വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-07-2020
ഒരു ചെറിയ പക്ഷിയാണ് മൈന. നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം മൈനകളെ സമൃദ്ധമായി കാണാൻ സാധിക്കും. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻഭാഗം, എന്നിവ വെളുപ്പുമാണ്. കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും.
ഛായാഗ്രഹണം: Essarpee1