വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/സൂര്യനെല്ലി സ്ത്രീപീഡനക്കേസ്

സൂര്യനെല്ലി സ്ത്രീപീഡനക്കേസ് തിരുത്തുക

ഈ ലേഖനം താരതമ്യേന പൂർണ്ണമാണ്. പീഡനത്തിന്റെ ഇരുപതാം വർഷമാണ്. ജനുവരി 16 ആകുമ്പോഴേക്കും തിരഞ്ഞെടുത്ത ലേഖനമാക്കണം എന്നെന്റെയഭിപ്രായം. അതിനാൽ നാമനിർദ്ദേശം ചെയ്യുന്നു--പ്രവീൺ:സംവാദം 01:34, 1 ജനുവരി 2016 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു ഈമാസത്തേതാക്കൂ --Adv.tksujith (സംവാദം) 04:25, 1 ജനുവരി 2016 (UTC)[മറുപടി]
  •   എതിർക്കുന്നു എന്തു തരം വിജ്ഞാനമാണ് ഈ ലേഖനം പകർന്നു നൽകുന്നത് എന്നു മനസ്സിലാകുന്നില്ല. ഉള്ളടക്കത്തിന്റെ നിലവാരത്തിലും സംശയമുണ്ട്. വേണ്ട രീതിയിലുള്ള ചർച്ചകളോ സംശോധനകളോ നടത്താതെ ധൃതി പിടിച്ച് ഈ ലേഖനത്തെ വിക്കിപീഡിയയുടെ പൂമുഖത്തെത്തിക്കുവാൻ ശ്രമിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.---ജോൺ സി. (സംവാദം) 04:29, 2 ജനുവരി 2016 (UTC)[മറുപടി]
ജോൺ സി. //എന്തു തരം വിജ്ഞാനമാണ് ഈ ലേഖനം പകർന്നു നൽകുന്നത് എന്നു മനസ്സിലാകുന്നില്ല// കേരളത്തിലെ പ്രമാദമായ ഒരു കേസിനെ കുറിച്ചുള്ള അറിവ് ഇത് നൽകുന്നില്ലേ ? മലയാളം വിക്കിയിലല്ലാതെ ഈ കേസ് സംബന്ധമായ സാമാന്യവിവരം ഇപ്പോൾ മറ്റെവിടെയെങ്കിലും പൊതുജനത്തിന് ലഭ്യമാണെന്ന് കരുതുന്നില്ല.
//ഉള്ളടക്കത്തിന്റെ നിലവാരത്തിലും സംശയമുണ്ട്// എന്ന് വിമർശനമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുന്നത് നന്നായിരിക്കും. ലേഖനം നന്നാക്കിയെടുക്കാൻ കഴയുമല്ലോ ----Adv.tksujith (സംവാദം) 04:39, 2 ജനുവരി 2016 (UTC)[മറുപടി]
സുജിത്ത് സൂചിപ്പിച്ചിരിക്കുന്ന പ്രകാരം കേരളത്തിലെ പ്രമാദമായ ഒരു കേസ് എന്ന നിലയിൽ വിക്കിപീഡിയയിൽ ഈ വിഷയത്തിന്/ലേഖനത്തിന് സ്ഥാനമുണ്ട്. പ്രത്യേകിച്ച് മലയാളം വിക്കിയിൽ. എന്നാൽ ഒരു വിജ്ഞാനകോശത്തിലെ Featured Article എന്ന നിലയിലേക്ക് ഉയർത്താനുള്ള തരത്തിലുള്ള വിജ്ഞാനം ഈ ലേഖനം പ്രദാനം ചെയ്യുന്നതായി അഭിപ്രായമില്ല.--ജോൺ സി. (സംവാദം) 15:24, 5 ജനുവരി 2016 (UTC)[മറുപടി]
  •   "ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നിൽക്കുന്ന ലേഖനങ്ങളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിൽ വരേണ്ടത്". പല ആവർത്തി വായിച്ചിട്ടും ഈ ലേഖനം അങ്ങനെയുള്ള ഒന്നായി തോന്നുന്നില്ല. ലേഖനത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നതിനു പകരം പ്രവീണിനോട് തിരികെ ഒരു ചോദ്യം. എന്തു കൊണ്ട് ഈ ലേഖനം തെരഞ്ഞെടുക്കപ്പെടണം എന്ന് അക്കമിട്ട് സൂചിപ്പിക്കാമോ? താങ്കളുടെ ഇപ്പോഴത്തെ നാമനിർദ്ദേശത്തിൽ അതു അവ്യക്തമാണ്.--ജോൺ സി. (സംവാദം) 02:08, 11 ജനുവരി 2016 (UTC)[മറുപടി]
  •   വിഷയം സംബന്ധിച്ച എല്ലാ മേഖലകളും മിക്കവാറും പരാമർശിച്ചിട്ടുണ്ട്. വിവരങ്ങളുടെ സ്രോതസ്സുകൾ കൃത്യമായി തന്നെ നൽകിയിട്ടുണ്ട്. ഇതിന് കാലിക പ്രസക്തിയുമുണ്ട്. അതുകൊണ്ട് തന്നെ.--പ്രവീൺ:സംവാദം 03:14, 12 ജനുവരി 2016 (UTC)[മറുപടി]
   തിരഞ്ഞെടുത്തു--പ്രവീൺ:സംവാദം 12:00, 15 ജനുവരി 2016 (UTC)[മറുപടി]

അങ്ങേയറ്റം അപലപനീയമായ നടപടി. സംവാദം നടന്നു കൊണ്ടിരിക്കുമ്പോൾ നാമനിർദ്ദേശം ചെയ്ത ആൾ തന്നെ ഈ ലേഖനത്തെ 15 ദിവസം കൊണ്ട് തിരഞ്ഞെടുത്ത ലേഖനമായി മാറ്റിയത്. --ജോൺ സി. (സംവാദം) 14:34, 15 ജനുവരി 2016 (UTC)[മറുപടി]

ജനുവരി 16-ന് മുൻപ് ഒരു ലേഖനം തിരഞ്ഞെടുക്കണമെന്ന് ഒരാൾ നിർദ്ദേശിക്കുക. 15-ആം തീയതി ആകുമ്പോഴേക്കും അദ്ദേഹം അതു സ്വയം നടപ്പാക്കുക. വിക്കിപീഡിയയുടെ 15-ആം വാർഷികത്തിൽ ചെയ്യാൻ പറ്റിയ നല്ല പ്രവർത്തി. - --ജോൺ സി. (സംവാദം) 14:46, 15 ജനുവരി 2016 (UTC)[മറുപടി]

ഈ ലേഖനത്തിനും മുൻപേ തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കപ്പെട്ടതും ഇത്ര തന്നെ ആളുകൾ അനുകൂലിച്ചതും ആരും വിയോജിച്ചിട്ടില്ലാത്തതുമായ എ.പി.ജെ. അബ്ദുൽ കലാം എന്ന ലേഖനത്തെ കടത്തിവെട്ടി ഈ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന് വിശദീകരണം നൽകേണ്ടതുണ്ട്. ഇതര കാര്യനിർവാഹകർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു---ജോൺ സി. (സംവാദം) 15:03, 15 ജനുവരി 2016 (UTC)[മറുപടി]

ഇതു സംബന്ധമായ വിവാദം അനാവശ്യമാണെന്ന് തോന്നുന്നു. വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ) എന്ന താളിനുവിരുദ്ധമായി ഒന്നും ഇപ്പോൾ തെരഞ്ഞെടുത്ത ലേഖനത്തിൽ കാണന്നില്ല. കാലിക പ്രസക്തമായ ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനമായി അവതരിപ്പിക്കുന്നത് വിക്കിപീഡിയയുടെ പ്രചരണത്തിന് നല്ലതാണ്. അത് പ്രവീൺ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അബ്ദുൾ കലാമിന്റെ ലേഖനത്തിന് ആ പ്രത്യേകത ഇപ്പോൾ കാണാത്തതാവണം ഈ ലേഖനം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകൻ അപ്രകാരം ചെയ്യാൻ കാരണം. അടുത്ത മാസത്തെ തെരഞ്ഞെടുത്ത ലേഖനായി അബ്ദുൾ കലാമിന്റെ ലേഖനം നിശ്ചയിക്കാവുന്നതേയുള്ളു. നിർദ്ദേശിച്ചയാൾ തെരഞ്ഞെടുക്കാൻ പാടില്ല എന്ന നിബന്ധന ഇല്ലല്ലോ. അപ്പോൾ അതിലും അപാകം കാണേണ്ടതില്ല. ആത്യന്തികമായി അനവധി ഉപയോക്താക്കളുടെ സൃഷ്ടിയാണ് ഓരോ ലേഖനവും ആ അദ്ധ്വാനത്തെ നമുക്ക് മാനിക്കാം. --Adv.tksujith (സംവാദം) 15:58, 15 ജനുവരി 2016 (UTC)[മറുപടി]
അഡ്വ.സുജിത്ത്, എന്തു തരം കാലിക പ്രസക്തി. ആർക്ക്? ദയവായി വ്യക്തമാക്കുക. പ്രവീണിനും സുജിത്തിനും മാത്രം അത് ബോധ്യമായാൽ മതിയോ? - --ജോൺ സി. (സംവാദം) 16:07, 15 ജനുവരി 2016 (UTC)[മറുപടി]