വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജമാഅത്തെ ഇസ്ലാമി കേരള
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. താളിൻ്റെ നാൾവഴികളിൽ Pov പുഷിംങ്ങും അതു പോലെ പരസ്യ സ്വഭാവത്തിലുള്ള തിരുത്തലുകളും ഉള്ളതിനാൽ ലേഖനം നീക്കം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള എന്ന ഒരു തിരിച്ചുവിടൽ നിർമിചു ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്.Akhiljaxxn (സംവാദം) 04:37, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ജമാഅത്തെ ഇസ്ലാമി കേരള (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ൻ്റെ കേരള ഘടകം. വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ അതുപോലെ WP:ORG , WP:BRANCH എന്നിവ പാലിക്കുന്നില്ല. Akhiljaxxn (സംവാദം) 19:07, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
WP:GNG പാലിക്കുന്നുണ്ട്. അവലംബങ്ങൾ പരിശോധിക്കുമല്ലോ.--Irshadpp (സംവാദം) 12:40, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഒറ്റക്ക് നിൽക്കാനാവശ്യമായ WP:SIGCOV,WP:ORG , WP:BRANCH എന്നിവ തെളിയിക്കാനാവശ്യമായ അവലംബങ്ങൾ ഒന്നും ലേഖനത്തിലില്ല. ഉണ്ടെന്ന് തോന്നുന്നവ അതായത് ലേഖനത്തിലുള്ളതോ ഇല്ലാത്തതൊ ഇവിടെ ചേർക്കേണ്ടതാണ്. Akhiljaxxn (സംവാദം) 15:51, 2 സെപ്റ്റംബർ 2020 (UTC)[മറുപടി]
Source | Significant? | Independent? | Reliable? | Secondary? | Pass/Fail | Notes |
---|---|---|---|---|---|---|
Miller, Roland E. Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity. State University of New York Press. p. 226. Retrieved 30 April 2020. | Y | Y | Y | Y | Y | |
Maidul Islam. Limits of Islamism. Cambridge University Press. p. 153. Retrieved 11 April 2020. | Y | Y | Y | Y | Y | |
"Step out & contest polls, Jamaat tells Muslim women, hundreds turn up" (in ഇംഗ്ലീഷ്). ദ ഇന്ത്യൻ എക്സ്പ്രസ്സ്. 2010 ജനുവരി 25. Retrieved 2014 ഫെബ്രുവരി 04. {{cite news}} : Check date values in: |accessdate= and |date= (help)
|
Y | Y | Y | Y | Y | |
U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019. | Y | Y | Y | Y | Y | |
"Article". Samakalika Malayalam Weekly. 19 (48): 42. 22 April 2016. Retrieved 27 May 2020. | Y | Y | Y | Y | Y | |
സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019. | Y | Y | Y | Y | Y | |
Total qualifying sources | 6 |
Irshadpp (സംവാദം) 13:54, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ആദ്യമായി ഈ അവലംബങ്ങളുടെ എല്ലാം വിശ്വാസ്യതയും നിക്ഷ്പക്ഷതയും അതുപോലെ മാർക്കിടലും എന്തടിസ്ഥാനത്തിലാണ് നിർണ്ണയിച്ചത്.? ഇതിലേക്കു നയിച്ച സംവാദത്തിൻ്റെ ലിങ്കുകൾ വല്ലതും ലഭിക്കുമൊ?
- രണ്ടാമതായി ഈ ലേഖനത്തിലെ വിഷയം ജമാത്തെ ഇസ്ലാമി കേരള എന്നാണ്. മുകളിൽ കൊടുത്ത അവലംബങ്ങളിലും ഒരിടത്തു പോലും ജമാത്തെ ഇസ്ലാമി കേരള എന്നു പറയുന്നത് കാണാൻ സാധിച്ചിട്ടില്ല. ചിലതിൽ ജമാത്തെ ഇസ്ലാമിയുടെ വിംങ്ങ് എന്ന് പറയുന്നുണ്ട്. എന്നാൽ ഒരിടത്തും ഒറ്റക്കു നിൽക്കാനാവശ്യമായ ജമാത്തെ ഇസ്ലാമി കേരളയെക്കുറിച്ചുള്ള ആഴത്തിലുള്ള പരാമർശങ്ങൾ കാണുന്നില്ല. Akhiljaxxn (സംവാദം) 16:42, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അവലംബങ്ങളുടെ പ്രസാധകർ, എഴുതിയത് വിഷയവുമായി ബന്ധമുള്ളവരാണോ എന്നൊക്കെ നോക്കിയാണ് മുകളിലെ പട്ടിക കൊടുത്തിട്ടുള്ളത്. അവ ഏതെങ്കിലും വിശ്വസനീയമോ നിഷ്പക്ഷമോ അല്ല എന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ ഓരോ അവലംബങ്ങളായി ചർച്ചക്ക് വെച്ചോളൂ. എന്നിട്ട് നമുക്ക് മാർക്ക് തിരുത്താവുന്നതാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഘടകം ആണ് ജമാഅത്തെ ഇസ്ലാമി കേരള എന്ന് കേരളത്തിൽ അറിയപ്പെടുന്നത്. അതുകൊണ്ട് ആ പേരിലാണ് ലേഖനം നിലനിൽക്കുന്നത്. ആഴത്തിലുള്ള പരാമർശമൊക്കെ ഓരോ തെളിവുകൾ എടുത്ത് ചർച്ച ചെയ്യുമ്പോൾ നോക്കാവുന്നതാണ്. 2010-ൽ മലയാളം വിക്കിപീഡിയയിലെ മികച്ച 500 ലേഖനങ്ങൾ സി.ഡി ആക്കി ഇറക്കിയപ്പോൾ ഉൾപ്പെട്ട ലേഖനമാണ് ഇത്. റസിമാൻ, ഷാജി, ജോർജ്ജുകുട്ടി, തച്ചന്റെ മകൻ, പ്രവീൺ, സുനിൽ എന്നിവരായിരുന്നു എഡിറ്റോറിയൽ കമ്മറ്റിയിലുണ്ടായിരുന്നത്. അവലംബങ്ങൾ പരിശോധിച്ച് ലേഖനം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നു.--Irshadpp (സംവാദം) 09:04, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഇത്തരത്തിലുള്ള പട്ടിക തയ്യാറാക്കേണ്ടത് ചർച്ച ചെയ്ത് സമവായത്തിൻ്റെ അടിസ്ഥാനത്തിലാണ്. അതില്ലാതെ ഇങ്ങനെ ഒരു പട്ടിക AFD യിൽ ചേർത്തത് ശരിയായില്ല എന്നാണ് എൻ്റെ അഭിപ്രായം.
- ജമാത്തെ ഇസ്ലാമി കേരള എന്ന സംഘടനയെക്കുറിച്ച് മുകളിൽ കൊടുത്ത അവലംബങ്ങളിൽ കാര്യമായ പരാമർശമില്ല. കേരള ഘടകത്തിന് ദേശീയ ഘടകത്തിൽ നിന്നും ഒറ്റക്ക് നിലനിൽക്കാൻ മാത്രം ശ്രദ്ധേയമാണ് എന്നതിനായി താങ്കൾ നൽകിയിരിക്കുന്ന അവലംബങ്ങളിൽ എത്ര എണ്ണത്തിൽ വിക്കി താളിൻ്റെ തലക്കെട്ട് ജമാത്തെ ഇസ്ലാമി കേരള എന്ന് പറയുന്നുണ്ട്.?
- ഈ മികച്ച 500 ലേഖനങ്ങളെ തിരഞ്ഞെടുത്തത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് അതിൻ്റെ പദ്ധതി താളിൽ വ്യക്തമല്ല. പങ്കെടുക്കുന്ന ഉപയോക്താക്കൾ തങ്ങൾക് താൽപര്യമുള്ള വിഷയങ്ങൾ ചേർത്ത പോലെയുണ്ട്. എഡിറ്റോറിയൽ കമ്മറ്റി അന്നു ആ താളിലുണ്ടായിരുന്ന കണ്ടൻ്റിനെ മെച്ചപ്പെടുത്തിയിട്ടുമുണ്ടാകും.
- ഈ താൾ ഒരു സംഘടനയുടെ സംസ്ഥാന ബ്രാഞ്ച് ആണ്. അല്ലാതെ ഒരു പ്രത്യേക സ്വതന്ത്ര സംഘടനയല്ല. ശ്രദ്ധേയത എന്നാൽ പാരമ്പര്യമല്ല. അതുപോലെ ഈ വിംങ്ങ് WP:ORGCRIT പാലിക്കുന്നില്ല. താളിൻ്റെ നാൾവഴികളിൽ Pov പുഷിംങ്ങും അതു പോലെ പരസ്യ സ്വഭാവത്തിലുള്ള തിരുത്തലുകളും ഉള്ളതിനാൽ ലേഖനം നീക്കം ചെയ്ത ശേഷം ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. Akhiljaxxn (സംവാദം) 11:07, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- WP:ORGCRIT എന്നത് മലയാളത്തിൽ വോട്ടിനിട്ട് പാസാക്കിയതാണോ?. മുകളിൽ കൊടുത്ത അവലംബങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഒരു തീരുമാനത്തിലെത്താൻ കഴിയൂ. അവ സ്വതന്ത്രമല്ലെങ്കിൽ-നിഷ്പക്ഷമല്ലെങ്കിൽ-നിസ്സാരമല്ലാത്ത പരാമർശമില്ലെങ്കിൽ മാത്രമേ ഈ മായ്ക്കൽ നിർദ്ദേശത്തിന് നിലനിൽപ്പുള്ളൂ. POV Pushing-Advert എല്ലാം വേറെത്തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.--Irshadpp (സംവാദം) 06:32, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- WP:ORGCRIT എന്നത് മലയാളത്തിൽ വോട്ടിനിട്ട് പാസാക്കിയതല്ല. അതിനു കാരണം ഇത്തരത്തിലുള്ള ബ്രാഞ്ചുകളുടെ താളുകൾ മലയാളം വിക്കിയിൽ വിരളമാണെന്നതു കൊണ്ടുതന്നെയാണ്. ഇത്തരം അവസരങ്ങളിൽ ഇംഗ്ലീഷിലെ നയം ഉപയോഗിക്കുന്നത് ഇവിടെ സാധാരണ കണ്ടു വരുന്നതുമാണ്. ഒരു സംഘടനയുടെ ബ്രാഞ്ചുകൾക്ക് സ്വന്തമായി താൾ വേണമെങ്കിൽ സംഘടനയിൽ നിന്ന് സ്വതന്ത്രമായി ബ്രാഞ്ചിനെക്കുറിച്ച് മാത്രമായി ആഴത്തിൽ വിവിധ സ്വതന്ത്രവും വിശ്വസനീയവുമായ അവലംബങ്ങളും ആവശ്യമാണ്. അങ്ങനെ ഇല്ലാത്ത താളുകളിലെ വിവരങ്ങൾ മെയിൻ താളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. WP:ORGCRIT, WP:BRANCH, WP:SIGCOV എന്നീ ഉപ നയങ്ങളെല്ലാം അതിനു വേണ്ടി ഉണ്ടായിക്കിയവയാണ്. താങ്കൾ മുകളിൽ കൊടുത്ത അവലംങ്ങൾ ഞാനും പരിശോധിച്ചു. അവയൊന്നും ഈ ലേഖനത്തെ ഒറ്റയ്ക് നിൽക്കാൻ പ്രാപ്തമാക്കുന്ന WP:ORGCRIT, WP:BRANCH, WP:SIGCOV എന്നിവ പാലിക്കപ്പെടുന്നവയല്ല. Akhiljaxxn (സംവാദം) 21:04, 8 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.