വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പ്രദീപ് കുമാർ
പേരിനൊപ്പം സ. ചേർക്കേണ്ടതില്ല. --അജയ് ബാലചന്ദ്രൻ സംവാദം 20:12, 12 മാർച്ച് 2013 (UTC)
- ശ്രദ്ധേയത ??--സുഗീഷ് (സംവാദം) 10:51, 21 മേയ് 2013 (UTC)
ശ്രദ്ധേയത തെളിയിക്കത്തക്ക അവലംബങ്ങളൊന്നും താളിൽ ചേർക്കപ്പെട്ടിട്ടില്ല. കൊലപാതകത്തെപ്പറ്റിയുള്ള ശ്രദ്ധേയതപോലും അവലംബമില്ലാത്തതിനാൽ തെളിയിക്കപ്പെട്ടിട്ടില്ല. (മരണം കൊലപാതകമാണോ എന്നുപോലും ലേഖനത്തിൽ നിന്ന് വ്യക്തമല്ല താനും. - എന്തുകൊണ്ട് ഇതൊരു വാഹനാപകടമല്ല?) --അജയ് ബാലചന്ദ്രൻ (സംവാദം) 11:13, 21 മേയ് 2013 (UTC)
- ശ്രദ്ധേയത ഇല്ലെങ്കിൽ പിന്നെ നീക്കം ചെയ്തുകൂടേ? --സുഗീഷ് (സംവാദം) 11:15, 21 മേയ് 2013 (UTC)
- ചോദ്യം എന്നോടാണോ? അതോ ഒരു പൊതു ചോദ്യമോ? ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. ശ്രദ്ധേയത ഇല്ല എന്നല്ല. ഈ കുട്ടിയെപ്പറ്റി എനിക്ക് വലുതായൊന്നും അറിയുകയില്ല - അതിനാൽ ശ്രദ്ധേയതയില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല. ഒരുപക്ഷേ ഒന്നിലധികം ഓഫ്‌ലൈൻ അവലംബങ്ങൾ ഈ വ്യക്തിയെപ്പറ്റിയുണ്ടാകാം - അവലംബങ്ങളിലൂടെയാണല്ലോ വിക്കിപീഡിയയിലെ ശ്രദ്ധേയത തീരുമാനിക്കപ്പെടുന്നത്. 1981-ലാണ് ഈ സംഭവം നടന്നു എന്ന് പറയുന്നത്. അന്നത്തെ പത്രങ്ങൾ പൊതുവിൽ ഓൺലൈനായി ലഭ്യമല്ല. അതിനാൽ എനിക്ക് ഈ സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. 1981-മുതൽ 1991 വരെ രണ്ടോ മൂന്നോ സ്വതന്ത്രവും കാര്യമായ പരാമർശമുള്ളതുമായ പത്രവാർത്തകൾ ഈ കുട്ടിയെപ്പറ്റിയുണ്ടെങ്കിൽ പല മാനദണ്ഡങ്ങളിലൂടെയും ശ്രദ്ധേയത ലഭിക്കും (എന്തുകൊണ്ട് ഇതൊരു വാഹനാപകടമല്ല എന്ന എന്റെ ചോദ്യത്തിനും ആ അവലംബങ്ങളിൽ ഒരുപക്ഷേ മറുപടിയുണ്ടാകും - ബസ് ഡ്രൈവർക്കെതിരേ കേസെടുത്തത് ഏതുവകുപ്പിലാണ് എന്നറിഞ്ഞാൽ മതി - മാത്രമല്ല വാഹനാപകടത്തിൽ മരിച്ച വ്യക്തികൾക്കും ഒരുപക്ഷേ ശ്രദ്ധേയത ലഭിക്കാം). ഒരുപക്ഷേ ഒരു ജീവചരിത്രം ഈ കുട്ടിയെപ്പറ്റി എഴുതിയിട്ടുണ്ടാകാം. അതൊന്നും എനിക്കറിയില്ല.
- ശ്രദ്ധേയത തെളിയിക്കാൻ കഴിയുന്നതിന്റെ പരമാവധി സമയം എല്ലാ താളുകൾക്കും നൽകുക എന്നതാണ് എന്റെ ഉദ്ദേശം. മറ്റാരെങ്കിലും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാൽ അപ്പോഴുള്ള സ്ഥിതിയനുസരിച്ച് വോട്ടു ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യാം. ഞാൻ പൊതുവിൽ ശ്രദ്ധേയതയുടെ പേരിൽ നീക്കം ചെയ്യൽ നിർദ്ദേശം മുന്നോട്ടുവയ്ക്കാറില്ല. ഞാൻ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് സാധാരണഗതിയിൽ ശ്രദ്ധേയതക്കുറവല്ലാതെയുള്ള മറ്റു കാരണങ്ങളാലാണ്. സുഗീഷ് നീക്കം ചെയ്യാൻ നിർദ്ദേശിക്കൂ. ഇപ്പോഴത്തെ സ്ഥിതിയിൽ ഇത് നീക്കം ചെയ്യപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:34, 21 മേയ് 2013 (UTC)
ചോദ്യം പൊതു ചോദ്യം തന്നെയാണ്. :)--സുഗീഷ് (സംവാദം) 11:36, 21 മേയ് 2013 (UTC)