വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്

ലേഖനം വൃത്തിയാക്കിയെടുക്കേണ്ടതുണ്ട്, "ആയിരം വർഷത്തെ ക്രിസ്ത്യൻ റോമൻ ഭരണവും 368 വർഷത്തെ ഓട്ടോമൻ മുസ്ലീം ഭരണവും ചവച്ചുതുപ്പിയ ഗ്രീസ്" മുതലായ പ്രയോഗങ്ങൾ വിക്കിപീഡിയക്ക് യോജിച്ചതല്ല -- റസിമാൻ ടി വി 14:00, 16 നവംബർ 2012 (UTC)[മറുപടി]

ഗ്രീസിൽ അന്യമതസ്ഥർക്ക് ആരാധനാസ്വാതന്ത്ര്യമില്ല എന്നതിന് അവലംബം വേണം. ഞാൻ മനസ്സിലാക്കിയിടത്തോളം മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നത് മാത്രമേ നിരോധിക്കപ്പെട്ടിട്ടുള്ളൂ -- റസിമാൻ ടി വി 14:04, 16 നവംബർ 2012 (UTC)[മറുപടി]

പകർപ്പ്

തിരുത്തുക

ലേഖനം ജന്മഭൂമിയിലെ തനിപ്പകർപ്പാണ്. ഈ ഉപയോക്താവിന്റെ മിക്ക പ്രവർത്തനങ്ങളും വിക്കിപീഡിയയ്ക്കു യോജിക്കാത്ത വിധത്തിലാണ്. പല ആവർത്തി ഇക്കാര്യം ഉപയോതാവിനെ അറിയിച്ചിട്ടുള്ളതാണ്.--റോജി പാലാ (സംവാദം) 14:18, 16 നവംബർ 2012 (UTC)[മറുപടി]

ലേഖനം ഉണ്ടാക്കിയപ്പോൾ പെട്ടെന്ന് കുറച്ചു കണ്ടന്റ് കോപ്പി ചെയ്തതാണ്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. പിന്നീട് എഡിറ്റ് ചെയ്ത് ശരിയാക്കാം എന്നാണ് കരുതിയത്. ഇത്ര പെട്ടെന്ന് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല. ആദ്യവരിയെങ്കിലും നിർത്തി വിവാദഖണ്ഡികകൾ മാത്രം നീക്കം ചെയ്താൽ മതിയായിരുന്നു.--Anoop Manakkalath (സംവാദം) 18:58, 16 നവംബർ 2012 (UTC)[മറുപടി]