വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശെൽവരശ സ്വാമിനാഥൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. ഉപയോക്താവിനെ തടയുകയും ചെക്ക് യൂസർ പരിശോധനയ്ക്ക് നിർദ്ദേശിക്കുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:21, 10 മാർച്ച് 2014 (UTC)[മറുപടി]
പെട്ടെന്ന് നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ AFD അനുസരിച്ച് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു (WP:DEL-REASON പാലിക്കുന്നുണ്ട്). ലേഖനം വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത് എന്ന മാർഗ്ഗരേഖയുടെ ലംഘനമാണെന്ന് സംശയിക്കുന്നു. ലേഖകന് സ്രോതസ്സുകൾ ചൂണ്ടിക്കാണിക്കാൻ നൽകിയ സമയം അടുത്ത രണ്ടു ദിവസം കൊണ്ട് അവസാനിക്കും. ഇത് ആജീവനാന്ത തടയൽ ലഭിക്കത്തക്ക അലങ്കോലപ്പെടുത്തലായതിനാൽ ശ്രദ്ധാപൂർവ്വം സ്വന്തം നിലയിൽ തിരച്ചിലുകൾ നടത്തി തീരുമാനമെടുത്ത് അഭിപ്രായപ്രകടനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഒന്നിലധികം ഇരുത്തം വന്ന ഉപയോക്താക്കൾക്ക് തട്ടിപ്പാണെന്ന് തോന്നിയിട്ടുള്ള ലേഖനങ്ങൾ പോലും ചിലപ്പോൾ യഥാർത്ഥത്തിലുള്ള വിഷയത്തെപ്പറ്റിയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട് എന്നും ഓർമിപ്പിക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:36, 3 മാർച്ച് 2014 (UTC)[മറുപടി]
മായ്ക്കുക അവധി കഴിഞ്ഞിലെ ഇനി മായ്ക്കാം . ഉപയോക്താവിന് താകീത് കൊടുക്കാൻ മറകണ്ട - Irvin Calicut....ഇർവിനോട് സംവദിക്കാൻ 19:12, 5 മാർച്ച് 2014 (UTC)[മറുപടി]
മായ്ക്കൽ നിർദ്ദേശം കൊടുത്തിട്ട് ഏഴുദിവസമായില്ലല്ലോ? 10-ആം തീയതി കഴിഞ്ഞ് മായിക്കാം. ഇനി അഥവാ ഇങ്ങനൊരു കക്ഷി ഉണ്ടെങ്കിലോ? . ഇത് പെട്ടെന്ന് നീക്കം ചെയ്യേണ്ട വിഷയമല്ല. മലയാളത്തിലെ പിടിക്കപ്പെട്ട ആദ്യ തട്ടിപ്പുമാണെന്ന് തോന്നുന്നു. എല്ലാ നയവും പാലിച്ച് മുന്നോട്ടു നീങ്ങാം. --അജയ് ബാലചന്ദ്രൻ (സംവാദം) 06:18, 6 മാർച്ച് 2014 (UTC)[മറുപടി]
- മലയാളം വിക്കി പീഡിയയിൽ ആദ്യമായി പിടിക്കപ്പെട്ട തട്ടിപ്പായി ഇതിനെ നിലനിർത്തിക്കൂടേ! മുകളിൽ തന്നെ ഇതൊരു തട്ടിപ്പാണെന്നു ബോറ്ഡും വെച്ചു?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:27, 6 മാർച്ച് 2014 (UTC)[മറുപടി]
അങ്ങനെ ഒരു ഗൂഢലക്ഷ്യത്തോടെ ഞാൻ വിക്കിപീഡിയ:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക എന്നൊരു താളുണ്ടാക്കിയിട്ടുണ്ട്. ഈ ലേഖനം ഡിലീറ്റ് ചെയ്ത ശേഷം ഒരു ആർക്കൈവ് പതിപ്പുണ്ടാക്കി അതിലേയ്ക്ക് ഈ പട്ടികയിൽ നിന്ന് ലിങ്കു കൊടുക്കാവുന്ന സംവിധാനമാണ് ഇംഗ്ലീഷ് വിക്കിയിൽ നിലവിലുള്ളത്. അത് ഇവിടെയും ചെയ്യാം (പട്ടികയിലെ "തട്ടിപ്പുകൾ ആർക്കൈവ് ചെയ്യുന്നതു സംബന്ധിച്ച് കാര്യനിർവാഹകർക്കുള്ള നിർദ്ദേശങ്ങൾ" എന്ന ഭാഗം കാണുക) ഇത്തരം എലാബറേറ്റ് ഹോക്സുകൾ ഉണ്ടാക്കുന്നവരെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ആജീവനാന്ത വിലക്കും കൊടുക്കാറുണ്ട്. ഇവർ ആരുടെയെങ്കിലും സോക്കാണോ എന്നും പരിശോധിച്ചിട്ടുണ്ടെന്ന് ഞാൻ പണ്ടു കണ്ടതായി ഓർക്കുന്നു. നമുക്ക് ഇത് ആദ്യ സംഭവമായതുകൊണ്ട് എന്ത് ചെയ്യണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കാവുന്നതാണ്. ഞാൻ എന്തായാലും ഒരു ചെക്ക് യൂസർ റിക്വസ്റ്റിടാമെന്ന് വിചാരിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:13, 6 മാർച്ച് 2014 (UTC)[മറുപടി]
ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ആർക്കൈവ് പതിപ്പ് നോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:15, 6 മാർച്ച് 2014 (UTC)[മറുപടി]
ബെച്ചോളിം കോൺഫ്ലിക്റ്റ് എന്ന ലേഖനമുണ്ടാക്കിയ ആളിന്റെ ഉപയോക്തൃ താളാണ് ഇത്. ആൾക്ക് ആജീവനാന്ത വിലക്കാണ് കൊടുത്തിരിക്കുന്നത്. മലയാളം വിക്കിപീഡിയയിലും പൂർണ്ണമായ തട്ടിപ്പ് ലേഖനമുണ്ടാക്കുന്നവർക്ക് ഇതുതന്നെയാണ് കൊടുക്കേണ്ട ശിക്ഷ എന്നാണ് എന്റെ അഭിപ്രായം. ഇത്തരം തട്ടിപ്പുണ്ടാക്കുന്നവർ നന്നാക്കിയെടുക്കാവുന്ന ആൾക്കാരാണെന്ന് എനിക്ക് പ്രതീക്ഷയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:20, 6 മാർച്ച് 2014 (UTC)[മറുപടി]
- എന്താ നല്ല കൈപ്പണി...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:42, 6 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.