തേവർപറമ്പിൽ കുഞ്ഞച്ചൻ

(വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സീറോ മലബാർ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു പുരോഹിതനാണ് തേവർപറമ്പിൽ കുഞ്ഞച്ചൻ[1]. 2006 ഏപ്രിൽ 30ന് ഞായറാഴ്ച കോട്ടയം ജില്ലയിലെ രാമപുരത്ത് വെച്ചാണ് ധന്യൻ തേവർപറമ്പിൽ കുഞ്ഞച്ചനെ മാർപ്പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് [2]. ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചിട്ടില്ലാത്ത കുഞ്ഞച്ചൻ മരണശേഷമാണ് അറിയപ്പെട്ടു തുടങ്ങിയത്. വളരെ പൊക്കം കുറവായിരുന്നതിനാലാണ് ഇദ്ദേഹത്തെ എല്ലാവരും കുഞ്ഞച്ചൻ എന്നു വിളിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ മദ്ധ്യസ്ഥ പ്രാർഥനയ്ക്കായി ധാരാളം ഭക്തർ എത്തുന്ന സ്ഥലമാണ് രാമപുരം പള്ളി [3]

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ.
വാ.തേവർപറമ്പിൽ കുഞ്ഞച്ചൻ
ജനനംഏപ്രിൽ 01, 1891
രാമപുരം, കോട്ടയം ജില്ല, കേരളം, ഇന്ത്യ
മരണംഒക്ടോബർ 16, 1973
രാമപുരം
വണങ്ങുന്നത്സീറോ മലബാർ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്30 ഏപ്രിൽ 2006, കോട്ടയം by വർക്കി വിതയത്തിൽ
പ്രധാന തീർത്ഥാടനകേന്ദ്രംരാമപുരം പള്ളി

ജീവിതരേഖ

തിരുത്തുക

പാലാ രൂപതയിൽ രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാപ്പള്ളി ഇടവകയിൽ തേവർപറമ്പിൽ വീട്ടിൽ ഇട്ടിയേപ്പു മാണി, ഏലീശ്വാ ദമ്പതികളുടെ പുത്രനായി 1891 - ഏപ്രിൽ 1 നു ജന്മം കൊണ്ടു.

വൈദികപട്ടം

തിരുത്തുക

വരാപ്പുഴ പുത്തൻ പള്ളി സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ ശേഷം 1921 ഡിസംബർ 17 - ന് ചങ്ങനാശേരി മെത്രാൻ മാർ തോമസ് കുര്യാളശേരിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.

അത്ഭുതം

തിരുത്തുക

ധന്യൻ തേവർ പറമ്പിൽ കുഞ്ഞച്ചന്റെ മധ്യസ്ഥതയിൽ പ്രാർഥിച്ചതിന്റെ ഫലമായി അടിമാലി സ്വദേശിയായ ഗിൽസ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാൽപാദം അത്ഭുതകരമ്മായി സാധാരണനിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്താണ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേർക്കാനുള്ള നിർദ്ദേശം അംഗീകരിച്ചത്. [4]

പ്രവർത്തന മേഖല

തിരുത്തുക

പുലയർ, പറയർ തുടങ്ങിയ ദളിതരായ ജനങ്ങളുടെ ഇടയിലായിരുന്നു കൂടുതലായും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രേഷിത പ്രവർത്തനങ്ങൾ.

82-അം വയസ്സിൽ 1973 ഒക്ടോബർ 16 ന് വാർദ്ധക്യസഹജമായ അവശത മൂലം നിര്യാതനായി[5].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-27. Retrieved 2011-05-01.
  2. "വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ". Archived from the original on 2010-11-19. Retrieved 2010-10-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-02. Retrieved 2010-10-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-19. Retrieved 2010-10-07.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-06. Retrieved 2011-02-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തേവർപറമ്പിൽ_കുഞ്ഞച്ചൻ&oldid=4102316" എന്ന താളിൽനിന്ന് ശേഖരിച്ചത്