പൂക്കളം
വിശേഷ സന്ദർഭങ്ങളിൽ പൂക്കളും ഇലകളും ഉപയോഗിച്ച് ഒരുക്കുന്ന കലാരൂപമാണ് 'പൂക്കളം'. കേരളത്തിൽ ഓണക്കാലത്ത് സാധാരണയായി ഓണപ്പൂക്കളം ഒരുക്കാറുണ്ട്. വിവാഹച്ചടങ്ങുകൾ, വിശിഷ്ടവ്യക്തികൾ സംബന്ധിക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവയോടനുബന്ധിച്ചും പൂക്കളങ്ങൾ ഒരുക്കാറുണ്ട്[1]. എല്ലാ ദിവസവും പൂക്കളമൊരുക്കുന്ന കൗതുകവും കേരളത്തിലുണ്ട്. കോഴിക്കോട് കടത്തനാട് രാജവംശത്തിൽപ്പെട്ട പുറമേരി ആയഞ്ചേരി കോവിലകത്തിൽ 365 ദിവസവും പൂക്കളം തീർക്കും. ഇതിന് പ്രത്യേകിച്ച് ഐതിഹ്യമൊന്നുമില്ല. ഒരുപക്ഷേ, എല്ലാദിവസവും ഓണം പോലെയാകണമെന്ന പൂർവികരുടെ ആഗ്രഹമാകാം, അല്ലെങ്കിൽ പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള സന്ദേശമാകാം. എന്തായാലും ഇത് അനേക വർഷമായി തുടരുന്ന ആചാരംപോലുള്ള ശീലം.[2]
നിർമ്മാണവസ്തുക്കൾതിരുത്തുക
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്[3]. എന്നാൽ, പട്ടണപ്രദേശങ്ങളിൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നിറം ചേർത്ത മരപ്പൊടി, ധാന്യപ്പൊടി തുടങ്ങിയ കൃത്രിമവസ്തുക്കൾ കൊണ്ടും കളങ്ങൾ നിർമ്മിക്കാറുണ്ട്.
ആകൃതിതിരുത്തുക
വ്യത്യസ്തങ്ങളായ ആകൃതിയിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കാണാറുണ്ട്. എന്നാൽ, വൃത്താകൃതിക്കാണ് കൂടുതൽ സ്വീകാര്യത.[4] പൂക്കളമത്സരങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകാറുണ്ട്.
പൂക്കളം ഗിന്നസ് ബുക്കിൽതിരുത്തുക
ഭീമൻ പൂക്കളങ്ങളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടാനും കലാകാരന്മാർ ശ്രമിക്കാറുണ്ട്.[5]. പൂക്കളങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടും ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളുണ്ട്. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്നേഹപാലിക–2016' പൂക്കളമാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൌണ്ടിൽ 60,000 ചതുരശ്ര അടിയിൽ ഒരുക്കിയ വേദിയിലാണ് പൂക്കളം തീർത്തത്. പതിനായിരത്തോളം മത്സരാർഥികൾ ചേർന്ന് 2,021 പൂക്കളം ഒരുക്കി. കോർപറേഷൻ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.[6]
ചിത്രസഞ്ചയംതിരുത്തുക
പുറംകണ്ണികൾതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
- ↑ .http://www.flowerstv.in/video/pookkalam-design-2/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
- ↑ http://www.deshabhimani.com/special/tim-gn-t-m-sv-kck-ip-spw-io-kn-un-fkn-s-t-xr-xz-n-ae-m-in-kv-xy-tim-tfpv-ku-n-kw-lsn-n-kv-t-l-men-i-q-fa-c-n-n-v-2021-q-f-m-wv-hcp-n-bxv-t-m-t-m-pkxv-em/588596