വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് ഫാറൂഖ് കോളേജ്

കോളേജ് വിദ്യാർഥികൾക്കിടയിൽ വിക്കിസംരംഭങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ 2019 ഫെബ്രുവരി 14 വ്യാഴാഴ്ച) കോഴിക്കോട് ജില്ലയിലെ ഫറൂഖ് കോളേജിൽ ഒരു വിക്കി പഠനശിബിരം നടത്തുന്നു.കോളേജിലെ മലയാളം വിഭാഗത്തിൻറെ ആഭിമുഖ്യത്തിലാണ് പഠന ശിബിരം സംഘടിപ്പിക്കുന്നത്.മലയാളം ബിരുദ വിദ്യാർഥികളിൽ നിന്ന് 30 പേർ പഠന ശിബിരത്തിൽ പങ്കെടുക്കും. 2015 ജൂലൈ 29 ബുധനാഴ്ച) നും ഇതെ കോളേജിലെ മലയാള വിഭാഗത്തിന് കീഴിൽ പഠന ശിബിരം നടത്തിയിരുന്നു.

വിശദാംശങ്ങൾ

തിരുത്തുക

കോഴിക്കോട് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2019 ഫെബ്രുവരി 14
  • സമയം: രാവിലെ 9.30 മണി മുതൽ 4.00 വരെ

കാര്യപരിപാടികൾ

തിരുത്തുക
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • ലേഖനം എഴുത്ത്, എഡിറ്റിംഗ്
  • ചിത്രങ്ങൾ ചേർക്കൽ
  • റഫറൻസ്‌

സംഘാടനം

തിരുത്തുക
  1. --അക്ബറലി{Akbarali} (സംവാദം) 18:43, 13 ഫെബ്രുവരി 2019 (UTC)[മറുപടി]
  2. രഞ്ജിത്ത്
  3. മൻസൂർഅലി

ഫറൂഖ് കോളേജ് , കോഴിക്കോട്

സ്ഥാനം ഓപൺസ്ട്രീറ്റ്‌മാപിൽ

എത്തിച്ചേരാൻ

തിരുത്തുക

'റെയിൽവെ മാർഗം

തിരുത്തുക
  1. കോഴിക്കോടിനടുത്തുള്ള ഫറൂക്കിൽ മിക്ക തീവണ്ടികൾക്കും സ്റ്റോപ്പുണ്ട്.ഇവിടെ ഇറങ്ങിയാൽ ഫറൂഖ് കോളേജ് വഴി പോകുന്ന ബസുകൾ കിട്ടും.ഏഴ് രൂപ നൽകിയാൽ കോളേജിന് സമീപം ഇറങ്ങാം.
  2. ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്ന് കോളേജിലേക്ക് ഓട്ടോ വിളിക്കുകയാണെങ്കിൽ 60 രൂപയാണ് ചാർജ്.

ബസ് മാർഗം.

തിരുത്തുക
  1. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർ കോഴിക്കോട് ബസ് സ്റ്റാന്റിൽ നിന്നും ഫറൂഖ് കോളേജ് വഴി പോകുന്ന ബസിൽ കയറി എത്തിച്ചേരാം.
  2. പാലക്കാട്,മലപ്പുറം,മഞ്ചേരി,തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറി ഫറൂഖ് ചുങ്കം ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കോളേജിൽ എത്തിച്ചേരാം.
  3. മലപ്പുറം,പാലക്കാട്,തൃശ്ശൂർ തുടങ്ങി തെക്കൻ ജില്ലകളിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നവർ രാമനാട്ടുകര കഴിഞ്ഞ ശേഷം ഫറൂഖ് ചുങ്കത്തിൽ ബസിറങ്ങുക.തുടർന്ന് ഓട്ടോ വഴി എത്തിച്ചേരാം.

ചിത്രങ്ങൾ

തിരുത്തുക