വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളാണ് 1837-ൽ തിരുവനന്തപുരത്തു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.[1][2] രാജാവിന്റെ നിർദ്ദേശമനുസരിച്ച് ഡബ്ല്യു.എച്ച്. ഹോസ്‍ലിയാണ് ഇത് രൂപകല്പന ചെയ്തത്.[1] ജോൺ കാൽഡെകോട്ട് ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ.[3] 8-ഇഞ്ചും 14-ഇഞ്ചും ഉള്ള രണ്ടു പ്രധാന ദൂരദർശിനികളാണ് ഇവിടെയുള്ളത്. കേരളാ സർവ്വകലാശാലയുടെ ഫിസിക്സ് വിഭാഗത്തിന്റെ കീഴിലാണ് ഈ വാന നിരീക്ഷണകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.

വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
Trevandrum observatory.jpg
വാനനിരീക്ഷണ കേന്ദ്രത്തിന്റെ കെട്ടിടം, 1837
വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം is located in Kerala
വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം
തിരുവനന്തപുരത്തിലെ സ്ഥാനം
Established1836-37
Locationകനക്കുന്ന് കൊട്ടാരത്തിന്റെ എതിർവശം, വികാസ് ഭവൻ P.O., തിരുവനന്തപുരം
CoordinatesCoordinates: 8°30′30.59″N 76°57′29.59″E / 8.5084972°N 76.9582194°E / 8.5084972; 76.9582194
Websitehttps://www.keralauniversity.ac.in/observe

ചരിത്രംതിരുത്തുക

 
കേന്ദ്രത്തിന്റെ രൂപരേഖ - 1837

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ താല്പര്യപ്രകാരം, 1837-ൽ അന്നത്തെ തിരുവിതാംകൂർ വ്യാപാര പ്രതിനിധിയായിരുന്ന ജോൺ കാൽഡെകോട്ട് സ്ഥാപക മേധാവിയായിയാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.[4][5] ബഹിരാകാശ / അന്തരീക്ഷ വിജ്ഞാനീയ നിരീക്ഷണങ്ങൾക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകൽപ്പന ചെയ്തിരുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയം തിരുവനന്തപുരത്തേതാണ്. 1852 മുതൽ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോൺ അലൻ ബ്രൗൺ, എഫ്.ആർ.എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങൾ ആരംഭിച്ചു..[6] ഈ സ്ഥാപനത്തിൽ നിന്നാണ് 1853-ൽ കാലാവസ്ഥാ നിരീക്ഷണാലയം രൂപപ്പെട്ടത്. പിന്നീട് 1927-ൽ ഈ നിരീക്ഷണാലയം, കാലാവസ്ഥാ / അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി.


അവലംബംതിരുത്തുക

  1. 1.0 1.1 "ചന്ദ്രന്റെ ഈ മായക്കാഴ്ച തലസ്ഥാനത്തു കാണാം, പക്ഷെ എങ്ങനെ ജനം വരും ?". manoramaonline.com. 2010 Jan 08. മൂലതാളിൽ നിന്നും 2020 Jan 8-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020 Jan 8.
  2. Caldecott, John (1837). "Description of an observatory lately established at Trevandrum, by his Highness the Rajah of Travancore". Madras Journal of Literature and Science. 6: 56–60.
  3. Kavitha (2013 Dec 27). "തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രം മോടി കൂട്ടുന്നു". reporter.live. മൂലതാളിൽ നിന്നും 2020 Jan 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020 Jan 21.
  4. "ദേശീയ ജീവചരിത്ര നിഘണ്ടു. 1885-1900, വാല്യം 08 - കാൽഡെകോട്ട്, ജോൺ (ഡി എൻ ബി 00)". വിക്കിസോഴ്സ്, വിക്കിമീഡിയ. ശേഖരിച്ചത് 2013-06-17.
  5. "ജോൺ കാൽഡെകോട്ടിന് ശ്രദ്ധാഞ്ജലി". ഹിന്ദു - ദേശീയ ദിനപത്രം. മൂലതാളിൽ നിന്നും 2013 Jun 18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-17.
  6. "പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയിലെ ഭൗമ കാന്തികത പഠനങ്ങൾ - പേജ് 2, ഇന്ത്യൻ രംഗം- ടൈലർ മുതൽ മൂസ് വരെ, പാരഗ്രാഫ് 3" (PDF). ശാസ്ത്ര മ്യൂസിയങ്ങളുടെ ദേശീയ കൗൺസിൽ, ഭാരത സർക്കാർ. ശേഖരിച്ചത് 2013-06-17.