വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-07-2018
പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാമ്പാണ് നാഗത്താൻപാമ്പ് (ശാസ്ത്രീയനാമം: Chrysopelea ornata). പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പറക്കാൻ കഴിവുണ്ട് എന്നതുകൊണ്ട് ഈ പാമ്പിന് ചിലർ ദിവ്യത്വം കല്പ്പിക്കാറുണ്ട്. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെ ശരീരത്തുലുള്ള ഒരു പാമ്പാണിത്. മരംകയറി പാമ്പുകളായ ഇവ മുകളിൽനിന്ന് താഴേയ്ക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവ്വതനിരകളിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. നാഗത്താൻ പാമ്പുകളുടെ വായിൽ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യർക്ക് ഹാനികരമല്ല.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ