വിക്ഷണറി
സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയ
(വിക്കിനിഘണ്ടു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി. 150-ലധികം ഭാഷകളിൽ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി വോളണ്ടിയർമാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങൾ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാൻ സൗകര്യമുള്ള മിക്കവാറും എല്ലാവർക്കും തിരുത്താവുന്നതാണ്.
യു.ആർ.എൽ. | http://www.wiktionary.org/ |
---|---|
മുദ്രാവാക്യം | The Free Dictionary |
വാണിജ്യപരം? | No |
സൈറ്റുതരം | Online dictionary |
രജിസ്ട്രേഷൻ | Optional |
ലഭ്യമായ ഭാഷകൾ | Multi-lingual (over 150) |
ഉടമസ്ഥത | Wikimedia Foundation |
നിർമ്മിച്ചത് | Jimmy Wales and the Wikimedia community |
തുടങ്ങിയ തീയതി | December 12, 2002 |
അലക്സ റാങ്ക് | 1104 |
നിജസ്ഥിതി | active |
വിക്കിപീഡിയയുടെ സഹോദര സംരഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.
വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരിൽ പ്രവർത്തിക്കുന്നു.