ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം മുല്ലയാണ് പിച്ചി (ശാസ്ത്രീയനാമം: Jasminum grandiflorum)[1]. പിച്ചകം എന്ന വാക്കിൽ നിന്നാണ് പിച്ചിപ്പൂവ് എന്ന പേര് വന്നത്. മുല്ല ചെടിയിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ വള്ളികൾ കൂടുതൽ നീളത്തിലും ഇലകൾ ചെറുതുമാണ്[2]. അതുപോലെ ഇതിന്റെ മൊട്ടു മുല്ലയെ അപേഷിച്ച് കൂർത്തും, ഇതളുകൾ ചെറുതുമാണ്. മുല്ലപ്പൂവിനെ പോലെ പിച്ചിപ്പൂവും വളരെ സുഗന്ധം ഉള്ളവയാണ്.

പിച്ചി
Jasminum grandiflorum (lean jasmine) at Madhurawada.JPG
പിച്ചി
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
J. grandiflorum
Binomial name
Jasminum grandiflorum
പിച്ചിയുടെ തൈകൾ കൂടയിൽ നട്ടിട്ടുള്ളത്.

ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസ്മീനും എന്ന ജനുസ്സിൽ പെട്ട മുല്ലപ്പൂവിന്റെ മറ്റൊരു വക ഭേദം. ഇതിനെയും ഇംഗ്ലീഷിൽ ജാസ്മിൻ എന്നാണ് പറയുന്നത്[3].

വിവരണംതിരുത്തുക

മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന പിച്ചി 2 മുതൽ 4 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. ഇവ ഇലകൾ പൊഴിയുകയും പിന്നീടു തളിർക്കുകയും ചെയ്യുന്ന ഇനം കുറ്റിച്ചെടിയാണ്. ഒരു തണ്ടിൽ 5 മുതൽ 11 വരെ ഇലകൾ വളരുന്നു. 5 മുതൽ 12 വരെ സെന്റീമീറ്റർ വലിപ്പമുള്ള കടും പച്ച നിറത്തിലുള്ള ഇലകൾ വിപരീതദിശയിലാണ് വളരുന്നത്[4]. പൂക്കളുടെ അടിഭാഗം 13 മുതൽ 25 വരെ മില്ലീമീറ്റർ വിസ്താരമുള്ളവയാണ്. വെള്ളനിറത്തിലുള്ള പൂക്കളിൽ അഞ്ച് ഇതളുകളാണുള്ളത്. ഇവയ്ക്ക് 13 മുതൽ 22 വരെ മില്ലീമീറ്റർ വലിപ്പമുണ്ടാകും. ഹൃദ്യമാർന്ന സുഗന്ധമുള്ളവയാണ് പൂക്കൾ. മഴ കുറഞ്ഞ കാലാവസ്ഥയിൽ വൻതോതിൽ പൂക്കൾ ഉണ്ടാകുന്നു.

കൃഷിതിരുത്തുക

മണൽ കലർന്ന എക്കൽ മണ്ണും, ചുവന്ന എക്കൽ മണ്ണും പിച്ചിയുടെ വളർച്ചയ്ക്ക് വളരെ അനുയോജ്യമാണ്. അലങ്കാര ആവശ്യങ്ങൾക്കായി പിച്ചി വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.

രസാദി ഗുണങ്ങൾതിരുത്തുക

രസം :തിക്തം, കഷായം

ഗുണം :ലഘു, സ്നിഗ്ധം, മൃദു

വീര്യം :ഉഷ്ണം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗംതിരുത്തുക

സമൂലം [5]

ഉപയോഗങ്ങൾതിരുത്തുക

ആയൂർവേദത്തിൽ പിച്ചി ഔഷധമായി ഉപയോഗിക്കുന്നു. കേശാലങ്കാരത്തിനായി സ്ത്രീകൾ പിച്ചിപ്പൂവ് ഉപയോഗിക്കാറുണ്ട്. ഹൈന്ദവർ അർച്ചനാപുഷ്പമായി പിച്ചി ഉപയോഗിക്കുന്നു. സുഗന്ധദ്രവ്യ നിർമ്മാണത്തിനായി പിച്ചിപ്പൂവിന്റെ സത്ത് ഉപയോഗിക്കുന്നു.

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. GRIN Taxonomy for Plants
  2. http://www.roselandhouse.co.uk/climbers/jasminum%20grandiflorum.htm
  3. http://www.crescentbloom.com/Plants/Specimen/JA/Jasminum%20grandiflorum.htm
  4. Jasminum officinale forma grandiflorum (Linn.) Flora of Pakistan
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പിച്ചി&oldid=2928690" എന്ന താളിൽനിന്ന് ശേഖരിച്ചത്