വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/4-10-2007

പ്രമാണം:Mukhaththezhuth.jpg

കേരളത്തിലെ വടക്കേ മലബാറിൽ കാണപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ്‌ തെയ്യം. ഏതാണ്ട്‌ അഞ്ഞൂറോളം തരം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌.

തെയ്യത്തിനുള്ള മുഖത്തെഴുത്താണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രാഹകൻ: അനൂപൻ

പരിഷ്കരണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>