വട ചെന്നൈ
ധനുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ്‌ചലച്ചിത്രമാണ് വടാ ചെന്നൈ(ഇംഗ്ലീഷ്: North Chennai). വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഒരു ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. എ. സുബാസ്കാരൻ, ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വട ചെന്നൈ | |
---|---|
സംവിധാനം | വെട്രിമാരൻ |
നിർമ്മാണം | ധനുഷ് |
രചന | വെട്രിമാരൻ |
അഭിനേതാക്കൾ | ധനുഷ് അമീർ ഐശ്വര്യ രാജേഷ് ആൻഡ്രിയ ജെർമിയ |
സംഗീതം | സന്തോഷ് നാരായണൻ |
ഛായാഗ്രഹണം | വേൽരാജ് |
ചിത്രസംയോജനം | ജി.ബി. വെങ്കടേഷ് |
സ്റ്റുഡിയോ | വണ്ടർബാർ ഫിലിംസ് |
വിതരണം | ലൈക്ക പ്രൊഡക്ഷൻസ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
അഭിനേതാക്കൾ
തിരുത്തുക- ധനുഷ് - അൻബ്
- ഐശ്വര്യ രാജേഷ് - പത്മ
- ആൻഡ്രിയ ജെർമിയ - ചന്ദ്ര
- സമുദ്രക്കനി - ഗുണ
- അമീർ - രാജൻ
- ഡാനിയൽ ബാലാജി - തമ്പി
- കിഷോർ - സെന്തിൽ
- കരുണാസ്
- പവൻ - വേലു
- സുബ്രഹ്മണ്യം ശിവ
- ചീനു മോഹൻ
- ഡാനിയൽ ആനി പോപ്പേ
- പാവേൽ നവഗീതൻ
- സായ് ധീന
- സരൺ ശക്തി
- പവർ പാണ്ടി വിക്കി
ചിത്രീകരണം
തിരുത്തുക22 ജൂൺ 2016നാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ചെന്നൈയിലെ ബിന്നി മിൽസിൽ വച്ച് ആരംഭിച്ചത്.[1][2] 2016ന്റെ പകുതിയോളം ഷൂട്ടിംഗ് പുരോഗമിച്ചു. 1970 കാലഘട്ടത്തിന്റെ ഷൂട്ടിംഗിന് വേണ്ടി വടക്കൻ ചെന്നൈയിൽ 30 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു.[3][4]വെട്രിമാരന്റെ മുമ്പത്തെ ചിത്രമായ വിസാരണൈ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ തിരക്കുമൂലം ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ആ ഇടവേളയിൽ ധനുഷ് മറ്റു ചിത്രങ്ങളുമായ് തിരക്കിലായിരുന്നു.[5]
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ 2017 ഏപ്രിലിൽ ചെന്നൈയിലെ രോയല്പുരത്ത് ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 8 മാർച്ച് 2018നാണ് പുറത്തിറങ്ങിയത്.[6]
ശബ്ദട്രാക്ക്
തിരുത്തുകസംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് വട ചെന്നൈയുടെ ശബ്ദട്രാക്കിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വെട്രിമാരനുമായും ധനുഷുമായും സന്തോഷ് നാരായണൻ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണ് വട ചെന്നൈ. സന്തോഷ് നാരായണന്റെ 25 - ാമത് ചിത്രം കൂടിയാണിത്.
ചിത്രത്തിൽ ആകെ എട്ട് ഗാനങ്ങൾ ഉണ്ട്.
Vada Chennai (Original Motion Picture Soundtrack) | ||||
---|---|---|---|---|
Soundtrack album by Santhosh Narayanan | ||||
Released | 23 September 2018 | |||
Recorded |
| |||
Genre | Feature film soundtrack | |||
Length | 40:47 | |||
Language | Tamil | |||
Label | Wunderbar Studios Divo | |||
Producer | Santhosh Narayanan | |||
Santhosh Narayanan chronology | ||||
|
# | ഗാനം | Singers | ദൈർഘ്യം | |
---|---|---|---|---|
1. | "Sandhanatha" | Ka Ka Balachander and Gana Bala | 4:50 | |
2. | "Goindhammavala" | Dhanush | 4:37 | |
3. | "Kaarkuzhal Kadavaaiye" | Santhosh Narayanan, Sriram Parthasarathy & Pradeep Kumar | 5:12 | |
4. | "Maadila Nikkura Maankutty" | Gana Bala, Dhee | 4:47 | |
5. | "Ennadi Maayavi Nee" | Sid Sriram, | 4:11 | |
6. | "Epadiyamma" | Sindhai Rev. Ravi | 4:13 | |
7. | "Maathiya Seraiyile" | Arivu | 2:17 | |
8. | "Alangaara Pandhal" | Dholak Jegan | 3:01 | |
9. | "King of the Sea" | Instrumental | 3:48 | |
10. | "VadaChennai Theme" | Instrumental | 2:45 | |
11. | "VadaChennai Teaser Theme" | Instrumental | 1:06 | |
ആകെ ദൈർഘ്യം: |
40:47 |
അവലംബം
തിരുത്തുക- ↑ "Dhanush's 'Vada Chennai' starts rolling".
- ↑ "Huge jail set for 'Vada Chennai'".
- ↑ http://www.indiaglitz.com/dhanush-vijay-sethupathi-vada-chennai-portions-of-1977-being-shot-now-in-chennai-tamil-news-164064.html
- ↑ http://www.deccanchronicle.com/entertainment/kollywood/030916/vada-is-shot-like-an-individual-film-vetrimaaran.html
- ↑ http://www.sify.com/movies/vada-chennai-will-be-the-costliest-film-in-dhanush-s-career-news-tamil-rerqh1gdidiag.html
- ↑ http://www.newindianexpress.com/entertainment/tamil/2017/apr/12/dhanush-back-on-sets-of-vada-chennai-1592588.html