വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-05-2019
പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വരയൻ വാൾവാലൻ. കറുപ്പ്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ ഇവയുടെ ദേഹത്ത് കൂടിച്ചേർന്നിരിക്കുന്നു. ചിറകുകൾ മടക്കിയാൽ പച്ചകലർന്ന മഞ്ഞനിറത്തിലുള്ള വരകളും മധ്യഭാഗത്ത് മഞ്ഞനിറത്തിലുമുള്ള വരകളും കാണാം. പിൻചിറകിലെ നീണ്ട വാൽ ഈ ശലഭത്തിന്റെ പ്രത്യേകതയാണ്. പറക്കുമ്പോൾ ഈ വാൽ എടുത്ത് കാണിക്കാറില്ല. ഇവയ്ക്ക് കൂട്ടത്തോടെ മണ്ണിൽ വന്നിരിക്കുന്ന സ്വഭാവമുണ്ട്, അപ്പോൾ ഇരപിടിയന്മാർ അവയെ പിടികൂടുന്നു. അപൂർവ്വമായി പൂക്കളും ഇവ സന്ദർശിക്കാറുണ്ട്. ഈ ശലഭത്തിന്റെ ലാർവകൾക്ക് ആദ്യം വെള്ളനിറമായിരിയ്ക്കും, ക്രമേണ മഞ്ഞയായി മാറും. വരയൻ വാൾശലഭത്തിന്റെ പ്യൂപ്പകൾ ഒരു നാട കെട്ടിയത് പോലെയാണ് കാണപ്പെടുക.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ