വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-01-2008
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. നൃത്തം എന്നതിനെക്കാൾ ഇതൊരു അഭിനയകലയാണ്. രണ്ടായിരത്തിലധികം വർഷത്തെ പഴക്കം കൂടിയാട്ടത്തിനുണ്ട്. ഏറ്റവും പ്രാചീനമായ സംസ്കൃതനാടക രൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
കൂടിയാട്ടം ആണ് ചിത്രത്തിൽ
ഛായാഗ്രഹണം: അരുണ