വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-06-2014
കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ വിരളമായി കാണപ്പെടുന്ന ശലഭമാണ് വെള്ളവരയൻ ശരവേഗൻ. കാട്ടിൽ വസിക്കുന്ന ശലഭമാണിത്. മുളങ്കാടുകളാണ് ഇഷ്ട വാസസ്ഥലങ്ങൾ. ശരവേഗത്തിലാണ് പറക്കൽ. വെയിൽ മൂക്കുന്നതോടെ ഇവ പതുക്കെ കാഴ്ചയിൽ നിന്ന് മറയും. കാലത്താണ് ഇവയെ അധികം കാണാനാകുക. ചിറകിന് ഇരുണ്ട തകിട്ടുനിറമാണ് വെളുത്ത പുള്ളികളുമുണ്ട്. മുൻചിറകിന്റെ മധ്യത്തിലായി രണ്ട് പുള്ളികൾ കാണാം. മഞ്ഞമുള, ഒറ്റൽ തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക.
ഛായാഗ്രഹണം : അജിത് ഉണ്ണികൃഷ്ണൻ തിരുത്തുക