വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-05-2014
രാജസ്ഥാനിന്റെ തലസ്ഥാനമായ ജൈപൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ബിർളാ മന്ദിർ(ഇംഗ്ലീഷ്: Birla Mandir) എന്നറിയപ്പെടുന്ന ലക്ഷ്മീ നാരായണ ക്ഷേത്രം. രാജ്യവ്യാപകമായി സ്ഥിതിചെയ്യുന്ന ബിർളാ ക്ഷേത്രശൃംഖലയിൽ പെടുന്ന ഒരു ക്ഷേത്രം കൂടിയാണ് ഇത്. മോത്തി ദുങാരി എന്നറിയപ്പെടുന്ന ഒരു കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാർബ്ബിളാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രധാന നിർമാണ വസ്തു.
ഛായാഗ്രഹണം : അർജ്ജുൻ