വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-03-2008
കേരളത്തിലെ മലമ്പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാശാവ്. പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി വളരെ സാവധാനം വളരുന്ന ഒരു ചെടിയാണ്. കാശാവിന്റെ കൊമ്പുകൾ നല്ല കട്ടിയുള്ളവയായതിനാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. വർഷത്തിൽ ഒരിക്കലാണ് കാശാവ് പുക്കുന്നത്. കാശാവിന്റെ പൂവിനെ കായാമ്പൂ എന്നും വിളിക്കപ്പെടുന്നു. കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കുന്നതിന് ഉത്തമമാണ്. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചുവരുന്നു. ഹിന്ദു ദൈവമായ ശ്രീകൃഷന്റെ നിറത്തിനെ കാശാവ് പുവിന്റെ നിറവുമായുപമിച്ച് അദ്ദേഹത്തെ കായാമ്പൂ വർണ്ണൻ എന്നു വിളിക്കാറുണ്ട്.
കായാമ്പൂ ആണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നോബിൾ മാത്യു