വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കേരളം/നിലവറ
തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.--Vssun 07:26, 29 ഓഗസ്റ്റ് 2007 (UTC)
- അനുകൂലിക്കുന്നു, എങ്കിലും, ആദ്യത്തെ പാരഗ്രാഫിലെ മിക്കവാറും എല്ലാ വാചകങ്ങളും ഒരേ ശൈലിയിൽ എഴുതിയിരിക്കന്നത് മാറ്റിയെഴുതിയാൽ കൂടുതൽ നന്നാവില്ലേ? ShajiA 13:48, 29 ഓഗസ്റ്റ് 2007 (UTC)
ഇന്ത്യയിൽ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ് തെക്കെ അറ്റത്തുള്ള കേരളം. ഇംഗ്ലീഷിൽ: Kerala, ഹിന്ദിയിൽ: केरल, തമിഴിൽ: கேரளம். തിരുവനന്തപുരം തലസ്ഥാനമായ കേരളത്തിലെ പ്രധാന ഭാഷ മലയാളമാണ്. പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ അതിർത്തികൾ. വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതിയുള്ള കേരളത്തെ, ലോകത്തിലെ കാണേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, കളരിപ്പയറ്റ്, കഥകളി, ആയുർവേദം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
അനുകൂലിക്കുന്നുസെപ്റ്റമ്പർ ഒന്നു മുതൽ തിരഞ്ഞെടുത്ത ലേഖനം ഇതാകട്ടെ.--Shiju Alex 14:55, 29 ഓഗസ്റ്റ് 2007 (UTC)
- എതിർക്കുന്നു പിന്തുണ പിൻവലിക്കുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഉള്ള അത്രയും വിവരങ്ങൾ പോലും ഇതിൽ ഇല്ല. സത്യത്തിൽ അവിടെ ഉൾലതിനേക്കൾ സമഗ്രം ആകണം മലയാളം വിക്കിയിലെ ലേഖനം. ഇന്ത്യയുടെ ദേശീയ പതാക എന്ന ലേഖനം ഏറെക്കുറെ പൂർൺനമാണ് അതിനെ തിരഞ്ഞെടുക്കനുൾല ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു.--Shiju Alex 15:25, 29 ഓഗസ്റ്റ് 2007 (UTC)
- എതിർക്കുന്നു സാംസ്കാരികം, വിദ്യഭ്യാസം എന്ന് ഭാഗങ്ങൾ പൂർണമയിട്ടില്ലോ....പിന്നെ മലയാളം വിക്കിയിൽ കെരളത്തേ കുറിച്ചാകുമ്പോ ഒന്നു കൂടി സമഗ്രമാകാം.--മുരാരി (സംവാദം) 08:19, 30 ഓഗസ്റ്റ് 2007 (UTC)
- എതിർക്കുന്നു -- കേരളത്തെക്കുറിച്ചുള്ളതല്ലേ, കുറച്ചുകൂടി സമഗ്രമാകണം. എല്ലാ മേഖലകളും പ്രതിപാദിക്കണം. ലേഖനം സമ്പൂർണ്ണമാക്കാൻ ഈ നാമനിർദ്ദേശം സഹായകമാകട്ടെ.മൻജിത് കൈനി 13:02, 30 ഓഗസ്റ്റ് 2007 (UTC)
- വേണ്ടത്ര പിന്തുണയില്ല --Vssun 21:48, 16 സെപ്റ്റംബർ 2007 (UTC)
മലയാളികളായ അല്ലെങ്കില് കേരളീയരായ നമുക്ക് അഭിമാനിക്കാവുന്ന ഒരു ലേഖനമാവണം ഇത്. ഇനിയും ഒരുപാട് വികസിപ്പിക്കാനുണ്ട്. --ചള്ളിയാൻ ♫ ♫ 02:38, 12 ഫെബ്രുവരി 2008 (UTC)