വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014/പതിവ് ചോദ്യങ്ങൾ
എന്താണു വിക്കിസംഗമോത്സവം?
തിരുത്തുകമലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാർഷിക സംഗമമാണു് വിക്കിസംഗമോത്സവം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മയാണിത്. വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം. മലയാളം വിക്കിമീഡിയയുടെ സംഗമോത്സവത്തിന്റെ മൂന്നാം ലക്കമാണ് 2014 ഡിസംബർ x,y തീയതികളിൽ തൃശൂരിൽ നടക്കുന്നത്.
ആദ്യ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് കൊല്ലം നഗരമാണ്. രണ്ടാം സംഗമോത്സവം ആലപ്പുഴയിൽ വച്ചായിരുന്നു
തൃശൂരിൽ എവിടെയാണു് വിക്കിസംഗമോത്സവം നടക്കുന്നത്?
തിരുത്തുക2014 ഡിസംബർ x,y തീയ്യതികളിൽ തൃശൂരിലെ (സ്ഥലം) വച്ചാണ് സംഗമോത്സവം നടക്കുന്നത്.
- [ ഗൂഗിൾ മാപ്പിൽ ഈ സ്ഥലം കാണുക]
ആർക്കൊക്കെ പങ്കെടുക്കാം?
തിരുത്തുകവിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം. ഇതിന് പ്രായം, ഔദ്യോഗികമോ സാമൂഹികമോ ആയ പദവി എന്നിവയൊന്നും തടസ്സമല്ല.
ആരാണ് ഇത് സംഘടിപ്പിക്കുന്നത്?
തിരുത്തുകമലയാളം വിക്കിമീഡിയ സമൂഹവും തൃശൂരിലെ പ്രാദേശിക സംഘാടക സമിതിയും .
കൂടുതൽ വിവരങ്ങൾക്ക് wikisangamolsavam@gmail.com എന്ന വിലാസത്തിൽ എഴുതുക.
അല്ലെങ്കിൽ (മൊബൈൽ നമ്പരുകൾ) എന്നീ നമ്പരുകളിൽ വിളിക്കുക.
അവിടെ എന്തെങ്കിലും സവിശേഷമായി ഉണ്ടാകുമോ ?
തിരുത്തുകതീർച്ചയായും. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
- ഉദ്ഘാടനം :
- പ്രബന്ധങ്ങൾ : n പൊതു അവതരണങ്ങൾ ഉൾപ്പെടെ m -ഓളം അവതരണങ്ങൾ
- മറ്റ് പ്രധാന കാര്യങ്ങൾ :
പങ്കെടുത്തതിന് എന്തെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കുമോ ?
തിരുത്തുകഇല്ല. വിക്കിസംഗമോത്സവം മലയാളത്തിൽ സ്വതന്ത്രവും സൌജന്യവുമായ വിജ്ഞാനവ്യാപനത്തിന്റെ സാദ്ധ്യതകളും അതിൽ വിക്കിപീഡിയയ്ക്ക് വഹിക്കാൻ കഴിയുന്ന പങ്ക് എന്നിവയെപ്പറ്റി ആലോചിക്കാനുള്ള ഒത്തുകൂടലാണ്. ആരുടെയെങ്കിലും വ്യക്തിപരമായ വൈശേഷ്യങ്ങൾക്ക് മാറ്റുകൂട്ടാനുള്ള ഒരു പരിപാടിയായി ഇതിനെ കാണരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുത്. നിങ്ങൾക്കാവശ്യമെങ്കിൽ ഹാജർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കത്ത് ലഭ്യമാക്കാവുന്നതാണ്.
പങ്കെടുക്കാൻ എന്താണു ചെയ്യേണ്ടത്?
തിരുത്തുകവിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. (വിശദാംശങ്ങൾ)
രജിസ്ട്രേഷൻ ഫോമിൽ മലയാളം ഉപയോഗിക്കാമോ?
തിരുത്തുകഇമെയിൽ കോളത്തിലൊഴികെ ബാക്കി എല്ലാ കോളങ്ങളിലും മലയാളം ഉപയോഗിക്കാം.
രജിസ്ട്രേഷൻ ഫോമിൽ എഴുതുന്ന വിവരങ്ങൾ പരസ്യപ്പെടുത്തുമോ?
തിരുത്തുകരജിസ്ട്രേഷൻ ഫോമിൽ എഴുതുന്ന വിവരങ്ങൾ തികച്ചും സ്വകാര്യമായിരിക്കും. ഈ വിവരങ്ങൾ ഒരു കാരണവശാലും പരസ്യപ്പെടുത്തുകയില്ല.
രജിസ്ടേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
തിരുത്തുക- എഴുതുന്ന വിവരങ്ങൾ കൃത്യവും സത്യസന്ധവുമായിരിക്കാൻ ശ്രദ്ധിക്കുക.
- ഇമെയിൽ വിലാസം ഇംഗ്ലീഷിൽ തന്നെ എഴുതുക. ഈ വിലാസം നിലവിലുള്ള വിലാസമായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് ഒരു ഇമെയിൽ ലഭിക്കുന്നതായിരിക്കും. ഇതിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരിക്കും. പിന്നീട് എന്തെങ്കിലും ആവശ്യങ്ങൾക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടുമ്പോൾ ഈ രജിസ്റ്റർ നമ്പർ സൂചിപ്പിക്കുക.
- ഒരാൾ ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക.
- രജിസ്റ്റർ ചെയ്ത് 3 ദിവസത്തിനകം ഫീസ് നിർബന്ധമായും അടച്ചിരിക്കണം.
- രജിസ്റ്ററേഷൻ തുക ഒരു കാരണവശാലും തിരിച്ചു ലഭിക്കുന്നതല്ല.
- രജിസ്ട്രേഷൻ ചെയ്യുമ്പോൾ രജിസ്ട്രേഷൻ തുക അടക്കുന്നതിനുള്ള മാർഗമായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് സജീവ വിക്കി പ്രവർത്തകരെ ഏൽപ്പിക്കൽ ആണെങ്കിൽ നിങ്ങളുടെ ജില്ലയിലുള്ള സജീവ പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരുമെയിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതായിരിക്കും. ആ മെയിലിൽ കാണുന്ന വ്യക്തിയുമായി ബന്ധപ്പെട്ട് തുക രജിസ്റ്റർ ചെയ്ത് 3 ദിവസത്തിനുള്ളിൽ ഏൽപ്പിക്കേണ്ടതാണ്.
രജിസ്ട്രേഷൻ ഫീസ് എത്രയാണ്?
തിരുത്തുക- പ്രതിനിധി = INR x
(മുൻകൂർ പേരുചേർത്താൽ = z) - വിദ്യാർത്ഥികൾ = INR y
- ഇതരഭാഷാ പ്രതിനിധി = INR w
- വിക്കിജലയാത്ര = INR y
മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്കായുള്ള x രൂപ ആനുകൂല്യം 2014 നവംബർ dd ന് അവസാനിക്കും.
രജിസ്ട്രേഷന്റെ അവസാന തീയതി ഡിസംബർ dd.
രജിസ്ട്രേഷൻ ഫീസ് എങ്ങനെ അടയ്ക്കാം?
തിരുത്തുകതാഴെ പറയുന്ന ഏതെങ്കിലും മാർഗ്ഗത്തിലൂടെ നിങ്ങൾക്ക് പണം അടയ്കാവുന്നതാണ്:
- ഓൺ ലൈൻ മണി ട്രാൻസ്ഫർ
- ബാങ്ക് വഴിയുള്ള ഡെപ്പോസിറ്റ് (എല്ലാ SBT ബ്രാഞ്ചിലും ഈ സൗകര്യം ഉണ്ട്)
- ഓരോ ജില്ലയിലേയും സജീവപ്രവർത്തകരെ പണം ഏല്പിക്കൽ
പണം ട്രാൻസ്ഫർ/ഡെപ്പോസിറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ രെജിസ്റ്ററേഷൻ ഐഡി തീർച്ചയായും രേഖപ്പെടുത്തണം.
- പണമടക്കേണ്ട വിലാസം
{{Quote|അക്കൌണ്ട് നമ്പർ: അക്കൌണ്ട് പേര്: ബാങ്ക്: IFSC കോഡ്:
ബാങ്കിന്റെ വിലാസം:
അക്കൗണ്ട് ഹോൾഡറുടെ വിലാസം:
രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള ഏർപ്പാടുണ്ടോ?
തിരുത്തുക- പരിപാടി നടക്കുന്ന സമയത്തെ ഭക്ഷണം സൗജന്യമായി ലഭ്യമാക്കുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് താമസ സൗകര്യത്തിനുള്ള ഏർപ്പാടുണ്ടോ?
തിരുത്തുക- വ്യക്തിഗത താമസത്തിന്റെ ചെലവ് അവരവർ തന്നെ വഹിക്കേണ്ടതാണ്. ഡോർമെറ്ററി പോലുള്ള പൊതു താമസ സൗകര്യം മതിയാകുന്നവർക്ക് മുൻകൂട്ടി ആവശ്യപ്പെടുന്നതനുസരിച്ച് സൗജന്യ നിരക്കിൽ ഏർപ്പാടാക്കുന്നതാണ്.
- മുൻകൂട്ടി അറിയിക്കുന്നവർക്ക് സമീപഹോട്ടലുകളിൽ /xyz യിൽ മുറികൾ ബുക്ക് ചെയ്ത് തരാൻ സംഘാടകസമിതി സഹായിക്കാം.
- താമസം സംബന്ധിച്ച അന്വേഷണങ്ങൾക്കായി wikisangamolsavam@gmail.com എന്ന വിലാസത്തിൽ എഴുതുക.
പ്രതിനിധികൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതുണ്ടോ?
തിരുത്തുകനിർബന്ധമില്ല. എന്നാൽ കൈവശമുണ്ടെങ്കിൽ കൊണ്ടുവരുന്നത് നല്ലതാണ്. അവിടെ നടക്കുന്ന അവതരണങ്ങൾ ഓൺലൈൻ പിന്തുണയോടെ നടത്തുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സംഗമോത്സവ വേദിയിൽ വൈഫൈ സംവിധാനത്തിലുള്ള ഇന്റർനെറ്റ് ലഭ്യമായിരിക്കും. വിക്കിഎഡിറ്റിംഗിനെപ്പറ്റി കൂടുതൽ പഠിക്കണമെന്നാഗ്രഹമുള്ളവർക്ക് പ്രത്യേകമായി സെഷനുമുണ്ടാവും. ഇക്കാര്യങ്ങൾക്ക് ലാപ്ടോപ്പും നെറ്റ് സെറ്ററും (യു.എസ്.ബി. ഇന്റർനെറ്റ്) സ്വന്തമായി കൊണ്ടുവരുന്നത് കൂടുതൽ പ്രയോജനം ചെയ്യും.