർഷങ്ങൾക്ക് ശേഷം വിരമിക്കുന്നതായി കാണാറുണ്ട്. ഇന്ത്യൻ ഭാഷകളിലെ വിരമിച്ച ഉപയോക്താക്കളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട്, 'വിക്കിമീഡിയ സംരംഭങ്ങളിലെ ന്യൂനതകൾ' എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണെങ്കിൽ, അത് ലോപിച്ചു പോകുന്ന മനുഷ്യവിഭവശേഷിയെപ്പറ്റി കൂടുതൽ ഉൾക്കാഴ്ചകൾ നൽകും.--നത (സംവാദം) 17:34, 11 മാർച്ച് 2017 (UTC)[മറുപടി]

---

എന്റെ അഭിപ്രായങ്ങൾ

1. കൂടുതൽ ലേഖകന്മാർക്ക് ഒരുമിച്ച് ലേഖനങ്ങൾ തിരുത്താൻ പറ്റുന്ന കൊളാബൊറേറ്റീവ് എഡിറ്റ് ടൂളുകൾ നിർമ്മിക്കുക

2. നല്ല വിവർത്തനങ്ങൾ നടത്താൻ പറ്റുന്ന തരത്തിലുള്ള വിവർത്തന സഹായികൾ നിർമ്മിക്കുക

3. വിക്കിപീഡിയയിലെ പ്രവർത്തകരുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ ടൂളുകൾ നിർമ്മിക്കുക (Likes, thanks, Barnstars, Appreciations etc.)

4. ഒരു പ്രവർത്തന പരിപാടിയുടെ നാൾവഴി നിർമ്മിക്കുന്നതിനും അതിന്റ പുരോഗതി നിരീക്ഷിക്കുന്നതിനുമുള്ള വിവിധ ടൂളുകൾ നിർമ്മിക്കുക

5.പ്രാദേശിക സമൂഹങ്ങളിൽ വിക്കിപീഡിയക്കുവേണ്ടി മുഴുവൻസമയവും സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക കേന്ദ്രം നിർമ്മിക്കുക.

6. More Impressive UI and UX design with more responsiveness for Wikipedia.

--രൺജിത്ത് സിജി {Ranjithsiji} 05:50, 1 ഏപ്രിൽ 2017 (UTC)[മറുപടി]

  • മൊബൈൽ ഉപയോക്താക്കൾക്ക് കോമൺസിൽ പടം അപോലോഡ് ചെയ്യുന്നതിന് ലളിതമായ ആപ്ലിക്കേഷൻ സജ്ജീകരിക്കുക
  • വിക്കിമാനിയ പോലെയുള്ള ആഗോള കൂട്ടായ്മകളിൽ സജീവ ഉപയോക്താക്കളെ അവരുടെ കോൺട്രിബ്യൂഷന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് നൽകി പരമാവധി പങ്കെടുപ്പിക്കണം
  • വിക്കി മീഡിയ ഫൗണ്ടേഷനിൽ അംഗത്വമെടുത്തവർക്ക് അംഗത്വ കാർഡ് ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക. (2016 ഓഗസ്റ്റിൽ അംഗത്വ ഫീസ് നൽകി, സെപ്തംബറിൽ അംഗത്വ നമ്പർ ഇ മെയിൽ വഴി ലഭിച്ചു. അംഗത്വ കാർഡ് ഇതുവരെ ലഭിച്ചിട്ടില്ല)

--Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 06:48, 27 മാർച്ച് 2017 (UTC)--[മറുപടി]