കരിയിലക്കിളി‍
കരിയിലക്കിളി‍

മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പുത്താങ്കീരി. (White headed babbler-Turdoides affinis). കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കുറ്റിക്കാടുകളിലും പറമ്പുകളിലും സാധാരണ കണ്ടുവരുന്നു. ചവലാച്ചി, കരിയിലപ്പിടച്ചി, പീണിക്കിളി, ചിതല, ചാണകക്കിളി എന്നൊക്കെയും അറിയപ്പെടുന്നു. വംശനാശഭീഷണി കുറവാണ്. ദേശാടനസ്വഭാവവും ഇല്ല. ഏഴുമുതൽ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ Seven Sisters എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. ഒരു സ്ഥലത്തു തന്നെ ഒന്നിലധികം സംഘങ്ങളെ കാണാം പക്ഷേ ഒരു സംഘത്തിലുള്ളവർ മറ്റൊരു സംഘത്തോടു ചേരില്ല. മറ്റുജീവികൾക്കെല്ലാം കാവൽക്കാരായും ഇവ പ്രവർത്തിക്കുന്നു, ഒരു ശത്രുവിനെ സാധാരണ പാമ്പ്, കീരി, എറിയള്ള് (ഷിക്ര) മുതലായവയെ ആദ്യം കണ്ടെത്തുന്നതും അപായസൂചന നൽകുന്നതും പുത്താങ്കീരികളായിരിക്കും. ഇവ ഒച്ചവെക്കുന്നതോടെ പ്രദേശത്തെ മറ്റു ജീവികളെല്ലാം കരുതലോടെയിരിക്കുന്നു.

പൂത്താങ്കീരിയാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ‍‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>