വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/നവംബർ 2022
<< | നവംബർ 2022 | >> |
---|
സുൽത്താൻ ബത്തേരി മുൻ എം.എൽ.എ.യും എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ് പി കൃഷ്ണപ്രസാദ്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
കുർദിഷ് ചലച്ചിത്രകാരിയായ ലിസ ചലാൻ കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവാണ്. 2015ൽ തുർക്കിയിൽ ഐ.എസ്. തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ അവർക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു. കുർദിഷ് ഭാഷയുടെ സ്വാംശീകരണത്തിന് ഊന്നൽ നൽകുന്ന സിമാന സിയ (പർവതങ്ങളുടെ ഭാഷ) എന്ന സിനിമ അവർ സംവിധാനം ചെയ്തു. വെസാർട്ടി (രഹസ്യം) എന്ന സിനിമയിലെ നടിയും കലാസംവിധായികയും കൂടിയായിരുന്നു ലിസ.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന നാങ്കു വർണ്ണക്കാരുടെ പാരമ്പര്യമായ തെയ്യങ്ങളിലൊന്നാണ് ബാലിത്തെയ്യം. നാങ്കുകളുടെ കുലദൈവമാണ് ബാലി എന്ന ശില്പി. രാമായണത്തിലെ ബാലി തന്നെ ആണിത്, രാമായണത്തിലെ ബാലിയുടെ കഥയാണ് ബാലിതെയ്യത്തിന്റെ ആവിഷ്കാരത്തിന്റെ പിന്നിലെ കഥയും. ദീർഘമായ തോറ്റമുള്ള തെയ്യമാണിത്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ