വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-01-2016
തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്നരികിലുള്ള വിശാലമായ മറ്റൊരു വളപ്പിലാണ് കനകക്കുന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ കൊട്ടാരവും പരിസരവും വിവിധ കലാ സാംസ്‌കാരിക സംഗമങ്ങളുടെ വേദിയാണ്. വിനോദസഞ്ചാര വകുപ്പ് എല്ലാ വർഷവും (ഒക്ടോബർ - മാർച്ച്) ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ നടത്തുന്നത് ഇവിടെയാണ്. ഈ നൃത്തോത്സവം നടക്കുമ്പോൾ എല്ലാ ദിവസവും ഇന്ത്യൻ ശാസ്ത്രീയനൃത്ത പരിപാടികൾ അരങ്ങേറാറുണ്ട്. കേരള സംസ്ഥാന ചലച്ചിത്രോത്സവത്തിന്റെ അനുബന്ധപരിപാടികൾ, പുസ്തകമേളകൾ, ശാസ്ത്രപ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇവിടെ നടത്തിവരാറുണ്ട്.
ഛായാഗ്രഹണം: രൺജിത്ത് സിജി തിരുത്തുക