വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-03-2009
ലോകമെമ്പാടും കൃഷി ചെയ്യപ്പെടുന്ന ഒരിനം സ്ട്രോബെറിയാണ് ഗാർഡൻ സ്ട്രോബെറി. ഫ്രഗേറിയ ജനുസിലെ (സ്ട്രോബെറി) മറ്റ് സ്പീഷിസുകളേപ്പോലെ ഗാർഡൻ സ്ട്രോബെറിയും റൊസേഷ്യ കുടുംബത്തിൽ ഉൾപ്പെടുന്നു. സസ്യത്തിന്റെ അണ്ഡത്തിൽ നിന്ന് ഉണ്ടാകുന്നതല്ലാത്തതിനാൽ സ്ട്രോബെറി ഫലത്തിന്റെ മാംസളവും ഭക്ഷ്യയോഗ്യവുമായ ഭാഗത്തെ സാങ്കേതികമായ അർത്ഥത്തിൽ ഫലമായി കണക്കാക്കാനാവില്ല. സ്ട്രോബെറിയുടെ പ്രതലത്തിൽ കാണുന്ന വിത്തുകളാണ് (അകീനുകൾ) അതിന്റെ യഥാർത്ഥ ഫലങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഗാർഡൻ സ്ട്രോബെറി സൃഷ്ടിക്കപ്പെട്ടത്. ചിലിയിൽ നിന്നുള്ളതും മികച്ച വലിപ്പമുള്ളതുമായ ഫ്രഗേറിയ ചിലോയെൻസിസ്, വടക്കെ അമേരിക്കയിൽ നിന്നുള്ളതും മികച്ച രുചിയുള്ളതുമായ ഫ്രഗേറിയ വിർജീനിയാന എന്നീ സ്പീഷിസുകളുടെ യാദൃശ്ചികമായ സങ്കരത്തിലൂടെയാണ് ഇതുണ്ടായത്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യഭാഗം മുതൽ വാണിജ്യപരമായി കൃഷിചെയ്തിരുന്ന വുഡ്‌ലാന്റ് സ്ട്രോബെറികൾക്ക് ഫ്രഗേറിയ x അനനസ്സ-യുടെ വരവോടെ ആ സ്ഥാനം നഷ്ടമായി.
ഒരു സ്ട്രോബെറി ഫലമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അഭിഷേക് ഉമ്മൻ ജേക്കബ്