വാങ്ക (ചെറുകഥ)
റഷ്യൻ ചെറുകഥാകൃത്തായ ആന്റൺ ചെഖോവ് രചിച്ച ഒരു ചെറുകഥയാണ് വാങ്ക (Russian: Ванька)[note 1] 1886-ലാണ് ഈ ചെറുകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.
"വാങ്ക" | |
---|---|
കഥാകൃത്ത് | ആന്റൺ ചെഖോവ് |
Original title | "Ванька" |
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ |
പ്രസിദ്ധീകരിച്ചത് | Peterburgskaya Gazeta |
പ്രസിദ്ധീകരിച്ച തിയ്യതി | 25 ഡിസംബർ 1886 (ആദ്യ പതിപ്പ്) |
പ്രസിദ്ധീകരണം
തിരുത്തുകPeterburgskaya Gazeta എന്ന മാസികയുടെ നം. 354 (25 ഡിസംബർ; പുതിയ ശൈലി: 7 ജനുവരി 1887), 1886 ൽ പുറത്തിറങ്ങിയ ലക്കത്തിലാണ് വാങ്ക ആദ്യമായി പ്രസിദ്ധീകരിച്ചത്. ക്രിസ്തുമസ് കഥകളുടെ വിഭാഗത്തിലായിരുന്നു ഈ ചെറുകഥ പ്രസിദ്ധീകരിച്ചത്. എ. ചെഖോവ് (А. Чехонте) എഴുതിയ വാങ്ക എന്നായിരുന്നു 1886-ൽ അച്ചടിച്ചുവന്നത്.[1]
വാങ്കയുടെ പരിഷ്കരിക്കപ്പെട്ട മറ്റൊരു പതിപ്പ്, 1888-ൽ പുറത്തിറങ്ങിയ ചെറുകഥകളുടെ സമാഹാരത്തിലും (Рассказы, സെന്റ് പീറ്റേഴ്സ്ബർഗ്) പ്രസിദ്ധീകരിച്ചിരുന്നു.
കഥാതന്തു
തിരുത്തുകഒൻപതു വയസ്സ് പ്രായമുള്ള വാങ്ക എന്ന കുട്ടി തന്റെ ഒരേയൊരു ബന്ധുവായ മുത്തച്ഛനോട് തന്റെ രാജ്യത്തേക്കു മടങ്ങിവരാൻ അപേക്ഷിക്കുന്നു. വാങ്ക, തന്റെ ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് മുത്തച്ഛനായ ഒരു കത്തെഴുതുന്നു. അല്യാഖിൻ എന്നയാളുടെ കീഴിൽ ജോലിചെയ്യുന്ന വാങ്ക, അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും അവൻ അവിടെ അനുഭവിക്കുന്ന വേദനകളെക്കുറിച്ചും ഈ കത്തിൽ എഴുതുന്നുണ്ട്. ഒടുവിൽ, ഈ കത്ത് ഒരു കവറിലാക്കി ദ വില്ലേജ്, റ്റു മൈ ഗ്രാന്റ്ഫാദർ, കോൺസ്റ്റന്റൈൻ മക്കറിച്ച് എന്നെഴുതി തപാൽപെട്ടിയിൽ നിക്ഷേപിക്കുന്നു.
ചലച്ചിത്രം
തിരുത്തുകജയരാജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഒറ്റാൽ എന്ന ചലച്ചിത്രം വാങ്കയുടെ ചലച്ചിത്രാവിഷ്കാരമാണ്.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Polotskaya, E. A. Commentaries to Ванька. The Works by A.P. Chekhov in 12 volumes. Khudozhestvennaya Literatura. Moscow, 1960. Vol. 4, pp. 568