വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-12-2007
ചക്ക: മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷത്തിൽ നിന്നു ലഭിക്കുന്ന ഫലമാണ് ചക്ക. പ്ലാവിന്റെ തായ്‌തടിയിലാണ് സാധാരണയായി ചക്ക ഉണ്ടാവാറ്. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്. വളരെ വലിയ ഒരു പഴമാണിത്. പുറം തോട് കട്ടിയുള്ളതും മൂർച്ചയില്ലാത്ത മുള്ളുകൾ പോലെയുള്ളതുമാണ്. ഫലത്തിനകത്ത് ചുളകളായാണ് പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും. ചക്കപ്പൂതൽ എന്നുവിളിക്കുന്ന വളർന്നുവരുന്ന ചെറിയ ചക്കകളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Aruna