വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അണ്ടത്തോടൻ കുടുംബം
ശ്രദ്ധേയതയുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:54, 25 ഡിസംബർ 2012 (UTC)
ലേഖനത്തിൽ ഒപ്പുവയ്ക്കേണ്ട ആവശ്യമില്ല. സംവാദത്തിൽ മാത്രം ഒപ്പുവച്ചാൽ മതി. ലേഖനത്തിലെ ഒപ്പ് മുൻ പ്രാപനം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:49, 26 ഡിസംബർ 2012 (UTC)
തലക്കെട്ട് ഇംഗ്ലീഷിൽ ആണ് ഉള്ളത് --18:54, 26 ഡിസംബർ 2012 (UTC)മെൽബിൻ
- തലക്കെട്ട് മാറ്റി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 28 ഡിസംബർ 2012 (UTC)
കുടുംബയോഗത്തെയും പൂർവ്വികരെയും കുടുംബത്തിന്റെ ആസ്ഥാനത്തെയും മറ്റും പറ്റി പറയുന്ന രണ്ട് അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ശ്രദ്ധേയതാ ടാഗ് നീക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 28 ഡിസംബർ 2012 (UTC)
- കുടുംബയോഗങ്ങളുടെ ഒന്നോ രണ്ടോ വാർത്തകൾ ശ്രദ്ധേയതയ്ക്ക് തെളിവായി എടുക്കാമോ? -- റസിമാൻ ടി വി 06:24, 28 ഡിസംബർ 2012 (UTC)
ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുമാതിരി "ഫ്രഞ്ചുകാരുമായി ഒപ്പുവച്ച" കാര്യത്തെപ്പറ്റി എന്തെങ്കിലും അവലംബമുണ്ടെങ്കിൽ ആ വ്യക്തിക്കും അതുവഴി കുടുംബത്തിനും ശ്രദ്ധേയത വന്നേനെ എന്നു തോന്നുന്നു. ഇവിടെ വാർത്തകൾ കുടുംബത്തിന്റെ പൂർവ്വികരെപ്പറ്റി പറയുന്നുണ്ട്. കുടുംബത്തിന്റെ ആസ്ഥാനത്തെപ്പറ്റിയും പറയുന്നുണ്ട് (പക്ഷേ ആ ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തെപ്പറ്റിയുള്ള ലോക്കൽ സെൽഫ് ഗവണ്മെന്റ് സൈറ്റിൽ ഈ കുടുംബത്തെപ്പറ്റി ഒന്നും പറയുന്നില്ല!!) അവലംബങ്ങളുണ്ടെങ്കിലും ശ്രദ്ധേയത സംശയത്തിൽ തന്നെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:46, 28 ഡിസംബർ 2012 (UTC)
- ഇവിടെ അജയ് പറഞ്ഞിരിക്കുന്നതിലെ ഒരു പിശക് ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ചുകാരുമായി ഒപ്പുവെച്ചിരിക്കുന്നതു (എന്താണു ഒപ്പു വെച്ചിരിക്കുന്നത് എന്നു വ്യക്തമല്ല) വഴി ആ വ്യക്തി മാത്രമേ ശ്രദ്ധേയമാകൂ. അതു വഴി കുടുംബം ശ്രദ്ധേയമാകില്ല. --Anoop | അനൂപ് (സംവാദം) 13:20, 28 ഡിസംബർ 2012 (UTC)
- അനൂപ് പറഞ്ഞതു സംബന്ധിച്ച്. ഫ്രഞ്ചുകാരുമായി ഒപ്പുവച്ചത് (എന്താണെന്ന് എനിക്കറിയില്ല. ഇനി എന്തെങ്കിലും ഒപ്പുവച്ചിട്ടുണ്ടോ എന്നു പോലും അറിയില്ല) ഈ പ്രദേശത്തിന്റെ ഭരണാവകാശമോ ഈ പ്രദേശത്ത് വ്യാപാരം നടത്താനുള്ള അവകാശമോ ഈ കുടുംബത്തിന് പരമ്പരാഗതമായി നൽകാനോ മറ്റോ ഉള്ള കരാറാണെങ്കിൽ കുടുംബത്തിന് ശ്രദ്ധേയത വന്നുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 00:11, 29 ഡിസംബർ 2012 (UTC)
“ | എടത്തിൽ അണ്ടത്തോടൻ കലന്തർ കുടുംബത്തിന്റെയും നാടിന്റെയും സ്നെഹബാജമായ മഹാനുബാവൻ നാടിന്നും കുടുംബത്തിന്നും ചെയ്ത സൽകർമ്മങൾ വിവരണാതീതമാണ് അണ്ടത്തോടൻ കലന്തർ കുടുംബത്തിന്റെ ചരിത്രം നാടിന്റെ ചരിത്രമായി മാറൂകയായിരുന്നു അദെഹത്തിന്റെ തറവാട് വീട് ജനങ്ങളൂടെ കോടതിയും പോലീസ് സ്റ്റഷനും പഞ്ചായത്തും വില്ലെജും ഒക്കെ
യായി ജനങൾ മാറ്റൂകയയിരുന്നു അദേഹത്തിന്റെ ഭാര്യ മേന്താൽ അബ്ദുറഹ്മാൻ ശൈക്ക് അവരുകളൂടെ മകൾ മൂളിയിൽ ഖദീജ ഹജ്ജുമ്മയാണ്.മക്കൾ എല്ലാം ജനകീയരായ പ്രമുഖരായിരുന്നു |
” |
എന്ന ഭാഗം നീക്കം ചെയ്യുന്നു. വിക്കിപ്പീഡിയയിലെ എഴുത്തുരീതിയിലല്ല ഈ ഭാഗം എഴുതപ്പെട്ടിരിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 00:11, 29 ഡിസംബർ 2012 (UTC)