വേനൽക്കാലത്ത് പൂവണിയുന്ന മനോഹരമായ ഒരു പാഴ്മരമാണ്‌ വാക. മദിരാശിമരം, ഗുൽമോഹർ എന്നൊക്കെയും ഇത് അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫ്ലെയിം ഓഫ് ദ് ഫോറസ്റ്റ് എന്നു വിളിക്കുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം ഡെലോനിക്സ് റീജിയ എന്നാണ്‌. കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ - മേയ് മാസങ്ങളിൽ പൂക്കുന്ന വാകമരങ്ങൾ സഞ്ചാരികൾക്ക് നയനാനന്ദകരമായ ദൃശ്യം ഒരുക്കുന്നു. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ പകരാറുണ്ട്. മഞ്ഞ വാക എന്നറിയപ്പെടുന്ന അക്കേഷ്യ ഇതിന്റെ സഹോദരനാണ്.


ഛായാഗ്രാഹകൻ: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>