വള്ളംകുളം പാലം
വള്ളംകുളം പാലം പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ, കവിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ ഇടുങ്ങിയ ഇരുമ്പുപാലമായിരുന്നു. 40 വർഷങ്ങൾക്കു മുമ്പാണ് ഇത് നിർമ്മിക്കപ്പെട്ടത്. ശബരിമലയിലേയ്ക്കുള്ള പാതയിലെ ഒരേയൊരു ഉരുക്ക് പാലമായിരുന്നു വള്ളംകുളം പാലം. മണിമല നദിയുടെ കുറുകെ തിരുവല്ല - കോഴഞ്ചേരി റോഡിൽ ആണിത് സ്ഥിതിചെയ്യുന്നത്. തിരുവല്ല പട്ടണത്തിൽനിന്നും ആറു കിലോമീറ്റർ മത്രം ദൂരെയാണിത്.
വള്ളംകുളം പാലം | |
നദി | പമ്പാനദി |
---|---|
നിർമ്മിച്ചത്, രാജ്യം | കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് |
നിർമ്മാണം നടന്നത് | പൊതു.വർഷം - |
ഉദ്ഘാടനം | പൊതു.വർഷം |
നീളം | മീറ്റർ |
എഞ്ചിനിയർ | |
പ്രത്യേകതകൾ | |
കടന്നു പോകുന്ന പ്രധാന പാത |
കോഴഞ്ചേരി - തിരുവല്ല പാത |
2012 മാർച്ച് 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഇതിനു സമാന്തരമായി നിർമ്മിച്ച വീതികൂടിയ കോൺക്രീറ്റു പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് 75 മീറ്റർ നീളവും 11.5 മീറ്റർ വീതിയും ഉണ്ട്. 2 വർഷംകൊണ്ട്, 4.5 കോടി രൂപ ചെലവൊഴിച്ചാണ് ഈ പുതിയ പാലം നിർമ്മിച്ചത്. [1][2][3]