വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-09-2018
ഫുട്ബോളിൽ ഇലക്ട്രോണിക് സങ്കേതങ്ങളുടെ സഹായത്തോടെ ഗോൾ ആണോ അല്ലയോ എന്ന് നിർണ്ണയിക്കുന്ന സംവിധാനമാണ് ഗോൾ ലൈൻ ടെക്നോളജി (ഇത് ചിലപ്പോൾ ഗോൾ ഡിസിഷൻ സിസ്റ്റം എന്നും അറിയപ്പെടുന്നു). ബോൾ ഗോൾലൈൻ കടന്നോ ഇല്ലയോ എന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ മനസ്സിലാക്കി റഫറിയെ അറിയിക്കുന്ന സംവിധാനമാണിത്. ഗോൾ ലൈൻ ടെക്നോളജി എന്നത് റഫറിമാർക്കും മറ്റ് ഔദ്യോഗിക സംവിധാനങ്ങൾക്കും പകരംവയ്ക്കാവുന്ന സംവിധാനമല്ല, മറിച്ച് ഗോൾ ആണോ അല്ലയോ എന്ന് വ്യക്തമായും കൃത്യമായും വേഗത്തിൽ മനസ്സിലാക്കി റഫറിക്ക് വേണ്ട പിന്തുണ നൽകുകയാണ് ഇത് ചെയ്യുന്നത്.
ഛായാഗ്രഹണം: രഞ്ജിത്ത് സിജി