സക്കെരാന കുദ്രേമുഖെൻസിസ്
സക്കെരാന കുദ്രേമുഖെൻസിസ്

സക്കെരാന കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു തവളയാണ് സക്കെരാന കുദ്രേമുഖെൻസിസ് (ശാസ്ത്രീയനാമം: Zakerana kudremukhensis). കർണ്ണാടകയിലെ കുദ്രേമുഖിൽ ആണു ഇതിനെ ആദ്യമായി കണ്ടെത്തിയത്. 4.5 സെന്റി മീറ്റർ വരെ വലിപ്പമുണ്ടാകുന്ന ഇതിന്റെ IUCN പരിപാലന സ്ഥിതി ഇതുവരെ കണക്കാക്കിയിട്ടില്ല. കുദ്രേമുഖ് ക്രിക്കറ്റ് ഫ്രോഗ് (ഇംഗ്ലീഷ്: Kudremukh Cricket Frog) എന്നാണ് പൊതുവായ പേര്.

ആഗുംബെയിൽ നിന്നും ഉള്ള ഒരു തവളയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: യു. അജിത്ത്

തിരുത്തുക