പൂക്കളം
പൂക്കളം

വിശേഷ സന്ദർഭങ്ങളിൽ പൂക്കളും ഇലകളും ഉപയോഗിച്ച് ഒരുക്കുന്ന കലാരൂപമാണ് പൂക്കളം. കേരളത്തിൽ ഓണക്കാലത്ത് സാധാരണയായി ഓണപ്പൂക്കളം ഒരുക്കാറുണ്ട്. വിവാഹച്ചടങ്ങുകൾ, വിശിഷ്ടവ്യക്തികൾ സംബന്ധിക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവയോടനുബന്ധിച്ചും പൂക്കളങ്ങൾ ഒരുക്കാറുണ്ട്. വ്യത്യസ്തങ്ങളായ ആകൃതിയിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കാണാറുണ്ടെങ്കിലും വൃത്താകൃതിക്കാണ് കൂടുതൽ സ്വീകാര്യത.

ഛായാഗ്രഹണം: വിജയൻ രാജപുരം