അടക്ക
അടക്ക

കമുകിൽ നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക. ചില പ്രദേശങ്ങളിൽ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവർപ്പും ചേർന്ന രുചിയാണ്‌ അടക്കക്കുള്ളത്. പച്ചയടക്ക ചവക്കുന്നതുമൂലം ചിലപ്പോൾ തലകറക്കം, ബോധക്ഷയം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയിൽ പറയുക.പാക്ക് പലതരത്തിൽ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇളയപാക്കിനെ ചില സ്ഥലങ്ങളിൽ ചമ്പൻ എന്നും ചള്ളടക്ക എന്നും പറയുന്നു.


ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>