ഗോൾ ലൈൻ ടെക്നോളജി

ഗോളാണോ എന്നറിയാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യ

ഫുട്ബോളിൽ ഇലക്ട്രോണിക് സങ്കേതങ്ങളുടെ സഹായത്തോടെ ഗോൾ ആണോ എന്ന് നിർണ്ണയിക്കുന്ന സംവിധാനമാണ് ഗോൾ ലൈൻ ടെക്നോളജി (ഇത് ചിലപ്പോൾ ഗോൾ ഡിസിഷൻ സിസ്റ്റം എന്നും പറയുന്നു)[1]. ബോൾ ഗോൾലൈൻ കടന്നോ ഇല്ലയോ എന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ മനസ്സിലാക്കി റഫറിയെ അറിയിക്കുന്ന സംവിധാനമാണിത്. ഗോൾ ലൈൻ ടെക്നോളജി റഫറികളെയും മറ്റ് ഔദ്യോഗിക സംവിധാനത്തിനും പകരം വയ്ക്കാനല്ല മറിച്ച് അത് ഗോൾ ആയോ എന്ന് വ്യക്തമായും കൃത്യമായും വേഗത്തിൽ മനസ്സിലാക്കി റഫറിക്ക് വേണ്ട പിന്തുണ നൽകുകയാണ് ചെയ്യുന്നത്. [2] 

ഗോൾ ലൈൻ ടെക്നോളജി ഡയഗ്രം

മറ്റ് കായിക ഇനങ്ങളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം കണക്കാക്കുമ്പോൾ ഗോൾ ലൈൻ സാങ്കേതികവിദ്യ ഫുട്ബോളിൽ താരതമ്യേന പുതിയതാണ്. ഫുട്ബോളിൽ ഇത്തരം സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിരുന്നു. 2012 ജൂലൈയിലാണ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകിയത്. ഇതിനായി ഫുട്ബോൾ നിയമങ്ങളിൽ മാറ്റം വരുത്തി ഇത്തരം സാങ്കേതികവിദ്യയുടെ ഉപയോഗം അനുവദിച്ചു. ഗോൾ ലൈൻ സാങ്കേതിവിദ്യ നടപ്പിലാക്കുന്നതിനുള്ള ഉയർന്ന ചെലവുമൂലം ഇത് വളരെ പ്രാധാന്യമുള്ള മത്സരങ്ങളിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇത് യൂറോപ്യൻ ലീഗുകളിലും പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്നുണ്ട്. 2014, 2018 ആണുങ്ങളുടെ ലോകകപ്പ്, 2015 വനിത ലോകകപ്പ് തുടങ്ങിയ മത്സരങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു.

References തിരുത്തുക

  1. "Wenger praise for Goal Decision System". PremierLeague.com. 8 August 2013. Archived from the original on 2015-01-08. Retrieved 10 August 2013.
  2. FIFA (2012). "Testing Manual" (PDF). FIFA Quality Programme for Goal Line Technology. Archived from the original (PDF) on 2019-12-12. Retrieved 2018-07-12.
"https://ml.wikipedia.org/w/index.php?title=ഗോൾ_ലൈൻ_ടെക്നോളജി&oldid=3775842" എന്ന താളിൽനിന്ന് ശേഖരിച്ചത്