വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-06-2011
വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക വഴി ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് വൃഷങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം മണ്ണൊലിപ്പ് തടയുക വഴി വൃഷങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
കുവൈറ്റിൽ ഇലകളെല്ലാം പൊഴിയുന്നു ഋതുവിലെ ഒരു വൃക്ഷമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്