വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-06-2009
ഭൂമദ്ധ്യരേഖയോട് അടുത്തുള്ള തെക്കേ ഏഷ്യയും, തെക്കു കിഴക്കേ ഏഷ്യയും ആഫ്രിക്കയുമാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങൾ. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കാലറി ലഭിക്കുന്നത് നെല്ലിൽ നിന്നാണ്. കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി കൊണ്ടാണ് പാകം ചെയ്യുന്നത്. നെൽമണികളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അറയിൽ. പി. ദാസ്‍