വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-12-2010
ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക
തെയ്യത്തിനു സമാനമായി ദക്ഷിണകേരളത്തിലുള്ള അനുഷ്ഠാനകലയാണു പടയണി. കരിംചാമുണ്ടി തെയ്യമ്മാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ശ്രീജിത്ത് കെ.