വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-03-2012
ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം മുല്ലയാണ് പിച്ചി. മുല്ലച്ചെടിയിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ വള്ളികൾ കൂടുതൽ നീളത്തിലും ഇലകൾ ചെറുതുമാണ്. മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന പിച്ചി 2 മുതൽ 4 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. 5 മുതൽ 12 വരെ സെന്റീമീറ്റർ വലിപ്പമുള്ള കടും പച്ച നിറത്തിലുള്ള ഇലകൾ വിപരീതദിശയിലാണ് വളരുന്നത്.
ഛായാഗ്രഹണം: ശ്രീരാജ്. പി.എസ്.