വളരെ അപൂർണ്ണമായ ലേഖനം. മായ്ച്ച് പൂർണ്ണമായ പുതിയത് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. --അഭിജിത്ത്കെഎ 13:32, 16 ഏപ്രിൽ 2018 (UTC)

വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും എല്ലായ്പോഴും അപൂർണ്ണം തന്നെയാണു്. അവ ഒഴിവാക്കുകയല്ല വേണ്ടതു്. കഴിയുന്നത്ര പൂർണ്ണമാക്കാനുള്ള ശ്രമത്തിൽ വികസിപ്പിക്കുകയാണു്. ഈ ലേഖനം, അതേതു രൂപത്തിലാണെങ്കിലും നിലനിർത്തുക. താല്പര്യവും സമയവുമുണ്ടെങ്കിൽ കഴിയുന്നത്ര സമ്പുഷ്ടമാക്കി വികസിപ്പിക്കുക. ലേഖനം നീക്കം ചെയ്യാനുള്ള നിർദ്ദെശം പിൻവലിക്കുക. വിശ്വപ്രഭViswaPrabhaസംവാദം 13:46, 16 ഏപ്രിൽ 2018 (UTC) [മറുപടി]

(കൂടാതെ, സംവാദത്താളുകളിൽ എപോഴും ശരിയായ രീതിയിൽ ഒപ്പുവെക്കാൻ ശ്രദ്ധിക്കുമല്ലോ). വിശ്വപ്രഭViswaPrabhaസംവാദം 13:46, 16 ഏപ്രിൽ 2018 (UTC) [മറുപടി]

ഓകെ വിപൂലീകരിക്കാം. അഭിജിത്ത് കെ.എ (സംവാദം) 14:29, 16 ഏപ്രിൽ 2018 (UTC) [മറുപടി]

ലേഖനം വികസിപ്പിക്കുന്നതിനായി മാത്രം നീക്കം ചെയ്യുന്നത് നല്ല പ്രവണതയല്ലാത്തതിനാൽ ഈ നീക്കം ചെയ്യൽ നിർദ്ദേശത്തെ എതിർക്കുന്നു. മാത്രമല്ല, ഇക്കാരണത്താൽ ഒരു ലേഖനം നീക്കം ചെയ്യാൻ കഴിയില്ല. ഒരു ലേഖനം ചെറുതാണെങ്കിൽ പോലും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാവനകൾക്കു പ്രാധാന്യമുണ്ട്. അക്കാരണത്താലാണ് നാൾവഴി സൂക്ഷിക്കുന്നത്. ലേഖനം മായ്ച്ചുകളഞ്ഞ് പുതിയതായി ആരംഭിച്ചാൽ പഴയ സംഭാവനകൾ നഷ്ടമാകും. അതുകൊണ്ടു തന്നെ ആദ്യം സൃഷ്ടിക്കുന്ന ലേഖനത്തിനു പ്രാധാന്യം നൽകേണ്ടതുണ്ട്. ഈ ലേഖനം താങ്കൾക്കു വികസിപ്പിക്കാവുന്നതാണ്. താങ്കളുടെ സംഭാവനകൾ തീർച്ചയായും ആ ലേഖനത്തിന്റെ നാൾവഴിയിൽ സൂക്ഷിച്ചിരിക്കുമല്ലോ... വിക്കിപീഡിയയിലെ ലേഖനങ്ങൾ പലരും ചേർന്നാണല്ലോ നിർമ്മിക്കുന്നത് ? അതിനാൽ ലേഖനം തുടങ്ങുന്ന ആൾക്കും വികസിപ്പിക്കുന്ന ആൾക്കും തുല്യ പരിഗണന തന്നെയാണുള്ളത്. താളിന്റെ സ്രഷ്ടാവാകുന്നതിൽ വല്യ കാര്യമൊന്നുമില്ല എന്നാണ് ഈ പറഞ്ഞുവരുന്നത്. താങ്കൾക്കു തീർച്ചയായും ധാരാളം ലേഖനങ്ങൾ വികസിപ്പിക്കുവാൻ സാധിക്കും. ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 15:56, 16 ഏപ്രിൽ 2018 (UTC)[മറുപടി]